മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. താരത്തിന് സിനിമകൾ കുറവാണെങ്കിലും ഉദ്‌ഘാടനങ്ങളിലൂടെ താരത്തെ എപ്പോഴും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. ബോഡി ഷെയ്മിംഗിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്ന ഒരു താരം എന്ന നിലയിൽ ഹണിയുടെ എല്ലാ വിശേഷങ്ങളും അറിയാൻ മലയാളികൾക്ക് വലിയ ആകാംഷയാണ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയരംഗത്ത് എത്തുന്നത്.
അന്നത്തെ ഹണിയിൽ നിന്നും വളരെ മാറ്റങ്ങളുണ്ട് ഇന്ന്. രൂപത്തിലും അഭിനയത്തിലും വളരെ മാറിപ്പോയി. എന്നാൽ സോഷ്യൽ മീഡിയയിലൂടെ നടിയ്ക്ക് നിരന്തരം വിമർശനങ്ങൾ മാത്രമാണ് ലഭിക്കാറുള്ളത്. ഹണി ധരിക്കുന്ന മോഡേൺ വസ്ത്രങ്ങളും ശരീരത്തിന്റെ ആകൃതിയുമൊക്കെയാണ് പരിഹാസങ്ങൾക്ക് കാരണമാകാറുള്ളത്.
ഈയ്യടുത്ത് അയർലണ്ടിലെ ഒരു പരിപാടിയിൽ ഹണി റോസ് പങ്കെടുത്ത സംഭവം വൈറലായി മാറിയിരുന്നു. ഹണിയ്‌ക്കൊപ്പമുള്ള അയർലണ്ടിലെ മന്ത്രിയുടെ സെൽഫി വൈറലായി മാറിയിരുന്നു. എന്നാൽ അയർലണ്ടിൽ വച്ച് മറ്റൊരു സംഭവം കൂടെ ഉണ്ടായിട്ടുണ്ടെന്നാണ് ഹണി റോസ് പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയിൽ അതിഥിയായി എത്തിയതായിരുന്നു ഹണി റോസ്. താരത്തിന്റെ വാക്കുകൾ വായിക്കാം തുടർന്ന്.
അവിടെ അഞ്ഞൂറ് വർഷം പഴക്കമുള്ളൊരു കൊട്ടാരമുണ്ട്. കുഞ്ഞ് പടികളിലൂടെ വേണം മുകളിലേക്ക് കയറി ചെല്ലാൻ. ഭയങ്കര ക്യൂ ആണ്. അങ്ങനെ കയറി ചെല്ലുമ്പോൾ മുകളിൽ ഒരു പാറക്കല്ലുണ്ട്. കുനിഞ്ഞ് കിടന്നിട്ടൊക്കെ വേണം കാണാൻ. അതിന്റെ വീഡിയോ ഞാൻ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഉമ്മ വച്ചാൽ നമ്മൾ തുരുതുരാ സംസാരിക്കും, സംസാരത്തിലെ പ്രശ്‌നമൊക്കെ മാറുമെന്നാണ് പറയപ്പെടുന്നത്. സംസാരം നന്നാക്കാനുള്ള എന്തോ ഒരു മാജിക്കൽ പവർ ആ കല്ലിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കൊട്ടാരത്തിന്റെ ഏറ്റവും മുകളിലാണ് കല്ല് വച്ചിരിക്കുന്നത്. കിസ് ചെയ്യാൻ ഭയങ്കര പാടാണ്. വളഞ്ഞ് കിടന്നിട്ടൊക്കെയാണ് ചെയ്യേണ്ടത്. ഞാൻ പോയി ചെയ്തു. ശബ്ദം നന്നാക്കാൻ വേണ്ടിയൊന്നുമല്ല, ഒരു രസം. അതിന്റെ പിറ്റേന്ന് തന്നെ തൊണ്ടയിൽ ഇൻഫെക്ഷൻ വന്ന് എന്റെ ശബ്ദം പോയി. ഒരു മാസത്തേക്ക് ശബ്ദമില്ലായിരുന്നു. മര്യാദയ്ക്ക് സംസാരിക്കാൻ പറ്റിയിരുന്നില്ല. ശരിക്കും ഞാനൊന്ന് പേടിച്ചു. തിരിച്ചു കിട്ടില്ലെന്നാണ് കരുതിയത്. പക്ഷെ പതുക്കെ പതുക്കെ ശബ്ദം തിരിച്ചു കിട്ടി എന്നാണ് ഹണി റോസ് പറയുന്നത്.
ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. ഇങ്ങനെ ഒരിക്കൽ കോട്ടയത്ത് ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ ഉണ്ടായ രസകരമായൊരു അനുഭവവും ഹണി റോസ് പങ്കുവെക്കുന്നുണ്ട്. ആ കഥ ഇങ്ങനെയാണ്.
കോട്ടയത്ത് ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. ഞങ്ങളെ കൂട്ടിക്കൊണ്ടു വരാൻ ഒരു പയ്യനെ എറണാകുളത്തേക്ക് വിട്ടിരുന്നു. അവനോട് സിനിമയിൽ നിന്നുള്ള ആളാണെന്നൊന്നും പറയാതെയാണ് വിട്ടതെന്ന് തോന്നുന്നു. കണ്ടതും അവൻ ഭയങ്കര എക്‌സൈറ്റഡ് ആയി. ഭയങ്കര സന്തോഷം. പിന്നെ അവവൻ വണ്ടി ഓടിക്കുന്നത് നമ്മളെ നോക്കി സംസാരിച്ചു കൊണ്ടായിരുന്നു. വണ്ടിയോടിച്ച് ഭയങ്കര പരിചയമുളള ആളായിട്ടും അവനെ കണ്ടപ്പോൾ തോന്നിയില്ല.
ദൈവമേ ഒന്നും പറ്റല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഞങ്ങൾ ഇരുന്നത്. കോട്ടയത്ത് എത്തി റൂമിൽ പോയി ഡ്രസ് മാറിയിട്ടാണ് ഉദ്ഘാടനത്തിന് പോയത്. പോകുന്ന വഴിക്ക് അവർ വേഗം വരണം എന്ന് പറഞ്ഞ് വിളിച്ചു. അതോടെ അവന്റെ കയ്യിൽ നിന്നും പോയി. പലയിടത്തും തട്ടി ആളുകളൊക്കെ തെറിവിളിച്ചാണ് പോകുന്നത്. അവസാനം ഒരു ഓട്ടോയിൽ കൊണ്ടിടിച്ചു. ഓട്ടോ മറിഞ്ഞു. ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല. പക്ഷെ ആളുകൾ ഓടിക്കൂടി. തെറ്റ് അവന്റെ ഭാഗത്തു തന്നെയായിരുന്നു.
ആളുകൾ അവനെ അടിക്കാൻ നോക്കിയപ്പോഴേക്കും അച്ഛനും ഇറങ്ങി. തെറ്റ് പറ്റിയതാണെന്നും ഇങ്ങനൊരു പരിപാടിയ്ക്ക് പോവുകയാണെന്നും പറഞ്ഞു. ഞങ്ങളെ വേറെ വണ്ടി വന്നാണ് അവിടെ നിന്നും കൊണ്ടു പോയത്. അവനെ ആളുകൾ എടുത്തോണ്ട് പോവുകയായിരുന്നു. അവന് എന്ത് സംഭവിച്ചെന്ന് അറിയില്ല.
content highlight: honey-rose-recalls-how-she-lost