മുൻപിൽ എത്തുന്ന എല്ലാ സ്ത്രീകളെയും ഗർഭിണികൾ ആക്കി മാറ്റുക. അസഭ്യം പറയരുത് എന്ന് പറയാനാണ് വരുന്നതെങ്കിൽ ഇതൊരു ജോലിയാണ് കേട്ടോ. ഇത്തരത്തിലുള്ള ഒരു ജോബ് ഓഫർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. പുരുഷന്മാരെയാണ് ഈ ഒരു ജോബ് ഓഫറിന് വേണ്ടി തിരയുന്നത്. അല്ലെങ്കിലും ഈയൊരു ജോലി ചെയ്യാൻ സ്ത്രീകളെ കൊണ്ട് സാധിക്കില്ലല്ലോ. കൊള്ളാമല്ലോ ജോലി എന്ന് പറയുന്നതിന് മുൻപ് ഇതിന്റെ ശമ്പളം കൂടിയൊന്ന് അറിഞ്ഞോളൂ രണ്ട് ലക്ഷം രൂപയാണ് പ്രതിമാസം ഇതിന്റെ ശമ്പളം. എന്നാപ്പിന്നെ ജോലിക്ക് അപ്ലൈ ചെയ്തിട്ട് കാര്യം അല്ലേ.? അതിനു മുൻപ് കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട്. അതെന്താണെന്ന് നോക്കാം
കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ള ഒരു വാർത്തയാണ് ഇത്.. മുൻപിൽ എത്തുന്ന സ്ത്രീകളെയെല്ലാം ഗർഭിണിയാക്കുക ഇതാണ് ജോലി. ഈ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കാൻ പോകുന്നത്.. ഈ ജോലിയുടെ ഓഫറും കാര്യങ്ങളും ഒക്കെ കണ്ട് ആർത്തി മൂത്ത ഒരാൾ ഈ ജോലിക്ക് അപ്ലൈ ചെയ്തു. പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക സ്വാഭാവികമായ കാര്യം തന്നെ ഇതൊരു പുതിയ തട്ടിപ്പ് രീതിയാണ് നോർത്ത് ഇന്ത്യൻ ഗ്യാങ് ആണ് ഇതിന് പിന്നിലുള്ളത്. ഇവരുടെ ഇടപെടണം രീതികളും ഒക്കെ കുറച്ചു വ്യത്യസ്തമാണെന്ന് കൂടി മനസ്സിലാക്കണം.. ഈയൊരു ജോലി നിലവിൽ ഉണ്ടോ എന്ന് പറഞ്ഞാണ് ഇവർ പുരുഷൻമാരെ സമീപിക്കുന്നത് മാത്രമല്ല അതിനു ശേഷം ഇവർ പറയുന്ന ഒരു കാര്യം കൂടിയുണ്ട് അഡ്വാൻസായി നിങ്ങളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചിട്ടുണ്ട് എന്ന്. ഇതിനുവേണ്ടി നമ്മുടെ അക്കൗണ്ട് നമ്പറും ഇവർ വാങ്ങും പൈസ അയച്ചു എന്ന് കാണിക്കാൻ ഒരു ഫെയ്ക്ക് ആയിട്ടുള്ള ബാങ്ക് സ്റ്റേറ്റ്മെന്റും ഇവര് അയച്ചുതരും. അതിനുശേഷം നമ്മളോട് ഇവർ പറയുന്നത് ഇതിനുള്ള ടാക്സ് അടയ്ക്കണം എന്നാണ് ഈ ടാക്സ് ആയി വരുന്നത് 50,000 രൂപയാണ് കേട്ടോ ഇത് നമ്മൾ കൊടുക്കേണ്ടത് ക്യു ആർ കോഡ് വഴിയാണ്. അവർ ഒരു ക്യു ആർ കോഡ് നമുക്ക് അയച്ചുതരും കോഡ് സ്കാൻ ചെയ്തതിനുശേഷം നമ്മൾ 50000 രൂപ ടാക്സ് ആയി ഇവർക്ക് അയച്ചുകൊടുക്കണം സ്വാഭാവികമായും ജനുവിനാണ് കമ്പനി എന്ന് തോന്നുമ്പോൾ നമ്മളിൽ പലരും ചെയ്തു പോകുന്ന ഒരു തെറ്റ് തന്നെയാണ് ഇത്. കാരണം ഇവർ നമുക്ക് അയച്ചു തന്നിരിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് നന്നായി അറിയാവുന്നവർക്ക് അല്ലാതെ മറ്റാർക്കും മനസ്സിലാക്കാനും സാധിക്കില്ല അതുകൊണ്ടുതന്നെ 2 ലക്ഷം രൂപ നമ്മുടെ കയ്യിൽ കിട്ടുമല്ലോ എന്ന് പ്രതീക്ഷയിൽ നമ്മൾ ഈ 50,000 രൂപ നഷ്ടപ്പെടുത്താൻ തയ്യാറാവും എന്നതാണ് സത്യം.
എന്നാൽ 50000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ലഭിച്ചു കഴിഞ്ഞാൽ പിന്നെ ജോലിയുമില്ല ശമ്പളവും ഇല്ല അവർ അയച്ച 2 ലക്ഷം രൂപയും ഇല്ല. പുതിയൊരു തരം തട്ടിപ്പ് രീതിയാണ് ഇത്. പോലീസിൽ ഇത്തരത്തിൽ പലതരത്തിലുള്ള പരാതികളാണ് ഇതിന്റെ പേരിൽ ലഭിച്ചിരിക്കുന്നത് രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഒരു ബാങ്കിലേക്ക് ആണ് പണം എത്തിയിരിക്കുന്നത് എന്ന് മാത്രമാണ് പോലീസിനെ കണ്ടെത്താൻ സാധിച്ചത് ഒരു നോർത്തിന്ത്യൻ സംഘമാണ് ഇതിന് പിന്നിലുള്ളത് എന്നും മനസ്സിലാക്കാൻ സാധിച്ചു. വ്യക്തമായ പ്ലാനോടാണ് ഈ ഒരു സംഘം പുരുഷന്മാരെ ഈ ഒരു വലയിലേക്ക് പെടുത്തുന്നത് അതുകൊണ്ടുതന്നെ ആർക്കും ഇതിനോട് പ്രതികരിക്കുവാനോ ഇതിനെതിരെ സംസാരിക്കുവാനോ ഒന്നും സാധിക്കുന്ന സാഹചര്യവും അല്ല.
ഒന്നാമത്തെ കാര്യം ഇങ്ങനെ ഒരു ജോലിക്ക് വേണ്ടിയാണ് അപ്ലൈ ചെയ്തത് എന്ന് അറിയുമ്പോൾ സ്വന്തം വീട്ടിൽ ഉണ്ടാകുന്ന കോലാഹലം തന്നെ നമുക്ക് ഒന്നാലോചിച്ചു നോക്കാമല്ലോ. അതിന്റെ കൂടെ ഇത് പരാതി കൊടുക്കുമ്പോൾ നാട്ടുകാരും കൂടി അറിഞ്ഞുണ്ടാകുന്ന നാണക്കേട് മറ്റൊരു വശത്ത്. എല്ലാ കാര്യങ്ങളും ഇരുത്തി ചിന്തിക്കുമ്പോൾ പരാതി കൊടുക്കാൻ കൂടുതൽ ആളുകളും മുതിരില്ല അതുതന്നെയാണ് ഈ ഒരു ടീമിന്റെ വിജയവും. ഇങ്ങനെ നിരവധി ആളുകളിൽ നിന്നും ഇവർ പണം തട്ടുന്നുണ്ട് ഇപ്പോൾ കേരളമാണ് ഇവർ ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.. അതുകൊണ്ട് ഇത് കേൾക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ ആരെങ്കിലും ഇത്തരമൊരു ജോബ് ഓഫറിനെ പറ്റി കേട്ടിട്ടുണ്ടെങ്കിൽ ആക്രാന്തം മൂത്ത് ഈ ജോലിക്ക് പോകാൻ നിൽക്കണ്ട ഇത് ഫേക്ക് എന്ന് പറഞ്ഞാൽ അടപടലം ഫെയ്ക്ക് ആണ്. ഇനി യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ജോലി ഉണ്ടെങ്കിൽ നിങ്ങളിൽ എത്ര പേരെ ജോലിക്ക് പോകാൻ തയ്യാറാകുമെന്ന് കമന്റ് ചെയ്യാൻ മറക്കണ്ട.
Story Highlights ;25 lakhs if she gets pregnant