ബാബിലോണിന്റെ ചരിത്രം എന്നു പറയുന്നത് ദൈർഘ്യമേറിയതും വളരെ പ്രസിദ്ധവുമാണ്. നിരവധി കൊടുമുടികളും താഴ്വരകളും കൂടാതെ സുവർണ്ണ കാലഘട്ടങ്ങളും രാജവംശങ്ങളും ഒക്കെ നിറഞ്ഞ നിന്നിട്ടുള്ള ബാബിലോൺ ചരിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം ഏതോരാളിലും ഉണരും. ബാബിലോണിന്റെ ഉയർച്ചയിലും താഴ്ചയിലും അവിടുത്തെ നാഗരികതയുടെ പങ്ക് വളരെ വലുത് തന്നെയാണ്. പുരാതന കാലം മുതൽ ആധുനിക കാലം വരെ കാലാ ശാസ്ത്രം വാസ്തുവിദ്യ തുടങ്ങിയ രംഗങ്ങളിലും രാഷ്ട്രീയം യുദ്ധം ഭാഷ എന്നിങ്ങനെയുള്ള പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളിലും ബാബിലോൺ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടായിരുന്നുവെന്ന് നോക്കാം.
ബിസി രണ്ടാം മധ്യത്തിലാണ് ബാബിലോണിന്റെ ഉത്ഭവം എന്നാണ് വിശ്വസിക്കുന്നത്.. നവ ബാബിലോൺ കാലഘട്ടങ്ങളിൽ അൽഭുത പൂർവ്വമായ വിജയമായിരുന്നു ഉണ്ടായിരുന്നത്. ആ കാലഘട്ടങ്ങളിലൊക്കെ രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക കേന്ദ്രമായി തന്നെ ബാബിലോൺ മാറി. ബാബിലോണിന്റെ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ അവിടെ നിരവധി ഭരണാധികാരികളുടെയും ചില വ്യക്തികളുടെയും പേര് പറയാതിരിക്കാൻ സാധിക്കില്ല. ഹമുറാബി, നെബൂഖദ്നേസർ രണ്ടാമൻ തുടങ്ങിയ പ്രശസ്തരായ വ്യക്തികളെക്കുറിച്ച് പറയാതെ ബാബിലോണിനെ പറ്റി സംസാരിക്കാൻ പോലും സാധിക്കില്ല. ബാബിലോണിയൻ ഭരണകാലത്ത് അത്യധികം പുരോഗമിച്ച കൃഷി എൻജിനീയറിങ് സാങ്കേതികവിദ്യകൾ എന്നിവയുടെയൊക്കെ തെളിവ് കണ്ടെത്തിയിട്ടുള്ളതാണ്. അവിടെ നിന്നും ലഭിച്ച പല അവശിഷ്ടങ്ങളും ഒരുകാലത്ത് നിലനിന്നിരുന്ന മഹത്തായ പ്രതാപത്തിന്റെ ശാശ്വതമായ സാക്ഷ്യങ്ങൾ ആയിരുന്നു. മഹത്വത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമെന്ന നിലയിൽ തന്നെ അതിൻറെ പൈതൃകം ഇന്നും നിലനിൽക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും സമ്പന്നമായ ഒരു സാംസ്കാരികതയായി ആണ് ഇത് കാണപ്പെടുന്നത്.
4,000 ത്തോളം വർഷം പഴക്കം ചെന്ന ഒരു സാംസ്കാരികതയാണ് ബാബിലോണിന് അവകാശപ്പെടാൻ ഉള്ളത്. 4000 വർഷങ്ങൾക്ക് മുൻപ് ശക്തവും പുരോഗമനപരവും മറ്റുള്ളവർക്ക് വിശ്വസിക്കാൻ പോലും സാധിക്കാത്ത വിധം സമ്പന്നവുമായി ഒരു നഗരം ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായിയാണ് അന്ന് ബാബിലോൺ അറിയപ്പെട്ടിരുന്നത്. 100 മീറ്റർ എങ്കിലും ഉയരമുള്ള 250ലധികം ടവറുകൾ ഉണ്ടായിരുന്ന ഒരു നഗരം. കടത്തു വള്ളങ്ങൾ റോഡുകൾ പാലങ്ങൾ എന്നിവയൊക്കെ കാര്യക്ഷമമായ രീതിയിൽ ഈ നഗരത്തിന് ഗതാഗതം ഉറപ്പുവരുത്തി. എൻജിനീയറിങ്ങിന്റെ ഒരു വലിയ നേട്ടവും പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി ശ്രദ്ധിക്കപ്പെട്ടു. ഈ നഗരത്തിന്റെ സമ്പത്ത് ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആളുകൾ സ്വർണം കൊണ്ടാണ് ആകർഷകമായ കലാസൃഷ്ടികൾ ഇവിടെ സൃഷ്ടിച്ചത്. അവിടെ ബാലിന്റെ ഒരു സ്വർണ്ണ ചിത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു 22000 കിലോ ശുദ്ധമായ സ്വർണം കൊണ്ട് മാത്രം നിർമിച്ച ഒരു മനോഹരമായ മേശയും ഒരു സ്വർണ്ണസിംഹവും സ്വർണ്ണ പ്രതിമയും ഒക്കെ ഈ ഒരു സമ്പന്നമായ നഗരത്തിന്റെ അവശേഷിപ്പിക്കുകളായി നിലനിന്നിരുന്നു. ലോക ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കൊട്ടാരവും ഗംഭീരവുമായ രാജകൊട്ടാരം അതായിരുന്നു
ഇന്നത്തെ ഇറാഖിൽ ബാബിലോൺ ആണ് നിലനിന്നത് ബാബിലോണിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടായിരിക്കില്ല അക്കാലത്തെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം ആണെങ്കിൽ അത് ബാബിലോൺ ഗോപുരം എന്നാണ് അറിയപ്പെട്ടത്. എന്നാൽ ബാബിലോണിന്റെ സാമ്രാജ്യത്വവും ഉയർച്ചയും ഒക്കെ ഒരു പതനത്തിൽ അവസാനിച്ചു. ബാബിലോണിന്റെ പരാജയത്തിന്റെ കാരണം എന്തായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ല. ബിസി 1950 നു ശേഷം ബാബിലോണിനെ കുറിച്ചുള്ള ഒരു വാർത്തകളും പുറത്തുവന്നിട്ടില്ല. ലോകത്തിൽ വച്ച് തന്നെ ഏറ്റവും സമ്പന്നമായ ബാബിലോൺ നഗരത്തിന് എന്താണ് സംഭവിച്ചത്. സാമ്രാജ്യത്വത്തിൽ എവിടെയാണ് മങ്ങലേറ്റത്. ബിസി 539ൽ നിയോ ബാബിലോണിയൻ സാമ്രാജ്യം പേർഷ്യൻ രാജാവായ സൈറസിനെ കീഴടങ്ങി എന്ന് പറയപ്പെടുന്നുണ്ട്. 1921 ആധുനിക ഇറക്കി രാഷ്ട്രീയം സ്ഥാപിതമായത് മുതൽ ബാബിലോൺ എന്ന പ്രദേശം ഇറാഖിന്റെ ഒരു സാംസ്കാരിക സ്വത്തായി മാറ്റപ്പെട്ടു. ഇറക്കി പോസ്റ്റുകാർഡുകളിലും സ്റ്റാമ്പുകളിലും മാത്രമായി ബാബിലോണിയൻ ചിത്രങ്ങൾ ഒതുങ്ങി നിന്നു. 1978 ഫെബ്രുവരി 14ന് സദ്ദാം ഹുസൈന്റെ കീഴിലുള്ള ഇറാഖിന്റെ ബാദിസ്റ്റ് ഗവൺമെൻറ് ബാബിലോണിന്റെ പുരാവസ്തു പുനരുദ്ധാരണ പദ്ധതി ആരംഭിച്ചു. ബാബിലോണിന്റെ ശക്തി അങ്ങനെ ക്ഷയിച്ചു വന്നു. ആ സമ്പന്ന നഗരം എങ്ങനെ അപ്രത്യക്ഷമായെന്നത് ഒന്നും ഇപ്പോഴും വ്യക്തമല്ല. സമ്പത്തും സാമ്രാജ്യത്വവും നിലനിന്ന
ബാബിലോണിയൻ നഗരം ഒരു നിഗൂഢതയായി ഇന്നും അവശേഷിക്കുന്നു ഒരുകാലത്തെ പ്രതാപം കൊണ്ടാടിയിരുന്ന ഈ നഗരത്തിന് എന്താണ് സംഭവിച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറുകൾ ആയി രേഖപ്പെടുത്താൻ മറക്കരുത്.
Story Highlights ;What happened to the Babylonian Empire