സ്വന്തം ഹൃദയം ബാഗിൽ കൊണ്ടു നടക്കുന്ന ലണ്ടനിലെ ആദ്യത്തെ വനിതയാണ് സൽവ ഹുസൈൻ. 2017 ൽ ഹാർട്ട് ഫെയ്ലുവർ ആയതിനെ തുടർന്നാണ് സൽവക്ക് ഇങ്ങനെയൊരു ആർട്ടിഫിഷ്യൽ ഹാർട്ട് ഘടിപ്പിക്കേണ്ടി വന്നത്. ബാറ്ററികൾ ഒരു ഇലക്ട്രിക് മോട്ടോർ, വായു പുറന്തള്ളുന്നതിന് ആവശ്യമായ പമ്പ് എന്നിവയടങ്ങിയ ബാഗ് പാക്കിന് 6 കിലോഗ്രാം ഭാരമുണ്ട്. 86000 പൗണ്ട് വിലയുള്ള ഈ കൃത്രിമ ഹൃദയം ഒരുഅമേരിക്കൻ കമ്പനിയാണ് നിർമിച്ചത്. 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സൽവയുടെ ശരീരത്തിൽ ഇത് ഘടിപ്പിച്ചത്.
അമ്മയുടെ ഉദരത്തിൽ നാം ഉരുവായി ഏകദേശം നാലാഴ്ച പ്രായമാകുമ്പോൾ മുതൽ ശരീരത്തിൽ നിന്ന് ജീവൻ പോകുന്നത് വരെ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവയവമാണ് ഹൃദയം. മനുഷ്യ ശരീരത്തിൽ മാംസ പേശികൾ കൊണ്ടാണ് ഈ ആന്തരിക അവയവം നിർമ്മിച്ചിരിക്കുന്നത്. നാല് അറകളുള്ള ഈ അവയവത്തിലെ അറകളിൽ രക്തം വന്ന് നിറയുകയും അത് ശുദ്ധികരിച്ച് ശരീര ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന അതി പ്രധാന ജോലിയാണ് ഹൃദയം ചെയ്യുന്നത്. ഈ പ്രക്രിയ നടക്കുന്നതിനാലാണ് ഹൃദയം സ്പന്ദിക്കുന്നത്. എന്നാൽ ഈ ഹൃദയം കൃതൃമമാണെങ്കിലോ? അങ്ങനെയൊരാളുണ്ട്, വൈദ്യ ലോകത്ത് പ്രതീക്ഷകളുമായി ജീവിക്കുന്ന 39 കാരിയായ ബ്രിട്ടീഷ് യുവതി സൽവ ഹുസൈൻ. സ്വന്തം ഹൃദയം ബാഗിൽ കൊണ്ടു നടക്കുകയാണ് ഇവർ. തന്റെ ജീവൻ ബാഗിലാക്കി സദാ സമയവും ചാർജ് ചെയ്ത് അത് തോളിലേന്തി ഇവർ ഈ ലോകത്ത് ജീവിക്കുന്നു. വിശ്വസിക്കാൻ പ്രയാസമാണ് കേൾക്കുമ്പോൾ. അത് കൊണ്ട് തന്നെ മാധ്യമങ്ങൾ ഇതിനെ വിസ്മയാവഹം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 2017 ലാണ് സൽവക്ക് ഹൃദയ സംബന്ധമായ ഒരു രോഗം പിടിപെടുകയും അത് ഹാർട്ട് ഫെയ്ലുവറിലേക്ക് നീങ്ങുകയും ചെയ്യുന്നത്. മരണം ഏതാണ്ട് ഉറപ്പായ നിമിഷം. എന്നാൽ വൈദ്യസംഘം പ്രതീക്ഷ കൈവിട്ടില്ല.
അവർ 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഹൃദയം ശരീരത്തിന് പുറത്ത് ഘടിപ്പിച്ച് സൽവയെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു കൊണ്ട് വന്നു. രണ്ട് മക്കളുടെ ഉമ്മയായ യുവതി 2018 ജൂലൈയിലാണ് ഹൃദയം നിലച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയയായത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് സ്വദേശിനിയാണ് സൽവ. ഇവർക്ക് ഹെയ്ര്‍ ഫീല്‍ഡ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. നെഞ്ച് തുറന്ന് ഹൃദയം പുറത്തെടുത്ത ശേഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഹൃദയം വച്ച് പിടിപ്പിക്കുന്ന സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു നടത്തിയത്. ഹൃദയ സംബന്ധമായ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആശുപത്രിയിലാണ് പിന്നീട് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. 1,16,000 യു.എസ് ഡോളര്‍ ചെലവഴിച്ചാണ് മനുഷ്യ നിര്‍മിത ഹൃദയം ഇവരുടെ ശരീരവുമായി ചേര്‍ത്ത് പിടിപ്പിച്ചത്. 6.8 കിലോ ഭാരമാണ് ബാറ്ററിയുടേത്.
ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പമ്പ് ഉപയോഗിച്ചാണ് ഹൃദയം പ്രവർത്തിക്കുന്നത്. രക്തം സ്വീകരിക്കാനും തിരിച്ചയക്കാനും പ്ലാസ്റ്റിക് ട്യൂബുകള്‍ നെഞ്ചില്‍ നിന്നു വലിച്ചിട്ടുണ്ട്. ബാഗില്‍ സൂക്ഷിച്ച ഈ ചലിക്കും ഹൃദയം സ്‌കൂള്‍ ബാഗ് പോലെ പുറത്ത് തൂക്കി നടക്കുകയാണിപ്പോള്‍ യുവതി. നേരത്തെ ഹൃദയ സംബന്ധമായ രോഗം മൂലം തളര്‍ന്ന ഞാന്‍ ഇപ്പോള്‍ ആശ്വാസം കൊള്ളുന്നതായും വീട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചതായും യുവതി വെളിപ്പെടുത്തുകയുണ്ടായി. ഹൃദയം മാറ്റി വയ്ക്കൽ നടക്കുന്നുണ്ടെങ്കിലും ഹൃദയം താങ്ങി നടക്കാൽ അത്ഭുതമാണ്. ഇത് രണ്ടാം തവണയാണ് ബ്രിട്ടനില്‍ ആര്‍ട്ടിഫിഷല്‍ ഹൃദയം വച്ചുപിടിപ്പിക്കുന്നത്. നേരത്തെ 2011ല്‍ 50 വയസുകാരനിലാണ് ഇത് ആദ്യമായി വച്ചുപിടിപ്പിച്ചു പരീക്ഷിച്ചു വിജയം കണ്ടത്.
Story Highlights ;A young woman carrying her heart in a bag