കോഴിക്കോട്: പിന്നാക്ക വിഭാഗവികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾക്കായി മതിയായ യോഗ്യതകളുള്ള ഉദ്യോഗാർത്ഥി ആവശ്യമുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം കോഴിക്കോട് മേഖലാ ഓഫീസിൽ നേരിട്ടോ, ഇ-മെയിൽ മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.bcdd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24.
ചിത്രകല, സംഗീതം, കരാട്ടെ അധ്യാപകരെ വേണം
കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷം യോഗ, സംഗീതം, ചിത്രരചന, കരാട്ടെ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ യോഗ്യതാ സാക്ഷ്യപത്രങ്ങൾ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 31 ന് മുമ്പ് കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം.
ജനറൽ ടെക്നോളജിസ്റ്റ്
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസ്സിന് കീഴിൽ ജനറൽ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് മാസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 18-45. 22000 രൂപ മാസം ലഭിക്കും. സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 17 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻ്റർവ്യൂവിന് എത്തണം.
തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു കരാർ അടിസ്ഥാനത്തിൽ റിസർച്ച് സ്റ്റാഫിനെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക്, എം.ടെക്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in
താൽക്കാലിക നിയമനം
തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഫിസിയോതെറാപ്പിസ്റ്റ് തസിയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രായം 50 വയസ്സിൽ താഴെയായിരിക്കണം, എസ്എസ്എൽസി പാസായിരിക്കണം, ഫിസിയോതെറാപ്പിയിൽ അംഗീകൃത സർട്ടിഫിക്കറ്റ്, രണ്ടുവർഷത്തെ പ്രവർത്തിപരിചയം.
1 -8- 2024 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ളവർ ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ആയി ഓഗസ്റ്റ് ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃപ്പൂണിത്തറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ 0 4 8 4 -2777489,2776063 എന്നീ നമ്പറുകളിൽ ലഭിക്കും.
content highlight: job-opportunities-clerical-vacancy-in-civil-station