Celebrities

‘അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍’; അത് വെളുക്കാന്‍ അല്ലെന്ന് ഹണി റോസ് | honey-rose-opens-up-about-her-cosmetic-treatments

ഈയൊരു ഫീല്‍ഡില്‍ ആയത് കൊണ്ട് തീര്‍ച്ചയായിട്ടും മിനുക്ക് പണികള്‍ ചെയ്യേണ്ടി വരും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. താരത്തിന് സിനിമകൾ കുറവാണെങ്കിലും ഉദ്‌ഘാടനങ്ങളിലൂടെ താരത്തെ എപ്പോഴും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ബോഡി ഷെയ്മിം​ഗിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്ന ഒരു താരം എന്ന നിലയിൽ ഹണിയുടെ എല്ലാ വിശേഷങ്ങളും അറിയാൻ മലയാളികൾക്ക് വലിയ ആകാംഷയാണ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയരം​ഗത്ത് എത്തുന്നത്.

അന്നത്തെ ഹണിയിൽ നിന്നും വളരെ മാറ്റങ്ങളുണ്ട് ഇന്ന്. രൂപത്തിലും അഭിനയത്തിലും വളരെ മാറിപ്പോയി. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് നിരന്തരം വിമര്‍ശനങ്ങള്‍ മാത്രമാണ് ലഭിക്കാറുള്ളത്. ഹണി ധരിക്കുന്ന മോഡേണ്‍ വസ്ത്രങ്ങളും ശരീരത്തിന്റെ ആകൃതിയുമൊക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമാകാറുള്ളത്.

സൗന്ദര്യം നിലനിര്‍ത്താന്‍ ഹണി റോസ് ഹോര്‍മോണല്‍ ഇന്‍ജെക്ഷനോ മറ്റ് സൗന്ദര്യ ചികിത്സകളോ എടുത്തിട്ടുണ്ടെന്നാണ് പൊതുവേയുള്ള ആരോപണം. ഈ വിഷയത്തില്‍ നടിയിത് വരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാലിപ്പോള്‍ നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി.

ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ചികിത്സകളെന്തെങ്കിലും എടുത്തിട്ടുണ്ടോ എന്നായിരുന്നു ഹണിയോട് അവതാരകന്‍ ചോദിച്ചത്. “അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍. അത് വെളുക്കാന്‍ അല്ല. സ്‌കിന്‍ ബെറ്ററായി ഇരിക്കുന്നതിന് വേണ്ടിയാണ്. കാശ് ചിലവാക്കി അവസാനം വെളുക്കുന്ന അവസ്ഥയാവും. ചില്ലറ പൈസയൊന്നുമല്ല ഇത്തരം ചികിത്സകള്‍ക്ക് ആവശ്യമായി വരുന്നത്.

ഡെര്‍മറ്റോളജിസ്റ്റിനെ കാണിച്ചതിന് ശേഷം ഡോക്ടര്‍ പറയുന്നതിന് അനുസരിച്ചേ ഞാന്‍ ചികിത്സകള്‍ എടുക്കാറുള്ളു. നമ്മള്‍ കോണ്‍ഫിഡന്‍സോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നേയെനിക്കുള്ളു. ഈയൊരു ഫീല്‍ഡില്‍ ആയത് കൊണ്ട് തീര്‍ച്ചയായിട്ടും മിനുക്ക് പണികള്‍ ചെയ്യേണ്ടി വരും. നമ്മള്‍ തന്നെ നമ്മളെ നന്നായി പ്രെസന്റ് ചെയ്യണമെന്നും” ഹണി പറയുന്നു.

“അമ്മ എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് ഇടയ്ക്കിടെ ടോര്‍ച്ചര്‍ ചെയ്യാറുണ്ട്. ഏതൊരു അമ്മയ്ക്കും മകളുടെ വിവാഹത്തെ കുറിച്ച് ടെന്‍ഷന്‍ ഉണ്ടാവും. പക്ഷേ ഇതിനെ പറ്റി പറയുമ്പോഴൊക്കെ അമ്മയുമായി വഴക്ക് കൂടാറാണ് പതിവ്.

പത്ത് വര്‍ഷമോ അതില്‍ കൂടുതലായിട്ടോ എന്നെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് വിളിക്കുന്ന ആളുകളുണ്ടെന്നും” ഹണി കൂട്ടിച്ചേര്‍ത്തു. “അത് ഒരാള്‍ മാത്രമല്ല, ഒന്നില്‍ കൂടുതല്‍ ആളുകളുണ്ട്. ഭയങ്കര ഡീസന്റായി, മാന്യമായിട്ടാണ് അവരൊക്കെ എന്നോട് സംസാരിക്കാറുള്ളത്.

ഫോണ്‍ കാര്യമായി ഉപയോഗിക്കാത്ത ആളാണ് ഞാന്‍. ആ കാര്യത്തില്‍ ഞാന്‍ വലിയൊരു പരാജയം ആണെന്ന് പറയാം. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ഒരു ദിവസം അഞ്ചില്‍ കൂടുതല്‍ പേരോടൊന്നും ഫോണില്‍ സംസാരിക്കാന്‍ എനിക്ക് സാധിക്കാറില്ല. അങ്ങനൊരു കണക്ഷന്‍ എനിക്കില്ലെന്നുമാണ്” ഹണി റോസ് പറയുന്നത്.

content highlight: honey-rose-opens-up-about-her-cosmetic-treatments