Celebrities

‘നാളെ എനിക്കെതിരെയും ഇത് വരാം എന്നുള്ള ഭയം എല്ലാവര്‍ക്കും ഉണ്ടാകണം’: ഭാഗ്യലക്ഷ്മി-Bhagyalakshmi, HEMA COMMITTEE REPORT

നമ്മള്‍ എപ്പോഴും നിരീക്ഷണത്തിലാണ്

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഇതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നു.

‘ഇനിയൊരു ഭയം എല്ലാവര്‍ക്കും ഉണ്ടാകണം.. നമ്മള്‍ നിരീക്ഷണത്തിലാണ്, നമ്മള്‍ എപ്പോഴും നിരീക്ഷണത്തിലാണ്.. ഇത് നാളെ എനിക്കെതിരെയും വരാം എന്നുള്ള ഒരു ഭയം ഉണ്ടെങ്കില്‍ ഒരു സ്ത്രീയോട് അത്തരത്തില്‍ സംസാരിക്കാനോ പെരുമാറാനോ ഉള്ള.. ഒരു ഭയമുണ്ടാക്കണം. രണ്ടാമത് ഐസിസി, ഐസിസി എന്ന് പറയുന്നത് ഒരിക്കലും ഈ തൊഴില്‍ ചെയ്യുന്നവരെ തന്നെ മെമ്പേഴ്‌സ് ആയി ഇടാന്‍ പാടില്ല. ഈ രംഗത്തുള്ളവരെ മെമ്പേഴ്‌സ് ആക്കുക എന്ന് പറഞ്ഞാല്‍ ഈ രംഗത്തുള്ളവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.’, ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പരാതിപ്പെട്ടാല്‍ താന്‍ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാള്‍ മൊഴി നല്‍കി. കാരവന്‍ സൗകര്യങ്ങള്‍ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിര്‍മ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സിനിമാ മേഖലയില്‍ നിന്ന് മുന്‍നിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോ?ഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങള്‍. സിനിമാ രം?ഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈം?ഗിക ചൂഷണം, വേതന പ്രശ്‌നം, ഇഷ്ടമില്ലാത്ത നടിമാരെ കരിമ്പട്ടികയില്‍പ്പെടുത്തി അവസരങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കമ്മീഷന്‍ വിശദമായി പരിശോധിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

STORY HIGHLIGHTS: Bhagyalakshmi about  HEMA COMMITTEE REPORT