ആഡംബര വിവാഹം എന്നു പറഞ്ഞാൽ എന്താണ്.? അങ്ങനെ ചോദിച്ചാൽ ഒറ്റവാക്കിൽ നമുക്ക് പറയാൻ പറ്റുന്ന ഒരു ഉത്തരമേയുള്ളൂ. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം. ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ വിവാഹമായി കണക്കാക്കുന്നത് ഈ ഒരു വിവാഹമാണ്. ഏകദേശം 5000 കോടി ചിലവ് വരുന്ന ഒരു വിവാഹമായിരുന്നു ഇത്. എന്നാൽ ഈ വിവാഹത്തെ പോലെ ഒരു വിവാഹം നടന്നിട്ടുണ്ട് എന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ.? 500 കോടിക്ക് മുകളിലുള്ള ഒരു വിവാഹം നടന്നിട്ടുണ്ടോ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ ഉണ്ട് എന്ന് തന്നെയാണ് മറുപടി. .
വർഷം 1981 ജൂലൈ 29 ബ്രിട്ടനിൽ സെന്റ് പോൾ കത്തീഡ്രൽ ഒരു വിവാഹം നടക്കുകയാണ്. 28.4 ദശലക്ഷത്തോളം ആളുകൾ ഈ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നു. വെള്ള കുതിരകളെ പൂട്ടിയ രഥത്തിൽ സൈനിക വേഷത്തിൽ ഒരു രാജകുമാരനായി നമ്മുടെ നായകൻ വന്നിറങ്ങുന്നു. ഒപ്പം തന്നെ തവിട്ടു നിറത്തിലുള്ള കുതിരകളെ പൂട്ടിയ രഥത്തിൽ പിതാവിനൊപ്പം സർവ്വാഭരണ വിഭൂഷിതയായി അതിസുന്ദരിയായി നമ്മുടെ നായികയും എത്തുന്നു. ഇനി ആരാണ് ഈ നായിക നായകന്മാർ എന്നല്ലേ.? ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും. ഇവരുടെ വിവാഹമായിരുന്നു ആഡംബരത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിന്ന വിവാഹം. ഏകദേശം 914 കോടി രൂപ മുടക്കിയാണ് ഈ വിവാഹം നടന്നത്. 110 മില്യൺ ഡോളർ. ഈ ഒരു വിവാഹത്തിൽ 1400 ഓളം ക്ഷണിക്കപ്പെട്ട അതിഥികളും അല്ലാതെ വിവാഹം കാണാൻ വന്നവരും ഉണ്ടായിരുന്നു. 250 ഓളം സംഗീതജ്ഞരുടെ തൽസമയ പരിപാടിയായിരുന്നു വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബ്രിട്ടന്റെ തെരുവോരങ്ങളിൽ ആഘോഷത്തിന്റെ നാളുകൾ ആയിരുന്നു അന്ന്. ഡയാന രാജകുമാരി ധരിച്ച വസ്ത്രം 43 വർഷങ്ങൾക്കിപ്പുറവും ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹ വസ്ത്രമായി തിരഞ്ഞെടുത്തിരുന്നു. പതിനായിരത്തോളം മുത്തുകൾ തുന്നിച്ചേർത്ത് അലങ്കരിച്ച ഐവറി നിറത്തിലുള്ള മനോഹരമായ ഒരു സിൽക്ക് ഗൗൺ. ഈ ഒരു ഗൗണിന്റെ 7.6 മീറ്റർ നീളമുള്ള പിൻഭാഗവും 140 മീറ്റർ നീളമുള്ള ശിരോവസ്ത്രവും പട്ടു കൊണ്ട് നിർമ്മിച്ച ഒന്നായിരുന്നു. ഫാഷൻ ഡിസൈനർമാരായ ദമ്പതികൾ ഡേവിഡും എലിസബത്ത് ഇമ്മാനുവലും ആയിരുന്നു ഈ ഗൗൺ ഡിസൈൻ ചെയ്ത് കൊടുത്തതും.
എന്നാൽ വിലയുടെ കാര്യത്തിൽ ഈ ഗൗണില്‍ ഇഷാ അംബാനി തന്നെയാണ് മുൻപിൽ. കാരണം ഇഷാ അംബാനിയണിഞ്ഞ ലഹങ്കയുടെ വില 90 കോടി രൂപയായിരുന്നു. ഡയാന രാജകുമാരിയുടെ ഗൗണിന് നാലുകൊടി രൂപ അടുപ്പിച്ച് ആണ് വരുന്നത്. വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് ഡയാന രാജകുമാരിക്ക് ഇഷ അംബാനിയെ തോൽപ്പിക്കാൻ സാധിച്ചിട്ടുള്ളത്. മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഇഷ അംബാനിയുടേ വച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ ചിലവേറിയ വിവാഹം നടന്നത് ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും തന്നെയായിരുന്നു. 914 കോടി രൂപ മുടക്കിയുള്ള ഈ വിവാഹം വളരെ പ്രത്യേകതകൾ നിറഞ്ഞത് കൂടിയായിരുന്നു. ഇന്നും ലോകത്തിലെ ചിലവേറിയ വിവാഹമായാണ് ഇവരുടെ വിവാഹം അറിയപ്പെടുന്നത്. ഇവരുടെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളും വളരെയധികം രാജകീയമായിരുന്നു. നിശ്ചയത്തിനും വിവാഹത്തിനും ആയി ലഭിച്ചത് 3000 ത്തിലധികം സമ്മാനങ്ങൾ ആയിരുന്നു. അതിൽ വിലയേറിയ വജ്രങ്ങൾ അമൂല്യവും അപൂർവവുമായ വാച്ചുകൾ കോടികൾ വിലമതിക്കുന്ന പാത്രങ്ങൾ എന്നിവയൊക്കെ തന്നെ ഉൾപ്പെടുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഈ ആഡംബര വിവാഹത്തെക്കുറിച്ച് ഇപ്പോഴും പലരും വാചാലരാവുകയും ചെയ്യാറുണ്ട്. എന്നാൽ ന്യൂജനറേഷന് പരിചയമുള്ള ആഡംബര വിവാഹമെന്നത് മുകേഷ് അംബാനിയുടെ മക്കളുടെ വിവാഹങ്ങൾ തന്നെയായിരുന്നു.
Story Highlights ; Charles and Diana Marriage