Celebrities

‘പണ്ട് സാരി മറച്ചുപിടിച്ചാണ് ഡ്രസ് മാറിയിരുന്നത്, ഇപ്പോഴും സൗകര്യങ്ങളില്ലെങ്കില്‍ അത് തെറ്റാണ്, റിപ്പോര്‍ട്ട് വിശദമായി പഠിച്ചിട്ട് വേണ്ടത് ചെയ്യും’: ബാബുരാജ്-Baburaj,Hema Committee Report

കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം വേണ്ട കാര്യങ്ങള്‍ ചെയ്യും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി വലിയ കോളിളക്കമാണ് മലയാള സിനിമ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഇതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്തെത്തിയിരിക്കുകയാണ്.

‘എന്റെ ഭാര്യ വാണി പറയാറുണ്ട്, പണ്ട് പൊള്ളാച്ചിയില്‍ ഒക്കെ ഷൂട്ട് നടക്കുമ്പോള്‍ ഇവര്‍ ഡ്രസ്സ് മാറിക്കൊണ്ടിരുന്നത് സാരിയൊക്കെ മറച്ചുപിടിച്ചാണ് എന്ന്. അത് പക്ഷേ പണ്ടത്തെ കാലത്താണ്. ഇന്ന് കാരവാന്‍ പോലെയുള്ള സൗകര്യങ്ങളൊക്കെ വന്നുതുടങ്ങി. പക്ഷേ ഇപ്പോള്‍ സൗകര്യം കൊടുക്കുന്നില്ലെങ്കില്‍ അത് തെറ്റാണ്. കാരണം ഇപ്പോള്‍ മൊബൈല്‍ കാലഘട്ടമാണ്. ഈ കാലഘട്ടത്തില്‍ ആര്‍ക്കുവേണമെങ്കിലും അത്തരത്തിലുള്ള കാര്യങ്ങള്‍ ഷൂട്ട് ചെയ്യാം. ആര്‍ക്കുവേണമെങ്കിലും അത് കാണിക്കുകയും ചെയ്യാം. അവരില്‍ ഇന്‍സെക്യൂരിറ്റി വന്നു കഴിഞ്ഞു. പണ്ട് അങ്ങനെയൊന്നും ആയിരുന്നില്ല. ഇപ്പോള്‍ എന്തായാലും റിപ്പോര്‍ട്ട് വിശദമായി പഠിക്കട്ടെ. കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം വേണ്ട കാര്യങ്ങള്‍ ചെയ്യും’, ബാബുരാജ് പറഞ്ഞു.

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂഷണത്തിന്റെ വേദന നിറഞ്ഞ കഥകളും തേങ്ങലുകളുമാണ് മേഖലയില്‍. ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. ഇതൊന്നും പരിഹരിക്കാന്‍ പൊലീസ് ഇടപെടലോ മറ്റോ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വനിതകള്‍ അടിമുടി വിവേചനം നേരിടുന്നുവെന്നും സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

STORY HIGHLIGHTS: Baburaj about Hema Committee Report