ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് ടോയ്‌ലറ്റുകൾ എന്നു പറയുന്നത്. വ്യത്യസ്തമായ നിരവധി ടോയ്ലറ്റുകൾ നമുക്ക് കാണാൻ സാധിക്കും. ആധുനിക കാലത്ത് പലതരത്തിലുള്ള ടെക്നോളജികളും ടോയ്‌ലറ്റുകളിലും മറ്റു ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവിടെ കോടികളുടെയും ലക്ഷങ്ങളുടെയും ടോയ്‌ലറ്റുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അത്തരത്തിൽ ലോകത്തിലെ തന്നെ വിലയേറിയ ചില ടോയ്ലറ്റുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ടോയ്‌ലറ്റിനെ കുറിച്ചാണ് ആദ്യം പറയുന്നത് ഏകദേശം 19 മില്യൺ ഡോളർ ചിലവഴിച്ച ഈ ടോയ്‌ലറ്റ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ടോയ്ലറ്റുകളിൽ ഒന്നായിയാണ് അറിയപ്പെടുന്നത്. 2008 ബഹിരാകാശ നിലയത്തിനായി റഷ്യയാണ് ഇത് നിർമ്മിക്കുന്നത് ഒരു പ്രത്യേക തരത്തിലുള്ള സജ്ജീകരണങ്ങളോടു കൂടിയ ടോയ്‌ലറ്റ് ആണ് ഇത്. സെപ്റ്റിടാങ്കിലേക്ക് നിക്ഷേപിക്കുന്ന ഓരോ മാലിന്യങ്ങളും വലിച്ചെടുക്കാൻ പ്രത്യേകം ഫാനുകൾ ആണ് ഇവയ്ക്ക് ഉള്ളത്. കൂടാതെ മാലിന്യത്തിൽ നിന്നും വെള്ളം തരംതിരിച്ച് കുടിക്കാൻ ശുദ്ധീകരിക്കുവാൻ കഴിവുള്ള വിപുലമായ ഒരു ഫിൽറ്റർ സംവിധാനവും ഈ ടോയ്‌ലറ്റിൽ ഉണ്ട്.
അടുത്തത് ഹംഗ് ഫങ്കു ഗോൾഡൻ ടോയ്‌ലറ്റ് ആണ്. ഹംഗ് ഫങ്കു ഗോൾഡ് ടെക്നോളജി ഗ്രൂപ്പാണ് ഈ ഗോൾഡൻ ടോയ്ലറ്റ് നിർമിച്ചത്. ജനങ്ങൾക്ക് കാണുവാനും സന്ദർശിക്കുവാനും സാധിക്കും 24 കാരറ്റ് സ്വർണം കൊണ്ടാണ് ഈ ടോയ്‌ലറ്റ് മുഴുവനായും ഉണ്ടാക്കിയിരിക്കുന്നത്. അഞ്ചു മില്യൻ ഡോളർ ചിലവാക്കിയാണ് ഈ ഒരു ടോയ്‌ലറ്റ് നിർമിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല കാഴ്ചയ്ക്ക് വേണ്ടി മാത്രമാണ് ഇത്തരമൊരു നിർമ്മിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലാണ് ഈ വിചിത്രമായ ടോയ്ലറ്റ് ഉള്ളത്.
സ്വർണ്ണം പോലെ തന്നെ സിൽവർ കൊണ്ട് നിർമ്മിച്ച ഒരു ടോയ്‌ലറ്റും ഉണ്ട്. ഐസിസ് ടോയ്ലറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഐസിസ് എന്നറിയപ്പെടുന്ന പ്രത്യേകതരം ക്രിസ്റ്റലുകൾ ഉപയോഗിച്ചാണ് ഈ ടോയ്‌ലറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. അത്യധികം ആഡംബര ജീവിതശൈലി ആവശ്യപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ടോയ്‌ലെറ്റുകൾ 75,000 ഡോളറാണ് ഈ ഒരു ഐസിസ് ടോയ്ലറ്റിന്റെ വിലയായി വരുന്നത്. ഇവയുടെ ക്രിസ്റ്റലുകൾ കണ്ടാൽ ഒറ്റനോട്ടത്തിൽ സിൽവർ പോലെയാണ് തോന്നുക അതുകൊണ്ടുതന്നെ ചിലരെങ്കിലും ഇത് സിൽവർ ടോയ്ലറ്റ് ആണോ എന്ന് തെറ്റിദ്ധരിക്കാറുണ്ട്.
4.8 മില്യൺ ഡോളർ ചെലവ് വരുന്നൊരു ടോയ്‌ലറ്റിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഷ്റൈൻ ടു ലെനിൻ എന്ന വ്യക്തിയാണ് ലോകത്തിലെ ഏറ്റവും ചെലവേ ടോയ്‌ലറ്റുകളിൽ ഒന്ന് വിഭാവനം ചെയ്തത് അതുല്യമായ സോളിഡ് ഗോൾഡ് ഡിസൈൻ ആണ് ഈ ടോയ്‌ലൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ടോയ്‌ലറ്റിന്റെ ക്ലോസറ്റ് മാത്രമല്ല മുഴുവനും സ്വർണമാണ്. സ്വർണം നിറച്ച ഒരു മുറിയാണ് ഇവിടെ ഉള്ളത്. സ്വർണ്ണം നിറച്ച ഈ കുളിമുറിയുടെ പരിധിയിൽ 6000 വിലയേറിയ രത്നങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ഒരു കുളിമുറിയിൽ ഒരു സ്വർണ ചവറ്റുകുട്ട, പിന്നെ എല്ലാ പ്രതലങ്ങളിലും സ്വർണത്തിന്റേത് ആയിട്ടുള്ള സിങ്ക് തുടങ്ങിയവ കാണാൻ സാധിക്കും.
മറ്റൊന്ന് കിംഗ് ഡഗോബർട്ടിലെ ചിലവേറിയൊരു ടോയ്ലറ്റ് ആണ്. ഈ ടോയ്‌ലറ്റിന്റെ പ്രത്യേകത എന്നത് ഇതിൽ നിരവധി ഘടകങ്ങൾ ഉണ്ട് എന്നതാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാരണം ഉപഭോക്താക്കൾ സീറ്റ് തുറന്നു കഴിഞ്ഞാൽ ശ്രുതി മധുരമായ ഒരു മണിനാദം കേട്ട് അവർ ഞെട്ടിപ്പോകും എന്നതാണ്. ഈ ടോയ്‌ലറ്റുകൾ ഒക്കെ തന്നെ ആഡംബരത്തിനു വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇവയൊന്നും തന്നെ ആർക്കും ഉപയോഗിക്കാൻ സാധിക്കുന്നത് അല്ല. മറ്റുള്ളവർക്ക് കാണുവാൻ വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്നതാണ് ഇവയൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്ന് കമന്റ് ചെയ്ത് അറിയിക്കാൻ മറക്കല്ലേ
Story Highlights ; World’s Most Expensive Toilets