കാളിന്ദി
ഭാഗം 44
മമ്മി…ഞങ്ങൾ എന്നാൽ പൊയ്ക്കോട്ടെ നാളെ കാണാം… മാളു പറഞ്ഞു.
കുഴപ്പമൊന്നുമില്ല മോളെ എന്നും വന്ന് നിങ്ങൾ ബുദ്ധിമുട്ടേണ്ട… ഒരുപാട് പഠിക്കുവാനില്ലേ…. ആനി പറഞ്ഞു.
ഏയ് അതൊന്നും സാരമില്ല മമ്മി എന്തു ബുദ്ധിമുട്ട്….. മമ്മി…റൂമിലേക്ക് ചെല്ല് ഡോൺ ഒറ്റയ്ക്ക് ഉള്ളൂ… നാളെ കാണാം കെട്ടോ.
അവർ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ മാളു അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
രണ്ടാളും നേരെ പോയത് ഒരു കോഫി ഷോപ്പിലേക്ക് ആണ്..
കോഫി ഓർഡർ ചെയ്തിട്ട് മാളുവും നിഹയും മേശക്ക് ഇരു പുറവുമായി ഇരുന്നു.
“മാളു… നീ എല്ലാം ആലോചിച്ചു ആണോ ഇങ്ങനെ ഒരു തീരുമാനം എടുത്തത്…”
“മ്മ്…. ”
“അച്ഛനും ഏട്ടന്മാരും ഇല്ലാതെ നിനക്ക് ഒരു ജീവിതം ഇല്ല എന്ന് അല്ലെ നീ എപ്പോളും പറയുന്നത്.. ആ നീ തന്നെ ആണോ ഇത് എന്ന് ഞാൻ വീണ്ടും വീണ്ടും ഓർത്തു പോകുവാ ”
“എടി…. ഞാൻ പറഞ്ഞല്ലോ അവരോട് ഒക്കെ സമയം ആകുമ്പോൾ കാര്യങ്ങൾ എല്ലാം പറയാം…. അതുവരെ ഇത് ആരെയും അറിയിക്കുന്നില്ല…”
“ഡോൺ…. ഡോൺ എതിർത്താൽ….അവനു നിന്നോട് അങ്ങനെ ഒന്നും ഇല്ലെന്ന് അല്ലെ പറഞ്ഞത്…”
“അത് വെറുതെ ആടി…. ഡോണിനു എന്നേ ഇഷ്ടം ആണ് എന്ന് എനിക്ക് അറിയാം.. ഇപ്പോൾ അവന്റെ അവസ്ഥ ഓർത്തു അവനു വിഷമം ഉണ്ട്… അതുകൊണ്ട് ആണ് നമ്മളോടു അങ്ങനെ ഒക്കെ പെരുമാറിയത്…”
“ആയിരിക്കാം…. പക്ഷെ മാളു… ഒരു കാലു മാത്രം ആയിട്ട് വേണം ഡോൺ ഇനി ജീവിക്കാൻ… അങ്ങനെ ഉള്ള ഒരാളെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കാൻ നിന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല… അവരുട ഒരേ ഒരു മകൾ അല്ലെ നീയ്…”
“എനിക്ക് അറിയാം നിഹ…. നീ പറഞ്ഞത് ഒക്കെ ശരി ആണ്.. പക്ഷെ എനിക്ക്…. അവന്റെ ജീവിതത്തിൽ ഒരു താങ്ങാകാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു…. നീ ഒന്ന് ഓർത്തു നോക്കിക്കേ എന്റെ വിവാഹം കഴിഞ്ഞു ആണ് എന്റെ ഭർത്താവിന് ഇങ്ങനെ ഒരു അവസ്ഥ വരുന്നത് എങ്കിലോ.. എന്റെ ഫാമിലി എന്നോട് പറയുമോ അയാളെ ഇട്ടിട്ട് പോരാൻ…”…
“നിന്നോട് തർക്കിക്കാൻ ഒന്നും ഞാൻ ഇല്ല മോളേ….. ഞാൻ എന്തൊക്ക പറഞ്ഞാലും നിന്റെ കാതിൽ ഒന്നും കേൾക്കില്ല.. പക്ഷെ ഒരൊറ്റ ചോദ്യം ഞാൻ ചോദിക്കുന്നു….. നീ എനിക്ക് ആൻസർ തരണം…”
.
“മ്മ്.. ചോദിക്ക്…”
കോഫി എടുത്തു ചുണ്ടോട് ചേർത്തു കൊണ്ട് അവൾ നിഹ യേ നോക്കി.
“നീ ഡോണിനെ സ്നേഹിക്കുന്നു… വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു… വിട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കുന്നു… ഓക്കേ…. നാളെ നിന്റെ മകൾ ഇങ്ങനെ ഒരു ലൈഫ് തിരഞ്ഞെടുത്താൽ നീ ആ കുട്ടിയോട് എങ്ങനെ പ്രതികരിക്കും….”
.
നിഹ ചോദിച്ചപ്പോൾ മാളു പെട്ടന്ന് വല്ലാതെ ആയി….
മാളു… നിനക്ക് പെട്ടന്ന് ഒരു മറുപടി പറയാൻ ബുദ്ധിമുട്ട് വന്നില്ലേ… എല്ലാ മാതാപിതാക്കളും അങ്ങനെ ആണ്… സ്വന്തം മക്കളെ ഏറ്റവും നല്ല രീതിയിൽ നല്ല കുടുംബത്തിൽ അയക്കുവാൻ ആണ് ആഗ്രഹിക്കുന്നത്… അവരുട കണ്ണ് അടയും വരെ മക്കൾ സന്തോഷത്തോടെ കഴിയുന്നത് കാണാൻ ആണ് അവർ ആഗ്രഹിക്കുന്നത്…. അതുകൊണ്ട് ഞാൻ പറഞ്ഞു എന്നേ ഒള്ളൂ… എല്ലാം നിന്റെ ഇഷ്ടം…. ”
നിഹ പറഞ്ഞു നിറുത്തി..
“നിഹ.. നീ എന്നേ ഇങ്ങനെ വിഷമിപ്പിക്കരുത്… പ്ലീസ്…. എടി എനിക്ക് എന്റെ മനസ്സിൽ മുഴുവൻ അവൻ മാത്രം ആടി… നീ പറയുന്നത് പോലെ ഒരു സുഖകരമായ ലൈഫ് ആയിരിക്കില്ല എനിക്ക് അവനുമൊത്തു ഒരുപക്ഷെ കിട്ടുന്നത്.. പക്ഷെ എടി….എല്ലാ വേദനയിലും സന്തോഷം കണ്ടെത്താൻ ഞാൻ ശ്രെമിക്കും… ഉറപ്പ്…”
“ഇത് ഒക്കെ ഇപ്പോൾ തോന്നുന്നത് ആണ്… ജീവിച്ചു തുടങ്ങുമ്പോൾ അറിയുവൊള്ളൂ”
“ഓഹ് എന്റെ കൃഷ്ണ… ഇവളെ കൊണ്ട് ഞാൻ തോറ്റു…. നീ എഴുന്നേൽക്കു… നമ്മൾക്ക് പോകാം….”
മാളു നിഹായെ നോക്കി കണ്ണുരുട്ടി.
*******
ഈ സമയം ആനി മകനോട് സംസാരിക്കുക ആയിരുന്നു.
“മാളവിക നല്ല കുട്ടി ആണ് മോനെ.. മമ്മിക്ക് ഇഷ്ടം ആയി ” …
“മ്മ്…”
“ഇന്നലെയും വന്നിരുന്നു…പപ്പയോടും സംസാരിച്ചു..”
“ആഹ്…”
“നിനക്ക് എന്താ ഒരു താല്പര്യം ഇല്ലാത്തത് പോലെ…. നീ പറഞ്ഞ കുട്ടി ഇത് തന്നെ അല്ലെ…”
“അതെ മമ്മി…”
“എന്താ മോനെ നിനക്ക് ഒരു വിഷമം..”
“മമ്മി… അത് ഞാൻ പറയാതെ തന്നെ മമ്മിക്ക് അറിയരുതോ…. എന്റെ ഈ അവസ്ഥയിൽ ഇനി അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് ചേർക്കുന്നില്ല മമ്മി.. അവള് പോട്ടെ….”
അവന്റെ ശബ്ദം ഇടറി.
“നീ എന്നതാടാ പറഞ്ഞു വരുന്നത്..”
“മമ്മി ഞാൻ അവളോട് പറഞ്ഞു എന്റെ ഫ്രണ്ട്സ് ആയിട്ട് ഞാൻ ഒരു ബെറ്റ് വെച്ചത് ആണ് അവളെ കൊണ്ട് എന്നോട് ഇഷ്ടം ആണെന്ന് പറയിപ്പിക്കാൻ എന്ന്…. അല്ലാതെ എനിക്ക് അവളോട് സ്നേഹം ഒന്നും ഉണ്ടായിട്ട് അല്ല എന്ന് പറഞ്ഞു….”
ആനി മകന്റെ അടുത്ത് വന്നു നിന്നു…..
“മമ്മി… എനിക്ക് ഇങ്ങനെ ഒരു അപകടം നടന്നില്ലായിരുന്നു എങ്കിൽ, എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് മാളു മാത്രം ആണ് എന്ന് കരുതി നടന്നവൻ ആണ് ഞാൻ…. പക്ഷെ.. ഇനി.. ഇനി അത് വേണ്ട മമ്മി… ഞാൻ പിന്നീടു അവൾക്ക് ഒരു ഭാരം ആകും… അവൾ എന്നേ വെറുക്കും മമ്മി… അതുകൊണ്ട്… അതുകൊണ്ട് മമ്മി പറയണം അവളോട് ഇനി എന്നേ കാണാൻ വരരുത് എന്ന്….”
അതുപറഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
“മോനെ…..”
ആനി വന്നു അവന്റെ നെറുകയിൽ ചുമ്പിച്ചു..
“പോട്ടെടാ… എന്റെ മക്കള് ഇങ്ങനെ കരയാതെ….. മമ്മി ആ കുട്ടിയോട് പറഞ്ഞോളാം…. നീ വിഷമിക്കരുത്….”..
ആനി അവന്റെ കണ്ണീർ തുടച്ചു.
അവൾക്ക് എന്നോട് അങ്ങനെ ഒന്നും ഇല്ല എന്ന് ആണ് ഞാൻ കരുതിയത്.. പക്ഷെ…..
ഇന്നലെ ആ കുട്ടി ഓടി വന്നപ്പോൾ എനിക്ക് മനസിലായി അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടം ഉണ്ടെന്നു.. എന്നേ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു… പാവം… ഒരു തരത്തിൽ ആണ് ഞാൻ അവളെ പറഞ്ഞു വിട്ടത്…..”അവർ ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു.
അവള് ഒരുപാട് പാവം ആണ് മമ്മി…. അതുകൊണ്ട് അല്ലെ ഞാൻ ഇത്രയും നാൾ വിടാതെ നടന്നത്…. അവൻ ഒന്ന് ചിരിച്ചു.
“എനിക്ക് ഒത്തിരി ഇഷ്ടം ആയെടാ മോനെ.. നല്ല കൊച്ച്….”
“ആഹ്.. പോട്ടെ മമ്മി…. പാവം.. അവൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ.. എന്നേ പോലൊരു ഒറ്റകാലന്റെ കൂടെ കൂടി അവൾ അവളുടെ ലൈഫ് വേസ്റ്റ് ആക്കണ്ട…”
“മോനെ… നീ ഇങ്ങനെ ഒക്കെ പറയാതെടാ….”
“ശരിയല്ലേ മമ്മി…. പാവം മാളു അവൾ പോട്ടെ…..”
“നിനക്ക് വിധിച്ചത് ആണെങ്കിൽ കർത്താവ് നിനക്ക് തന്നെ അവളെ തരും… ”
“ഹ്മ്മ്…. എനിക്ക് കർത്താവ് വിധിച്ചത് എന്താണ് എന്ന് മമ്മി കണ്ടില്ലേ…. മുടങ്ങാതെ കുരിശു വരച്ചു പ്രാർത്ഥിച്ചു വലിയ നോയമ്പും എട്ടു നോയമ്പും എല്ലാം എടുത്തു നടന്ന എനിക്ക് വിധിച്ചത് ഇത് അല്ലെ മമ്മി….. ആഹ് ഇനി അതൊക്ക പറഞ്ഞിട്ട് എന്നാ ചെയ്യാനാ…. പോട്ടെ എല്ലാം….”
ഇല്ല മോനെ… നിനക്ക് ഒന്നും നഷ്ടം ആകില്ല… കർത്താവ് തമ്പുരാൻ നിനക്ക് ഏറ്റവും നല്ല ഒരു ജീവിതം ആണ് മാറ്റി വെച്ചിട്ടുള്ളത്.. നിന്റെ ഈ പോരായ്മ ഒന്നും ഒരു പ്രശ്നമായി നീ കാണണ്ട…. നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്… നീ കുറച്ചു നാൾ റസ്റ്റ് എടുക്കണം.. എന്നിട്ട് ഇവിടെ കോളേജ് ന്റെ അടുത്ത് പപ്പാ ഒരു വീട് എടുക്കും.. നിന്റെ ഒപ്പം മമ്മി വന്നു നിൽക്കും.. എന്നിട്ട് നി കോഴ്സ് കംപ്ലീറ്റ് ചെയ്യണം… ഒരു വർഷം കൂടെ ഇല്ലേ…. നീ ആഗ്രഹിച്ചത് പോലെ എല്ലാം നടക്കും… ഈ മമ്മിയും പപ്പയും നിന്റെ കൂടെ ഉണ്ട് മോനെ…. “അവന്റെ വലതു കൈയിൽ തന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് മമ്മി പറഞ്ഞു….
മമ്മി…..
അവൻ കരഞ്ഞു..
എന്റെ മോൻ കരയരുത്… ഇങ്ങനെ കരഞ്ഞു തീർക്കുവാൻ ഉള്ളത് അല്ല മക്കളെ ജീവിതം എന്ന് പറയുന്നത്… നമ്മുടെ ജീവിതത്തിൽ ആകസ്മികം ആയി സംഭവിക്കുന്ന ചില കാര്യങ്ങൾ ഒക്കെ ആണ് ഇത് എല്ലാം…. ഒക്കെ അതിജീവിച്ചു നമ്മൾ മുന്നോട്ട് പോകണം….. വിജയിക്കാനായി ആണ് നമ്മൾ ജീവിക്കേണ്ടത്…. നേരിന്റെ പാതയിൽ കഴിഞ്ഞ നിന്നെ അങ്ങനെ ഒന്നും പരാജയപ്പെടുത്താൽ ഒരു ശക്തിക്കും കഴിയില്ല… ഈ മമ്മി അല്ലെ പറയുന്നത്..
ആനി ഓരോ വാക്കുകളിലൂടെയും മകന് ആത്മധൈര്യം കൊടുക്കുക ആണ്… എന്നാൽ ആ അമ്മയുടെ മനസിൽ ആർത്തു ഇരമ്പുക ആണ് ഒരു സങ്കട കടൽ എന്ന് അവർക്ക് മാത്രമേ അറിയൂ..
മമ്മി… ഞാൻ….
എന്താ മോനേ… പറയെടാ…
. അത് പിന്നെ മമ്മി… എനിക്ക് മമ്മിക്ക് ഒരു ഉമ്മ തരണം….. ഒന്ന് വരുമോ…
ഡോൺകുട്ടാ….
എന്നും മമ്മിയെ കാണുമ്പോൾ കെട്ടിപിടിച്ചു ഓടി വന്നു ഉമ്മ തരുന്ന മോൻ ആണ്… പക്ഷെ ഇന്ന്…..ആ പെറ്റവയറിന്റെ വേദന… അത് അവർക്ക് മാത്രമേ അറിയൂ…..
ആനി അവന്റെ അടുത്ത് ചെന്നു കുനിഞ്ഞു….
അവൻ കിടന്നു കൊണ്ട് രണ്ടു കൈകൾ കൊണ്ടും മമ്മിയെ കെട്ടിപിടിച്ചു കരഞ്ഞു….
അവന്റെ ചുടു കണ്ണുനീർ തുള്ളികൾ അവരെ ഉമ്മ വെച്ചു..
. ആനിയും കരഞ്ഞു…. അതുവരെ അടക്കി പിടിച്ചു നിന്നത് ആണ്.. പക്ഷെ മകന്റെ ആ ഒരു ചോദ്യത്തിൽ ആനി പൊട്ടി കരഞ്ഞു.
“മക്കളെ…… സാരമില്ല ടാ.. പോട്ടെ… എന്റെ പൊന്നുമോനെ കർത്താവ് എനിക്ക് ആയുസ്സോടെ തിരിച്ചു തന്നല്ലോ… അത് മതി ഈ മമ്മിക്ക്… അത് മാത്രം മതി……”അവർ കണ്ണുനീർ തുടച്ചു….
ഡോൺ അപ്പോളും മമ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് കിടക്കുക ആണ്…
അവനും ഒരുപാട് വിഷമം ഉണ്ട്..
തന്റെ മുന്നോട്ട് ഉള്ള ജീവിതം എങ്ങനെ ആകും എന്ന് ഓർത്തു അവന്റെ ഉള്ളം തേങ്ങി….
എന്നിരുന്നാലും മാളുവിനെ തന്റെ ഈ ജീവിതത്തിൽ ഇനി വേണ്ട എന്ന് അവൻ തീരുമാനിച്ചു..
*********
ഹരി റൂമിൽ വന്നപ്പോൾ ഗൗരി കുളി ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി ഇരിക്കുക ആണ്…
ആഹ് കാത്തിരുന്നു മടുത്തോടോ….
എന്ത് ചെയ്യാനാ… ഒരാളെ കണ്ടു കഴിയുമ്പോൾ അടുത്ത ആള് വരും… എല്ലാവരെയും ഒന്ന് സെറ്റ് ആക്കി വിടണ്ടേ….. അവൻ ജഗിൽ നിന്നും കുറച്ചു വെള്ളം എടുത്തു ഗ്ലാസ്സിലേക്ക് ഒഴിച്ച്
കൊണ്ട് അവളോട് പറഞ്ഞു…
താൻ വീട്ടിൽ വിളിച്ചോ….?
മ്മ്…..
ദേവിയമ്മ എന്നോട് പിണക്കത്തിൽ ആണ്…. സാധാരണ ഞാൻ എവിടെ പോയാലും ഒരു നൂറു തവണ വിളിക്കുന്ന ആള് ആണ്.. ഇത്തവണ അത് തെറ്റിച്ചു..
.
ഗൗരി ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ട് കൊണ്ട് നിന്നു.
“ആഹ് ഗൗരി… കേശു എത്താറായി കെട്ടോ.. അവനെ കണ്ടിട്ട് നമ്മൾക്ക് വൈകുന്നേരം തിരിക്കാo….”
“മ്മ്….”
“തനിക്ക് ചായ വേണോ…. അതോ അവർ വന്നിട്ട് നമ്മൾക്ക് ഒരുമിച്ചു പുറത്തു പോയാലോ…”
“അവർ എന്ന് പറയുമ്പോൾ ആരാണ്…..”
ഗൗരി പെട്ടന്ന് ചോദിച്ചു.
“അത് ഗൗരി… അവനും അവന്റെ സിസ്റ്ററും ഉണ്ട്…..”
ഗൗരിക്ക് ചെറിയ ദേഷ്യം വന്നു… എത്രയും പെട്ടന്ന് ഒന്ന് പോയാൽ മതി എന്നായിരുന്ന് അവളുടെ മനസ്സിൽ.
ഹരി പിന്നെയും ആരെയൊക്കെയോ ഫോൺ വിളിച്ചു കൊണ്ട് ഇരുന്നു.
.ഏകദേശം അര മണിക്കൂർ കഴിഞ്ഞു കാണും…
ഹരിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു..
ആഹ് കേശു.. നീ എത്തിയോ… വേണ്ടടാ
.. ഞാൻ അങ്ങോട്ട് വരാം.. നീ അവിടെ നിന്നാൽ മതി…
. ഗൗരി… അവർ എത്തിയിട്ടുണ്ട്.. ഞാൻ അവനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാം… എന്നിട്ട് നമ്മൾക്ക് എല്ലാവർക്കും കൂടെ ഇറങ്ങാം… ഡിന്നർ അവരുമൊത്തു ആകാം… ഓക്കേ…. ”
അവൻ ഫോൺ കട്ട് ചെയ്തിട്ട് ഗൗരിയുടെ മറുപടി കേൾക്കാതെ ഡോർ തുറന്ന് വെളിയിലേക്ക് പോയി.
. ഗൗരിക്ക് ആകെ പരവേശം പോലെ..
തന്റെ ജീവിതം പിടി വിട്ടു പോകുക ആണ് എന്ന് ആരോ പറയും പോലെ…
ഇത് എന്താണ് എന്റെ കണ്ണാ ഇപ്പോൾ ഇങ്ങനെ….. അല്ല ഇപ്പോൾ അല്ല… കുറച്ചു ആയിട്ട് തനിക്ക് എന്തൊക്കെയോ ഒരു ബുദ്ധിമുട്ട്….. എങ്ങനെ എങ്കിലും ഇവിടെ നിന്നു ഒന്ന് പോയാൽ മതി എന്ന് അവൾ ഓർത്തു.
. പെട്ടന്ന് ഹരി അകത്തേക്ക് കയറി വന്നു.. അവന്റ ഒപ്പം നടന്നു വരുന്നവരെ കണ്ടതും ഗൗരിക്ക് തല ചുറ്റണത് പോലെ തോന്നി..
“വാടാ കേശു… ഇത് ആണ് നീ ഫോണിൽ കൂടെയും എന്റെ കഥകളിൽ കൂടെയും ഞാൻ പറഞ്ഞ എന്റെ ഗൗരി….. “ആഹ്ലാദത്തോടെ ഹരി പറയുന്നത് ഗൗരി കേട്ടു.
ഗൗരി ഇത് ആണ് എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് കേശു……. കേശു എന്ന് ഞങ്ങൾ വിളിക്കുന്ന പേര് ആണ് കേട്ടോ… ഒറിജിനൽ നെയിം അഭിഷേക് എന്ന് ആണ് കെട്ടോ… ഹരി വാചാലനായി..
അഭിയേട്ടൻ…..ഗൗരിയുടെഹൃദയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു അപ്പോൾ…
തുടരും