Celebrities

‘ഒരിക്കലും അവള്‍ക്ക് കേരളത്തില്‍ നിന്ന് നല്ലൊരു പുരസ്‌കാരം കൊടുത്തിട്ടില്ല, അത് എന്റെ വലിയ ഒരു ദുഃഖമാണ്’: ഉര്‍വശി-Urvashi about Kalppana

അവള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ എന്നെ വിളിച്ചാല്‍ ഞാന്‍ പോകാതെയായി

മലയാളത്തിലെ അതുല്ല്യരായ നടിമാരില്‍ ഒരാളാണ് കല്‍പ്പന. 1970കളുടെ അവസാനത്തില്‍ ബാലതാരമായാണ് കല്‍പ്പന തന്റെ കരിയര്‍ ആരംഭിച്ചത്. വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കല്‍പ്പന എത്തിയത്. നിരവധി അനവധി റോളുകളില്‍ പിന്നീട് അഭിനയിച്ചിട്ടുണ്ടെങ്കിലും കല്‍പ്പനയ്ക്ക് വേണ്ടത്ര അംഗീകാരം കേരളം കൊടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അതിലുള്ള പരിഭവം തുറന്നു പറയുകയാണ് കല്‍പ്പനയുടെ അനുജത്തിയും മലയാളികളുടെ പ്രിയ നടിയുമായ ഉര്‍വശി.

‘അവള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ എന്നെ വിളിച്ചാല്‍ ഞാന്‍ പോകാതെയായി. കാരണം എനിക്ക് അവാര്‍ഡ് കിട്ടുന്ന വേദിയിലെ ഹാസ്യതാരം ആയിരുന്നു അവള്‍. എന്നെക്കാള്‍ ഒരുപാട് അംഗീകാരം കിട്ടേണ്ട ആളാണ് അവള്‍. ഒരിക്കലും അവള്‍ക്ക് കേരളത്തില്‍ നിന്ന് നല്ലൊരു പുരസ്‌കാരം കൊടുത്തിട്ടില്ല. അത് എന്റെ വലിയ ഒരു ദുഃഖമാണ്. അവള്‍ മരിച്ചതിനുശേഷം പലരും അവളുടെ പേരില്‍ അവാര്‍ഡ് നടത്താറുണ്ട്. അവിടൊക്കെ എന്നെ വന്ന് അവാര്‍ഡ് വാങ്ങാന്‍ വിളിക്കുമ്പോള്‍ ഞാന്‍ പോകാറില്ല. ഞാന്‍ പോകാത്തതിന്റെ കാരണം നമ്മള്‍ അവിടെ പ്രകടിപ്പിച്ചു പോകും അത്. ജീവിച്ചിരുന്നപ്പോള്‍ അവള്‍ക്ക് എന്തെങ്കിലും ഒക്കെ പുരസ്‌കാരം കൊടുക്കാമായിരുന്നു. അവള്‍ക്ക് പകരം മലയാളത്തില്‍ അവളെ ഉള്ളൂ. അവളെപ്പോലൊരു ആര്‍ട്ടിസ്റ്റ് മലയാളത്തില്‍ ഇനി ഉണ്ടാകില്ല.’, ഉര്‍വശി പറഞ്ഞു.

2016 ജനുവരി 25 നാണ് കല്‍പ്പന അന്തരിച്ചത്. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനായാണ് കല്‍പ്പന ഹൈദരാബാദിലേക്ക് പോയത്. ജനുവരി 25 ന് കല്‍പ്പനയെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ക്രൂ അംഗങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ചുതന്നെ ഹൃദയാഘാതം മൂലം അന്തരിച്ചിരുന്നു.

STORY HIGHLIGHTS: Urvashi about Kalppana