ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വ്യാജ കോപ്പികള്‍ നാം വിപണികളില്‍ സ്ഥിരമായി കാണാറുണ്ട്. എന്നാല്‍ ഇത്തരത്തിലുളള ഉല്‍പ്പന്നങ്ങളൊക്കെ കടന്ന് പച്ചക്കറി വിപണിയെയും ഇത്തരം വ്യാജന്മാര്‍ കീഴടക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഇതാ വ്യാജമായ രീതിയില്‍ സിമന്റ് ഉപയോഗിച്ച് വെളുത്തുള്ളി നിര്‍മ്മിച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ നിന്നുള്ള ഒരു വീഡിയോ ആണിത്.
देशभर में लहसुन के दाम फिलहाल आसमान छू रहे हैं। इस बीच एक हैरान करने वाला मामला सामने आया है, जहां महाराष्ट्र के अकोला में कुछ फेरीवाले नागरिकों को सीमेंट से बना नकली लहसुन बेचकर धोखा दे रहे हैं। #Garlic #Maharashtra #Akola
इनपुट्स: धनंजय साबले pic.twitter.com/Q4v1hZBhR9
— सत्य सनातन भारत (Modi ka parivar)🚩🙏🕉️🙏🕉 (@NirdoshSha33274) August 18, 2024
വീഡിയോയില്‍ ഒരാള്‍ വെളുത്തുള്ളിഅല്ലിയുടെ തൊലി കളയാന്‍ ശ്രമിക്കുന്നതും എന്നാല്‍ അത് വേര്‍പെട്ടു വരാത്തതും കാണാം. പകരം വെളുത്തുള്ളി സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് വീഡിയോയില്‍ കൂടെ മനസ്സിലാകുന്നു. ഈ വെളുത്തുള്ളിക്ക് നല്ല ഭാരവും അനുഭവപ്പെടുന്നതായി തോന്നുന്നു. അകോലയിലെ ബജോറിയ നഗറില്‍ താമസിക്കുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടിലിന്റെ ഭാര്യക്കാണ് ഇത്തരത്തില്‍ ഒരു വഴിയോര കച്ചവടക്കാരന്‍ കൃത്രിമ വെളുത്തുള്ളി നല്‍കിയത്. ഇതോടെയാണ് ഇതിന്റെ പിന്നിലുള്ള തട്ടിപ്പ് പുറംലോകം അറിയുന്നത്.
പാട്ടിലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളിയാണ് ഇയാളില്‍ നിന്നും വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി തൊലി കളയാന്‍ ശ്രമിക്കുമ്പോള്‍ തൊലി കളയാന്‍ പറ്റാതാവുകയും മറിച്ച് വെളുത്തുള്ളി സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തുകയും ആയിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന സംഭവമാണ് ഇതെന്ന് പാട്ടില്‍ സംഭവത്തോട് പ്രതികരിച്ചു. സിമന്റ് വെളുത്തുള്ളി യഥാര്‍ത്ഥ വെളുത്തുള്ളിയുമായി ഇടകലര്‍ത്തി ജില്ലയില്‍ വില്‍ക്കുന്നുണ്ടെന്നും ഇതു കാരണം യഥാര്‍ത്ഥതും വ്യാജനും തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പാട്ടില്‍ പറഞ്ഞു. രാജ്യത്തുടനീളം വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നതിനിടയിലാണ് ചില വ്യാപാരികള്‍ ഇത്തരത്തില്‍ പച്ചക്കറികള്‍ വ്യാജമായ രീതിയില്‍ നിര്‍മ്മിച്ച് എടുക്കുന്നത്. ഈ സംഭവം വിപണിയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വ്യാപനത്തെക്കുറിച്ച് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Fake garlic made of cement