നീളമുള്ള മുടി എന്നത് സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രത്യേകിച്ച് കേരളീയർക്ക് നീളമുള്ള മുടി എന്നു പറയുന്നത് ഒരു പ്രത്യേക വികാരം ആണെന്ന് പറയുന്നതാണ് സത്യം. എന്നാൽ കേരളീയരെ എല്ലാം തോൽപ്പിച്ചുകൊണ്ട് നീളമുള്ള മുടിയുടെ കിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ഉത്തർപ്രദേശ് സ്വദേശിനി. 7 അടി 9 ഇഞ്ച് നീളമുള്ള മുടിയുമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്വന്തമാക്കിയിരിക്കുന്നത് സ്മിത ശ്രീവാസ്തവ എന്ന സ്ത്രീയാണ്. 49 കാരിയായ ഇവരുടെ മുടിയുടെ നീളം കാലിന്റെ ഉപ്പൂറ്റി വരെയാണ് അറിയാം ഇവരെക്കുറിച്ച് കൂടുതൽ
ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ നീളം കൂടിയ മുടി എന്ന വേൾഡ് റെക്കോർഡ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. പതിനാലാമത്തെ വയസ്സു മുതൽ മുടി വളർത്താൻ തുടങ്ങിയ വ്യക്തിയാണ് സ്മിത വളരെയധികം പ്രിയപ്പെട്ട മുടി ഒരിക്കൽപോലും വെട്ടാൻ അവർ തയ്യാറായില്ല അതുകൊണ്ടാണ് മുടിയുടെ നീളം 7 അടി 9 ഇഞ്ച് ആയി വർധിച്ചത് 1980കളിൽ ബോളിവുഡ് സിനിമകളോട് വലിയ പ്രിയം ഉണ്ടായിരുന്ന സ്മിത അക്കാലത്തെ നടിമാരുടെ മുടി കണ്ടു കൊണ്ടാണ് മുടി വളര്ത്തുവാൻ തീരുമാനിച്ചത് അങ്ങനെ ആ ആഗ്രഹം ഇന്ന് സ്മിതയെ ലോകത്തിന്റെ കൊടുമുടിയിൽ എത്തിച്ചു എന്ന് പറയുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ നീണ്ട മുടിയുള്ള സ്ത്രീകളെ ദേവതകളുമായും സുന്ദരികളുമായും ഉപമിക്കുന്ന ഇന്ത്യൻ കാഴ്ചപ്പാടിൽ ഒരുപാട് വിശ്വസിക്കുന്നുണ്ട് താനെന്നും പറയുന്നുണ്ട് സ്മിത. സ്മിതയുടെ പരമ്പരാഗത വിശ്വാസം അനുസരിച്ച് മുടി വെട്ടുന്നത് അശുഭകരമാണ് ഒരു വിശ്വാസത്തെയും അവർ മുറുക്കിപ്പിടിക്കുന്നുണ്ട് ആഴ്ചയിൽ രണ്ടുതവണയാണ് മുടി കഴുകുന്നത് അതോടൊപ്പം ഉണക്കുന്നത് മൂന്നു മണിക്കൂർ വരെ സമയം എടുത്താണ്.
മുടി ഒന്ന് കഴുകാൻ മാത്രം എടുക്കുന്നത് 45 മിനിറ്റ് ആണ് എന്നും ഒരു ടവ്വൽ ഉപയോഗിച്ച് ഒരുപാട് ശ്രദ്ധയോടെ മൂന്നുമണിക്കൂർ കൊണ്ടാണ് മുടി ഉണക്കിയെടുക്കുന്നത് എന്നും സ്മിത പറയുന്നുണ്ട്. മുടി ചീകുന്നതാണ് അതിലും വലിയ ജോലി അതിനുവേണ്ടി രണ്ട് മണിക്കൂർ വരെയാണ് എടുക്കുക മുടിയിലെ കെട്ടുകൾ എല്ലാം വേർപ്പെടുത്തി അതിൽ ഒരു സ്ലൈഡ് ഇടണം എന്നുണ്ടെങ്കിൽ അത് ഒരുപാട് നേരം എടുക്കുന്ന പ്രക്രിയയാണ്. എങ്കിലും ഇക്കാര്യങ്ങളൊക്കെ എല്ലാദിവസവും സ്മിത ചെയ്യാറുണ്ട് അതുതന്നെ ജീവിതചര്യയായി മാറിക്കഴിയും ചെയ്തു. പലർക്കും ഗിന്നസ് റെക്കോർഡ് ലഭിച്ച വ്യക്തിയാണെന്ന് ഒന്നുമറിയില്ല എങ്കിലും തന്നെ മുടിയുടെ നീളം കണ്ട് കൗതുകത്തോടെ ആളുകൾ തനിക്ക് അരികിലേക്ക് വരാറുണ്ട് അതോടൊപ്പം തന്നെ എന്താണ് കേശ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്നത് എന്ന് ചോദിക്കുകയും ചെയ്യാറുണ്ട് തനിക്ക് സാധിക്കുന്ന സമയം വരെ താൻ തന്നെ മുടി നന്നായി തന്നെ പരിപാലിക്കും എന്നാണ് സ്മിത പറയുന്നത് ഒരിക്കലും മുടി മുറിക്കാൻ ഇഷ്ടപ്പെടുന്നുമില്ല കാരണം തന്റെ ജീവിതം തന്നെ മുടിയിലാണ് എന്ന് അഭിമാനത്തോടെ സ്മിത പറയുന്നുണ്ട് പ്രത്യേകിച്ച് കേശ സംരക്ഷണത്തിനായി ഒന്നും ചെയ്യാറില്ല ദിവസവും മുടി കഴുകിക്കില്ല എന്നതാണ് ഏറ്റവും വലിയ സംരക്ഷണം മറ്റൊരു സംരക്ഷണം എന്നത് കഴുകുന്ന സമയത്ത് നന്നായി എണ്ണയിട്ട് ഷാമ്പു ഇട്ട് കഴുകും. നന്നായി ഉണങ്ങിയതിനുശേഷം മാത്രമാണ് മുടി കെട്ടിവയ്ക്കുന്നത് ഇതൊക്കെയാണ് മുടിക്ക് നൽകുന്ന സംരക്ഷണം അല്ലാതെ പ്രത്യേകിച്ച് സംരക്ഷണങ്ങൾ ഒന്നും തന്നെ താൻ മുടിക്കായി നൽകാറില്ല ധാരാളം വെള്ളം കുടിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാറുണ്ട് അതൊക്കെ മുടിക്ക് നൽകുന്ന ഏറ്റവും വലിയ സംരക്ഷണങ്ങൾ തന്നെയാണ് ഇത്തരം സംരക്ഷണങ്ങളല്ലാതെ പ്രത്യേകിച്ച് കെമിക്കലുകൾ ഒന്നും ഉപയോഗിക്കാറില്ല മുടിയില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്യുന്നു.
Story Highlights ;The longest hair in the world.