Celebrities

‘അങ്ങനെയാണ് ഹീ ഈസ് ദ വണ്‍ എന്ന് തിരിച്ചറിയുന്നത്’; അശ്വിനെ കുറിച്ച് ദിയ | diya-krishna-recalls-the-moment

പങ്കാളികള്‍ എന്നതിലുപരിയായി ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്നി ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അശ്വിനുമായുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അശ്വിനുമായി സൗഹൃദത്തിലായിരുന്ന സമയത്ത് ദിയക്ക് മറ്റൊരു പ്രണയമുണ്ട്.

വൈഷ്ണവ് എന്ന മുൻകാമുകനൊപ്പമുള്ള യൂട്യൂബ് വീഡിയോകളിൽ അശ്വിനെയും കാണാം. എന്നാൽ കുറച്ച് കാലങ്ങൾ‌ക്കുള്ളിൽ എല്ലാം മാറി മറിഞ്ഞു. വൈഷ്ണവുമായി ദിയ പിരിഞ്ഞു. പിന്നീട് അശ്വിനുമായി അടുത്തു. അശ്വിനെക്കുറിച്ച് ഇപ്പോൾ മിക്കപ്പോഴും ദിയ വാചാലയാകാറുണ്ട്.

ഇപ്പോഴിതാ അശ്വിനെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതിനെക്കുറിച്ചുള്ള ദിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇരുവരും ഒരുമിച്ചെത്തിയ ക്യു ആന്റ് എ വീഡിയോയിലാണ് ഇതേക്കുറിച്ച് അശ്വിനും ദിയയും വിശദമായി സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഓപ്പോസിറ്റുകളായിരുന്നു ആദ്യം കണ്ടത്. പക്ഷെ ഞങ്ങള്‍ക്കിടയിലെ സാമ്യതകള്‍ കണ്ടെത്തുന്നതോടെയാണ് ഇവനാണ് എന്റെയാള്‍ എന്ന് തീരുമാനിക്കുന്നത് എന്നാണ് ദിയ പറയുന്നത്. എന്റെ പഴയ വ്‌ളോഗുകളൊക്കെ കണ്ടാല്‍ അറിയാം ഞങ്ങളുടെ സുഹൃത്തുക്കളുടെ ഗ്യാങില്‍ നേരത്തെ തന്നെ ഇവനുമുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ച് യാത്രകളൊക്കെ പോകാറുണ്ട്. ഒരിക്കല്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് മണാലിയ്ക്ക് പോയിരുന്നു. രാത്രി എല്ലാവരും ഉറങ്ങി. എനിക്ക് പക്ഷെ അങ്ങനെ ഉറക്കം വരത്തില്ലെന്നും ദിയ പറയുന്നു.

ഞാന്‍ ബാല്‍ക്കണിയിലേക്ക് വന്നപ്പോള്‍ ഇവന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. മലയൊക്കെ കണ്ട് അങ്ങനെ ഇരിക്കുകയായിരുന്നു. താന്‍ ഉറങ്ങിയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, താന്‍ ഉറങ്ങിയില്ലേ എന്നാ ഇരിക്കെന്ന് ഇവന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അവിടെയിരുന്ന് എന്തൊക്കയോ സംസാരിച്ചു. എന്തൊക്കെയോ കോമഡി പറഞ്ഞിരുന്നു. എവിടെ പോയാലും രാത്രി കൂടെയിരുന്ന് സംസാരിക്കാന്‍ ഇവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ദിയ പറയുന്നു.

പങ്കാളികള്‍ എന്നതിലുപരിയായി ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. അങ്ങനെയാണ് ഹീ ഈസ് ദ വണ്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നത്. എല്ലാവര്‍ക്കും ഒരേ ചിന്താഗതിയായിരിക്കില്ല, എങ്കിലും പറയുകയാണ്. കല്യാണം കഴിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കണം. അവര്‍ക്കായിരിക്കും നിങ്ങളെ കൂടുതല്‍ അറിയാന്‍ സാധിക്കുക. ബെസ്റ്റ് ഫ്രണ്ട് വൈബും തരാന്‍ പറ്റും ഹസ്ബന്റ് വൈബും തരാന്‍ പറ്റും. തിരിച്ചും അതുപോലെയാണ്. ഞാന്‍ എന്റെ ബേബിയെ പോലെയാണ് ഇവനെ നോക്കുന്നതെന്നും ദിയ പറയുന്നു.

അതേസമയം, ദിയ ഭയങ്കര കെയറിംഗാണ് എന്നാണ് അശ്വിന്‍ പറയുന്നത്. ഞാന്‍ ഒന്നും അറിയേണ്ട കാര്യമില്ല. കല്യാണത്തിന്റെ കാര്യങ്ങളെല്ലാം സെറ്റാക്കുന്നത് ദിയയാണ്. എനിക്ക് ചേരുന്ന ഡ്രസൊക്കെ സെലക്ട് ചെയ്യുന്നത് ദിയ ആണെന്നാണ് അശ്വിന്‍ പറയുന്നത്. എന്നെ ഇതുവരെ ലോകത്താരും ഇങ്ങനെ സ്നേഹിച്ചിട്ടില്ലെന്നും അശ്വിന്‍ പറയുന്നുണ്ട്. അശ്വിനും ഞാനും ചില കാര്യങ്ങളില്‍ ഒരേപോലെയാണ്. ഓപ്പോസിറ്റ് അട്രാക്ടാണ് മികച്ചതെന്നായിരുന്നു മുന്‍പ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ച് കാര്യങ്ങളില്‍ സാമ്യം വേണമെന്നാണ് ഞാന്‍ അനുഭവത്തിലൂടെ പഠിച്ചത് എന്ന് ദിയ തുറന്ന് പറയുന്നുണ്ട്.

കുറച്ച് കാര്യങ്ങളില്‍ നമ്മളെപ്പോലെയായിരിക്കണം. ഞാനില്ലാതെ എന്റെ ഫ്രണ്ട്സിനൊപ്പം അശ്വിന്‍ പുറത്ത് പോയാല്‍ എനിക്ക് പ്രശ്നമില്ല. എത്തിയാല്‍ വിളിക്കണം. ഭക്ഷണം കഴിച്ചോ എന്ന് അപ്ഡേറ്റ് ചെയ്യണം, അതുപോലെ ഇടയ്ക്കൊരു വീഡിയോകോള്‍ ഇത്രയും ചെയ്യണമെന്നേയുള്ളൂ എന്നാണെന്നും ദിയ പറയുന്നു. അതേസമയം, അവിടെ ഈ സമയത്ത് അശ്വിന്‍ എന്ത് ചെയ്യുകയാണെന്ന് എനിക്ക് ഇവിടെ നിന്നും പറയാന്‍ പറ്റും എന്നും താരം പറയുന്നു. അങ്ങനെയൊരു വിശ്വാസം ഒരാളില്‍ തോന്നിയാലേ അയാളെ സ്നേഹിക്കാവൂ എന്നാണ് ദിയ പറയുന്നത്.

content highlight: diya-krishna-recalls-the-moment