അഞ്ചു രൂപയ്ക്ക് 60 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു കാർ. കൊല്ലം ജില്ലയിലെ ആന്റണി എന്ന വ്യക്തിയാണ് ഈ കാർ നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു വാഹനമാണ് ഇത്. ഏറ്റവും വലിയ പ്രത്യേകത എന്നത് അഞ്ചു രൂപയ്ക്ക് 60 കിലോമീറ്റർ ഓടും എന്നത് തന്നെയാണ്. ഏകദേശം 4.5 ലക്ഷം രൂപയാണ് ഈ ഒരു ഇലക്ട്രിക് കാർ നിർമ്മിക്കുവാനുള്ള ചിലവ് എന്നത്. ഈ കാറിൽ ഒരു രണ്ടു മൂന്നു പേർക്ക് ഇരിക്കാൻ സാധിക്കും..വെറും അഞ്ചു രൂപ ചിലവിൽ 60 കിലോമീറ്റർ ഓടാൻ സാധിക്കുന്ന ഒരു ഇലക്ട്രിക് കാർ ആണ് ഇത്. ഈ കാറിനെ കുറിച്ച് കൂടുതലായി അറിയാം..
സ്വന്തം ഓഫീസിൽ പോകുവാൻ വേണ്ടിയാണ് ആന്റണി ഈ ഒരു കാർ നിർമ്മിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റതിനിടയിൽ ജനങ്ങൾ ദൂരിതത്തിൽ ആകുന്നത് കണ്ടിട്ടാണ് ഇത്തരമൊരു ബുദ്ധി ആന്റണിക്ക് തോന്നിയത്.. 67 വയസ്സുള്ള ആന്റണീ സ്വന്തമായി നിർമിച്ചതാണ് ഈ ഇലക്ട്രിക് കാർ. കൊല്ലം ജില്ലയിൽ താമസിക്കുന്ന ആന്റണിയുടെ ഈ നേട്ടം എല്ലാവരും ഇപ്പോൾ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. 4.5 ലക്ഷം രൂപയാണ് ഈ ഒരു കാർ നിർമ്മിച്ചതിനായി അദ്ദേഹത്തിന് ചിലവായത്. എന്നാൽ രണ്ടു മൂന്നു പേർക്കിരിക്കാവുന്ന ഈ കാറിന് വലിയ ചിലവ് ഒന്നും തന്നെ ഇല്ല. ഓഫീസിൽ എത്താൻ ദിവസവും 60 കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുന്നത് കൊണ്ടാണ് ഇദ്ദേഹം ഇത്തരമൊരു കാർ തന്നെ തിരഞ്ഞെടുത്തത്. ഒരു ഇലക്ട്രിക് സ്കൂട്ടറിൽ ആയിരുന്നു ഇദ്ദേഹം ഓഫീസിലേക്ക് പോകാറുള്ളത്. എന്നാൽ വലിയ ചൂടും മഴയും ഉള്ള മോശം കാലാവസ്ഥയിൽ സ്കൂട്ടറിൽ ഉള്ള യാത്ര ദുസ്സഹകമാകും.
അതുകൊണ്ടാണ് ഇത്തരം ഒരു കാർ എന്ന ചിന്ത അദ്ദേഹത്തിന്റെ ഉള്ളിലേക്ക് വരുന്നത്. അങ്ങനെയാണ് ഈ ഒരു കാർ നിർമ്മിക്കുവാൻ അദ്ദേഹം നിർബന്ധിതനാകുന്നത്. 2018 ലാണ് ഇത്തരം ഒരു കാർ അദ്ദേഹം നിർമ്മിച്ചത്. ഒരു ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള എന്തെല്ലാം കാര്യങ്ങൾ വേണം എന്നതിന്റെ വിവരങ്ങളും വസ്തുക്കളും ഒക്കെ ഇദ്ദേഹം ഇതിനു മുൻപ് തന്നെ ശേഖരിച്ചു തുടങ്ങിയിരുന്നു. ഈ ജോലിക്കായി അദ്ദേഹം ഒരു ഗ്യാരേജുമായി ബന്ധപ്പെടുകയും ചെയ്തു. അങ്ങനെ ഒരു കാർ രൂപകൽപ്പന ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലാക്കിയ ഇദ്ദേഹം അതിനു വേണ്ടിയുള്ള കാര്യങ്ങൾ നടത്തുകയായിരുന്നു ചെയ്തത്. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ആണ് അദ്ദേഹത്തിന് സ്വന്തമായി ഒരു ഇലക്ട്രിക് കാർ എന്ന സ്വപ്നം പൂർത്തിയായത്. സാധാരണ കാറിന്റെ പോലെ തന്നെ സ്റ്റിയറിങ്, ബ്രേക്ക്, ക്ലച്ച് ആക്സിലേറ്റർ, ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ തുടങ്ങി എല്ലാ സവിശേഷതകളും ഈ കാറിലും ഉണ്ട്. ഡ്രൈവിംഗ് സീറ്റിന് പിന്നിലാണ് രണ്ടുപേർക്ക് ഇരിക്കുവാനുള്ള സൗകര്യം. ഈ കാറിന്റെ പരമാവധി വേഗത എന്നത് മണിക്കൂറിൽ 25 കിലോമീറ്റർ ആണ്. ഇതിലെ ബാറ്ററിയുടെ കപ്പാസിറ്റി ആയി വരുന്നത് 60 കിലോമീറ്റർ ആണ്..
ബാറ്ററി വീട്ടിലിരുന്ന് തന്നെ ചാർജ് ചെയ്യാനും സാധിക്കും..പൂർണമായി ചാർജ് ചെയ്യാൻ ഒരുപാട് സമയം ഒന്നും എടുക്കില്ല. വളരെ കുറഞ്ഞ ചിലവിൽ ഒരു ഇലക്ട്രിക് കാർ രൂപകല്പന ചെയ്യുക എന്നതായിരുന്നു സ്വപ്നം. ആ സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷം തനിക്കുണ്ട് എന്നും അദ്ദേഹം പറയുന്നു. ഈ വാർത്ത ഇതിനോടകം തന്നെ വലിയ തോതിൽ വൈറലായി മാറുകയും ചെയ്തു. അദ്ദേഹത്തിന് ആശംസകളുമായി നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. പെട്രോളിനും ഡീസലിനും ഒക്കെ ഇത്രത്തോളം വില വർധിക്കുന്ന ഈ സാഹചര്യത്തിൽ ഇത് നല്ല ഒരു തീരുമാനമാണ് എന്നും ഈ പ്രായത്തിലും ഇത്രയും കഠിനാധ്വാനം നടത്തുവാൻ ഉള്ള അദ്ദേഹത്തിന്റെ മനസ്സ് അംഗീകരിക്കാതെ പറ്റില്ല എന്നുമാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ഈ വാഹനം ശ്രദ്ധ നേടുകയും ചെയ്തു. വലിയ കൗതുകത്തോടെയാണ് പലരും ഈ ഒരു വാഹനത്തെ നോക്കിക്കാണുന്നത്.
Story Highlights ; A car that can travel 60 km for five rupees