പ്രേതകഥകൾ കേൾക്കാനും അതിനെക്കുറിച്ച് കൂടുതൽ അറിയാനും എന്നും ആവേശവും ഇഷ്ടവും ആളുകൾക്കുണ്ട്. പലർക്കും പ്രേത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് പറയാറുണ്ട്. അത്തരത്തിൽ conjuring എന്ന ഒരു സിനിമയുണ്ട്. ഈ സിനിമ വെറുതെ തിരക്കഥ എഴുതി ഒരാൾ സംവിധാനം ചെയ്ത ചിത്രമല്ല. ശരിക്കും ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതത്തിൽ നിന്നുമാണ് ഈ ഒരു സിനിമ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. സത്യത്തിൽ ബഗ്ഗി എന്ന വ്യക്തി ഒരു വീട്ടിലേക്ക് വാടകയ്ക്ക് താമസിക്കാൻ എത്തുന്നതും അവിടെ വന്നിട്ട് ആ വ്യക്തി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളും ഒക്കെയാണ് ഈ സംഭവം. ശരിക്കും ഇത് നടന്നിട്ടുള്ള ഒരു കഥ തന്നെയാണ്. ഒരു സമയത്ത് ഇംഗ്ലണ്ടിനെ തന്നെ ഇളക്കിമറിച്ച ഒരു സംഭവമായിരുന്നു ഇത്. ബഗ്ഗി എന്ന വ്യക്തി ഇംഗ്ലണ്ടിലെ ഒരു വീട്ടിലേക്ക് താമസിക്കാൻ വരുകയാണ്. സാമ്പത്തികമായിട്ട് അയാൾക്ക് കുറച്ച് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒക്കെ നേരിടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് അയാൾ വാടക വീട് തെരഞ്ഞെടുത്തത് . സത്യം പറഞ്ഞാൽ അവിടെ അയാളെ വരവേറ്റത് മണിച്ചിത്രത്താഴിലൊക്കെ പറയുന്നതു പോലെ നാഗവല്ലിയും കൂട്ടരും ആയിരുന്നു. അയാൾ ആ വീട്ടിലേക്ക് ചെന്നപ്പോൾ തൊട്ടേ പ്രശ്നങ്ങളായിരുന്നു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചിട്ട് രാത്രിയിൽ ഇവർ ഉറങ്ങാൻ കിടക്കുകയാണ്. അപ്പോൾ ഈ കുട്ടികൾ കിടക്കുന്ന മുറിയില് ശക്തമായിട്ട് ഭിത്തിയിൽ എന്തോ ഇടിക്കുന്ന പോലെ തോന്നി. അങ്ങനെ എന്തുപറ്റി എന്ന് കുട്ടികളോട് ചോദിച്ചപ്പോൾ കുട്ടികൾ പറയുന്നു ശക്തമായി എന്തോ ഒന്ന് പോലെ ഞങ്ങൾക്ക് തോന്നി എന്ന് പറയുന്നുണ്ട്.
കുട്ടികൾ വെറുതെ എന്തെങ്കിലും പറയുന്നതായിരിക്കും എന്ന് വിചാരിച്ചാണ് അയാൾ തിരിച്ചു പോകുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് മനസ്സിലായി ഇത് പിള്ളേര് വെറുതെ പറയുന്നതല്ല എന്തോ അസ്വഭാവികതകൾ ഒക്കെ ഇവിടെ ഉണ്ട് എന്ന് മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോൾ പുള്ളി അവിടെ ഉണ്ടായിരുന്ന തന്റെ അയൽവക്കക്കാരോട് ഒക്കെ പറഞ്ഞു ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റുന്നില്ല ഇവിടെ എന്തൊക്കെയോ അസാധാരണമായ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന്. ഇയാൾ ഇതെന്താണ് ഈ പറയുന്നത് എന്ന് പറഞ്ഞ് ഒരു പുച്ഛഭാവത്തിൽ നെയ്ബെർസ് ഒക്കെ വരികയാണ്. വന്നിട്ട് വീട് മൊത്തം നോക്കുമ്പോൾ ഇതിൽ ഒന്നും കാണാനില്ല. ഒന്നുമില്ലന്ന് അവർക്ക് മനസ്സിലായി. ഇവര് തിരിച്ച് ഇറങ്ങി പോകുന്ന സമയത്താണ് ശക്തമായി ഭിത്തിയിൽ ഇടിക്കുന്ന ശബ്ദം കേൾക്കുന്നത്. അതോടെ ഇവരും ഭയന്ന് പോയി. അങ്ങനെ അവരും പോയി കഴിഞ്ഞപ്പോൾ ഒരു പോലീസ് കംപ്ലൈന്റ്റ് കൊടുക്കാൻ ബഗി തീരുമാനിച്ചു. പോലീസുകാർക്ക് ഇതൊരു ചിരിക്കുന്ന സംഭവമായിട്ടാണ് തോന്നുന്നത്. കാരണം പ്രേതം ഉണ്ടെന്നൊക്കെ പറഞ്ഞാൽ പോലീസ് അത് വലിയ സംഭവമായി എടുക്കില്ല. അവരും വന്നിട്ട് എന്തോ ഒരു കോമഡി പോലെ വന്ന് മൊത്തത്തിൽ വീടൊക്കെ നോക്കി. അപ്പൊൾ ഒന്നും ഇല്ലന്ന് കണ്ടിട്ട് അവർ പോകാൻ തുടങ്ങുമ്പോഴാണ് ഒരു കോൺസ്റ്റബിൾ കാണുന്നത് ബഗിയുടെ ഇളയ കുട്ടിയായ ജാനെറ്റ് എന്തോ ഒന്ന് നോക്കി ഭയന്ന് നിൽക്കുകയാണ്. കുട്ടി നോക്കുന്നത് ഒരു കസേരയിലേക്ക് ആണ്. അപ്പോൾ പോലീസുകാർ കാണുന്നത് കസേര തന്നെയിരുന്ന് ആടുകയാണ്.
ആരെങ്കിലും ഇവരെ പേടിപ്പിക്കാൻ വേണ്ടിയിട്ട് ചെയ്യുന്നതായിരിക്കും വല്ല കള്ളന്മാരും ഇവരെ ഇവിടുന്ന് പേടിപ്പിച്ച് ഓടിക്കാൻ വേണ്ടി ചെയ്യുന്ന പരിപാടിയാണ് എന്ന് വിചാരിച്ചു. എന്നാൽ അങ്ങനെ അല്ലന്ന് മനസ്സിലായത് അവരാ കസേര വിശദമായിട്ട് നോക്കിയപ്പോഴാണ്. അതുകഴിഞ്ഞിട്ടും ഒരു നീതിയും എവിടുന്നും കിട്ടാതെ വന്നപ്പോൾ തന്റെ അവസ്ഥയെക്കുറിച്ച് ഡെയിലി മിറർ എന്ന ഒരു പത്രത്തിൽ ബെഗി എഴുതി. അയാൾ ഈ പത്രത്തിൽ ഇതിനെപ്പറ്റി എഴുതിയപ്പോൾ ആ പത്രത്തിന്റെ റിപ്പോർട്ടേഴ്സ് ഒക്കെ വന്നു നോക്കി. അവരും ഒന്നും കണ്ടില്ല. അപ്പോൾ അവർ വിചാരിച്ചു ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇയാൾ എന്തൊക്കെയോ കാണിച്ചു കൂട്ടുകയാണ്. അങ്ങനെ അവർ വിചാരിച്ച് തിരിച്ചു പോകുന്ന സമയത്താണ് അവിടെ ഉണ്ടായിരുന്ന പാത്രങ്ങളും കപ്പുകളും ഒക്കെ ആരോ ശക്തമായി എടുത്ത് എറിയുന്ന കാഴ്ച കണ്ടത്. ആളിനെ കാണാനില്ല പക്ഷേ പാത്രങ്ങളും കപ്പുകളുമൊക്കെ ശക്തമായിട്ട് വീണു. അതോടെ ബെഗിയെ കുറിച്ച് എല്ലാ പത്രങ്ങളിലും വാർത്ത വരാൻ തുടങ്ങി. ഇതിനിടയ്ക്കാണ് ബെഗിയുടെ ഇളയ കുട്ടി വിചിത്ര ശബ്ദങ്ങളിൽ ഒക്കെ സംസാരിക്കാനും അതുപോലെ വ്യത്യസ്തമായ ചില രീതികൾ ഒക്കെ കാണിക്കാനും തുടങ്ങിയത്. അതോടെ ഇതും അയാൾ പത്രത്തിൽ എഴുതാൻ തുടങ്ങി. അങ്ങനെയൊരു പാരസൈക്കോളജിസ്റ്റ് വീട്ടിലേക്ക് വരികയാണ്. അദ്ദേഹം ഈ വീട്ടിൽ വന്നതിനു ശേഷം ജാനറ്റിനോട് കൂടുതൽ സംസാരിച്ചു.
ജാനറ്റിനെ കണ്ടപ്പോൾ തന്നെ അങ്ങേർക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. എന്തോ ഈ കൊച്ചിന് സംതിങ് പ്രശ്നമുണ്ടെന്ന് മനസ്സിലായി. അങ്ങനെ അദ്ദേഹം ആ വീട്ടിൽ മൊത്തം ഒരു ഓട്ടോമാറ്റിക് ക്യാമറ വച്ചു. അത് തന്നെ ഫോട്ടോസ് കിട്ടുന്ന ക്യാമറയായിരുന്നു. ആ വീട്ടിൽ തന്നെ അദ്ദേഹം ജീവിക്കുകയും രാവിലെ ഉണർന്ന് നോക്കുകയും ഒക്കെ ചെയ്തപ്പോൾ ഈ ജാനറ്റിന്റെ മുറിയിലേ ക്യാമറയിൽ നിന്ന് കണ്ട ദൃശ്യം അങ്ങേരെ പേടിപ്പിച്ചു കളഞ്ഞു. കാരണം വായുവിൽ ഇങ്ങനെ ജാനറ്റ് പൊങ്ങി നിൽക്കുകയാണ്. എന്താണെന്നറിയാൻ ജാനറ്റിനോട് കൂടുതൽ സംസാരിച്ചു. സംസാരിച്ചപ്പോൾ ഒന്നും വിചിത്രമായിട്ട് പെരുമാറുന്നു ശബ്ദം ഉണ്ടാക്കുന്നോ ഒന്നുമില്ല. വീണ്ടും സംസാരിച്ചപ്പോൾ ആണ് മനസ്സിലാക്കാൻ കഴിഞ്ഞത് ജാനറ്റ് പറഞ്ഞത് അയാം ബിൽ എന്നാണ്. എന്റെ പേര് ബില്ലെന്നാണ്. ഞാനിവിടെ താഴെ ഇരിക്കുകയായിരുന്നു. അപ്പോൾ ഞാൻ പെട്ടെന്ന് എന്റെ കണ്ണുകളുടെ കാഴ്ച മങ്ങുകയും ഞാൻ അങ്ങനെ കസേരയിലിരുന്ന് മരണപ്പെട്ടു എന്ന് പറഞ്ഞു. അങ്ങനെ ആ കുട്ടി പറഞ്ഞതനുസരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് മനസ്സിലാകുന്നത് ഇതിനു മുൻപ് ആ വീട്ടിൽ താമസിച്ചിരുന്നത് ബില്ല് എന്നൊരാളായിരുന്നു, അയാൾ മസ്തിഷ്കാഘാതം വന്ന് മരണപ്പെട്ടത് ആയിരുന്നു അതോടെ ബില്ലിന്റെ ആത്മാവാണ് ആ വീട്ടിൽ ഇവരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. കുറച്ചുനാളുകൾക്ക് ശേഷം അവരവിടുന്ന് താമസം മാറി പോവുകയും ചെയ്തു. എങ്കിലും വലിയ തോതിൽ തന്നെ ഇംഗ്ലണ്ടിനെ ഒന്ന് വിറപ്പിക്കാൻ ഈ ഒരു ആത്മാവിന് സാധിച്ചു.
Story Highlights ; A soul that has been able to deliver England