Celebrities

മൊഴി നൽകിയവരോട് ബഹുമാനമെന്ന് ആസിഫലി; അവര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും നടൻ | actor-asif-ali-gave-full-support

സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം

കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍‌ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്ന് ആസിഫലി പറഞ്ഞു. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്ന് അറിയിച്ചു.

റിപ്പോർട്ട്‌ വായിക്കാതെ കൂടുതൽ പറയാനില്ല. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു.

WCC മെമ്പർമാർ മാത്രമല്ല പലരും ഈ റിപ്പോർട്ടിൽ സംസാരിച്ചിട്ടുണ്ട്

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളതെല്ലാം അറിയാവുന്ന കാര്യമാണെന്ന് നടിയും വുമൺ ഇൻ സിനിമ കളക്റ്റീവ് അംഗവുമായ രേവതി. അതിനാലാണ് ഇത് പുറത്തുവരാനായി നിരന്തരം പ്രയത്നിച്ചത്. ഏറെ വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും രേവതി പറഞ്ഞു.

മലയാള സിനിമാ വ്യവസായത്തെ സുരക്ഷിത മേഖലയാക്കി മാറ്റാൻ വേണ്ടിയാണ് ഡബ്ല്യു.സി.സി ഇത്രയും കഷ്ടപ്പെട്ടത്. റിപ്പോർട്ട് വായിച്ചശേഷം അടുത്തഘട്ട പരിപാടികൾ ആലോചിക്കും. ഡബ്ല്യു.സി.സി അംഗങ്ങളും അല്ലത്തവരും കമ്മിറ്റി മുമ്പാകെ മൊഴികൾ നൽകിയിട്ടുണ്ടെന്നും രേവതി പറഞ്ഞു.

പുരുഷന്റെയും ഒപ്പം എനിക്ക് നില്‍ക്കേണ്ടിവരും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ നടുക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഇതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയിരിക്കുകയാണ്.

‘ഞാന്‍ എല്ലാവരുടെയും ഒപ്പമാണ്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന സ്ത്രീയുടെ ഒപ്പവും എനിക്കേണ്ടി നില്‍ക്കേണ്ടിവരും. പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ഒരു വ്യക്തിയെ ചൂണ്ടി പറയുന്നുണ്ടെങ്കില്‍ അവന്റെ കൂടെയും എനിക്ക് നില്‍ക്കേണ്ടിവരും. കാരണം ഞാനത് കണ്ടിട്ടില്ല. അപ്പോള്‍ ആ വ്യക്തി എന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആണെങ്കില്‍ ഞാന്‍ ആരുടെ കൂടെ നില്‍ക്കണം? സഹപ്രവര്‍ത്തകനും സഹപ്രവര്‍ത്തകയും എന്റെ തന്നെയാണെന്ന് വിചാരിക്കട്ടെ, അപ്പോള്‍ ഞാന്‍ രണ്ടുപേരുടെയും കൂടെ നില്‍ക്കണം അല്ലേ..’, ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചു.

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂഷണത്തിന്റെ വേദന നിറഞ്ഞ കഥകളും തേങ്ങലുകളുമാണ് മേഖലയില്‍. ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. ഇതൊന്നും പരിഹരിക്കാന്‍ പൊലീസ് ഇടപെടലോ മറ്റോ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വനിതകള്‍ അടിമുടി വിവേചനം നേരിടുന്നുവെന്നും സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

content highlight: actor-asif-ali-gave-full-support