Celebrities

യുവത്വം നിലനിർത്തുന്നതെങ്ങനെ ?: മീര ജാസ്മിൻ പറയുന്നു | meera-jasmine-shares-secret

ന്റെ ഫീലിം​ഗ്സും ഇമോഷൻസും വളരെ ശക്തമാണ്

ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. മികച്ച ഒട്ടനവധി ചിത്രങ്ങൾക്കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ ഈ നടിക്ക് സാധിച്ചു. 2000ന്റെ തുടക്ക കാലഘട്ടങ്ങളിൽ മനസിൽ തങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ ജനങ്ങൾക്ക് സമ്മാനിച്ചു. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിളങ്ങാൻ മീരയ്ക്ക് സാധിച്ചു. ഒരുഘട്ടത്തിൽ മലയാളത്തിൽ നിന്നുള്ളതിനേക്കാൾ അവസരങ്ങൾ മീരയെ തേടിയെടുത്തിയത് അന്യഭാഷകളിൽ നിന്നാണ്. അങ്ങനെ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നതും ഇടവേളയിലേക്ക് പോകുന്നതും. പിന്നീട് ഏറെക്കാലം മീരയെക്കുറിച്ച് ആരാധകർ ഒരു വിവരവും അറിഞ്ഞിരുന്നില്ല.

എന്നാലിപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീരയുടേതായി തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. അതിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ.

പാലും പഴവും ആണ് മീരയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വിൻ ജോസ് ആണ് നായകൻ. ഇപ്പോഴിതാ കരിയറിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മീര ജാസ്മിൻ. ഒറിജിനൽസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

“വാക് ചാതുര്യമൊന്നും ഇല്ലാത്ത വ്യക്തിയാണ് ഞാൻ. ഞാനത്ര ആർട്ടിക്കുലേറ്റ് അല്ല. എപ്പോഴും ഞാനത് പറയാറുണ്ട്.

ഒരു ഭാഷയിലും ഞാൻ ആർട്ടിക്കുലേറ്റ് അല്ല. പക്ഷെ എന്റെ ഫീലിം​ഗ്സും ഇമോഷൻസും വളരെ ശക്തമാണ്. ഒരു കഥാപാത്രത്തെ പറ്റി വിശദീകരിക്കാൻ പറഞ്ഞാൽ എനിക്ക് ഇം​ഗ്ലീഷിലും മലയാളത്തിലും പറ്റില്ല. പക്ഷെ ഇമോഷണലി ഉള്ളിലുണ്ടാകുമെന്നും” മീര ജാസ്മിൻ വ്യക്തമാക്കി.

“എനിക്ക് ആദ്യം പ്രണയ ലേഖനം കിട്ടിയത് എന്റെ അഞ്ചാം ക്ലാസിൽ വെച്ചാണ്. ഇന്നും ആ ദിവസം ഓർമയുണ്ട്. എന്നേക്കാളും രണ്ട് വർഷം സീനിയറാണ്. നമ്മളെ ഒരാൾ പ്രണയിക്കുന്നു എന്ന എക്സെറ്റ്മെന്റുണ്ട്. ബെസ്റ്റ് ഫ്രണ്ട്സിനെയെല്ലാം വിളിച്ച് ഇന്റർവെല്ലിന് ഇരുന്ന് വായനയാണ്. ഇത് കിട്ടിക്കഴിഞ്ഞ് ആളെക്കാണുമ്പോൾ ഭയങ്കര നാണമായിരുന്നു. കണ്ട് കഴിയുമ്പോൾ ഒറ്റ ഓട്ടമായിരുന്നെന്നും” മീര ജാസ്മിൻ പറഞ്ഞു.

തനിക്ക് പക്വത വന്നു എന്ന അഭിപ്രായത്തെക്കുറിച്ചും മീര ജാസ്മിൻ സംസാരിച്ചു. ജീവിതാനുഭവങ്ങൾ വരുമ്പോഴും പ്രായമാകുമ്പോഴും നമ്മൾ ഇവോൾവ് ആകുമെന്ന് മീര വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നല്ല കമന്റുകൾ വരാറുണ്ട്. എനിക്ക് അതൊക്കെ നോക്കാനാണ് ഇഷ്ടം. കമന്റുകളിൽ മുഴുകാറില്ലെന്നും മീര ജാസ്മിൻ വ്യക്തമാക്കി.

താൻ യുവത്വം നിലനിർത്തുന്നതിനെക്കുറിച്ചും മീര സംസാരിച്ചു. നെ​ഗറ്റിവിറ്റി ഒഴിവാക്കുക. യാത്ര ഒരുപാട് ഇഷ്ടമാണ്. നമ്മൾ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല. ബുദ്ധൻ പറയുന്നത് പോലെ മിഡിൽ പാത്ത് ഫോളോ ചെയ്യാൻ താൽ‌പര്യമുള്ള വ്യക്തിയാണ് ഞാൻ. നല്ല ഭക്ഷണം കഴിക്കാൻ ശ്രമിക്കും. ഇഷ്ടമുള്ളത് കഴിക്കും. അതിൽ കുറേയൊക്കെ നോക്കും. ജീവിതം വളരെ ചെറുതാണ്. അത് ആസ്വദിക്കണമെന്നും മീര ജാസ്മിൻ വ്യക്തമാക്കി.

content highlight: meera-jasmine-shares-secret