ഹൃദയരാഗം
ഭാഗം 42
അവൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്, എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് അവൾക്കൊപ്പം മാത്രമായിരിക്കും… അവൾക്കെന്നെ വേണ്ട മറ്റൊരു ജീവിതം തിരഞ്ഞെടുക്കണം എന്ന് തോന്നിയാൽ അതിനും ഞാൻ എതിര് നില്ക്കില്ല, ഇതിനപ്പുറം ഒന്നും എനിക്ക് പറയാനില്ല…
അനന്തുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു…
” ചേച്ചിയുടെ മുന്നിൽവച്ച് ഞാൻ പറഞ്ഞത് അവിവേകമാണെങ്കിൽ ക്ഷമിക്കണം, വേണമെങ്കിൽ ഞാൻ അവളെ കാണില്ല എന്ന് പറഞ്ഞു ബന്ധം മുന്നോട്ടു കൊണ്ടു പോകാം. അങ്ങനെ കൊണ്ടു പോകാൻ താൽപര്യമില്ല, അതുകൊണ്ടാണ് ഉറപ്പിച്ചു പറഞ്ഞത്, എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പെൺകുട്ടി ഇല്ല…! പക്ഷേ ഞാൻ പറഞ്ഞല്ലോ അവൾക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ അവൾക്ക് ചേരുന്നതല്ലന്ന് തോന്നിയാൽ ഒരിക്കലും ദിവ്യയുടെ നല്ല ജീവിതത്തിന് ഞാൻ ഒരു ഭീഷണിയല്ല…
അവന്റെ ഓരോ വാക്കുകളിലും ദിവ്യയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു….
” വരട്ടെ…
ദിവ്യയെ ഒന്നു നോക്കി കണ്ണുകൾ കൊണ്ട് അവളോട് യാത്ര പറഞ്ഞു ദീപ്തിയുടെ മുഖത്തേക്കൊന്നു നോക്കി അവൻ തിരിഞ്ഞു നടന്നപ്പോൾ ചെന്ന് ആ നെഞ്ചിലേക്ക് ചായാൻ തോന്നിയിരുന്നു. അവൾക്ക് പക്ഷേ കാലുകൾക്ക് ചങ്ങല ഇട്ടിരിക്കുന്നതുപോലെ…
” സമയം ഒരുപാടായി, പോവാം…
വരുത്തിവെച്ച ഗൗരവത്തോടെ ദീപ്തി പറഞ്ഞപ്പോൾ ആ ഒരുവൻ ആ മനസ്സിലും സ്ഥാനം നേടിയിട്ടുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു, വരാനിരിക്കുന്ന നല്ല കാലത്തിന്റെ ശുഭസൂചകമായി മാത്രമേ അതിനെ അവൾ കണ്ടുള്ളു…
വീട്ടിലേക്ക് വന്ന അമ്മയോട് ഒന്നും തുറന്നു പറയാനുള്ള ശക്തി ദീപ്തിക്ക് ഉണ്ടായിരുന്നില്ല, തിരിച്ചുംമറിച്ചും അവൾ കണക്കുകൂട്ടലുകൾ നടത്തി, അവന്റെ ഫോണിൽ നിന്നും എടുത്ത സ്ക്രീൻഷോട്ടുകൾ തന്റെ കയ്യിൽ വെച്ച് കുറെ നേരം അവൾ ആലോചിച്ചു നോക്കി, എന്ത് ചെയ്യണം എന്ന്, ആരോടെങ്കിലും പറയണോന്ന് പോലും അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ദീപ്തി… അവസാനം ഭർത്താവുമായി ആലോചിച്ചതിനു ശേഷം ഇതിൽ ഒരു തീരുമാനം എടുക്കാം എന്ന് അവൾ കരുതി, അവൾ സ്വന്തം വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തു,
പെട്ടെന്ന് ഒരുങ്ങി വരുന്ന മകളെയും ചെറു മകനെയും കണ്ട് ഒരു നിമിഷം ഇവിടെ അമ്മ വന്നിരുന്നു,
” നീ എവിടെക്കാണ് ഈ സന്ധ്യ സമയത്ത്,
അമ്മ ആധിയോട് ചോദിച്ചു…
” എനിക്ക് പെട്ടെന്ന് വീട്ടിൽ പോണം, അനീഷേട്ടൻ വിളിച്ചിരുന്നു, പെട്ടെന്ന് ചെല്ലണം എന്നു പറഞ്ഞു… എന്തോ അത്യാവശ്യം ഉണ്ടായിരിക്കും,
” നീ തന്നെയോ…? ഈ സന്ധ്യാസമയത്ത് പോകാനോ…?
” അത് സാരമില്ല അമ്മേ ഞാൻ കവലയിൽ ചെന്ന് അച്ഛനെയും കുട്ടിയെ പോവുകയുള്ളൂ,
” ഇത്രയും ആയില്ലേ..? ഇനി നാളെ പോയാ പോരെ…?
മകളോട് ഒരിക്കൽ കൂടി ചോദിച്ചു അവർ…
” പറ്റില്ല അമ്മേ…!വീട്ടിൽ വിളിച്ചിട്ടും എടുക്കുന്നില്ല… എനിക്ക് ഒരു സമാധാനം ഇല്ല, എന്തെങ്കിലും കാര്യം ആയിരിക്കും. അത്യാവശ്യം ആയിട്ട് ആയിരിക്കും അനീഷ് ഏട്ടൻ അങ്ങനെ പറഞ്ഞത്… പൊതുവേ അങ്ങനെ പറയാറില്ല,
” നീ ഇന്നലെ പറഞ്ഞ കാര്യത്തിനെ പറ്റി വല്ലതും അറിഞ്ഞോ..?
” ഇല്ല അമ്മേ അത് ഞാൻ പിന്നെ വന്നിട്ട് അമ്മയോട് പറയാം, ഇപ്പോൾ ഞാൻ പെട്ടെന്ന് ചെല്ലട്ടെ… ഇനി അവിടെ അമ്മയ്ക്ക് എന്തെങ്കിലും അസുഖം മറ്റോ ആണോ എന്ന് അറിയില്ലല്ലോ, വീട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോണെടുക്കുന്നില്ല…
” ഒറ്റയ്ക്ക് പോകണ്ട അച്ഛനെയും കൂട്ടിയെ പോകാവൂ… ദീപക് ഇപ്പോൾ വരും അവൻ ട്യൂഷന് പോയിരിക്കാ, അവനെ കൂട്ടി നീ കവലയിലേക്കു ചെല്ല്…
” വേണ്ട അമ്മേ, ഞാൻ പ്രശാന്ത് ചേട്ടന്റെ ഓട്ടോയിൽ കവലയിൽ ഇറങ്ങികോളാം, അവിടുന്ന് ഞാൻ അച്ഛനും കുട്ടിയെ പോകു…
രണ്ടുപേരുടെയും സംസാരം കേട്ടാണ് അകത്തെ മുറിയിൽ നിന്നും ദിവ്യ പുറത്തേക്ക് വന്നത്.
” ചേച്ചി പോവാണോ…?
അമ്പരപ്പോടെ അവൾ ചോദിച്ചു.
“അതേടി…. അത്യാവശ്യമുണ്ട്, ചേട്ടൻ വിളിച്ചിരുന്നു,
” നീ ഇനി ചെന്നിട്ട് ഒന്നും വയ്ക്കാൻ നിൽക്കേണ്ട, നിനക്ക് ഇഷ്ടമാണെന്ന് കരുതി അച്ഛൻ ഇന്നലെ ചെമ്മീൻ വങ്ങിച്ചിട്ടുണ്ടായിരുന്നു, ഞാൻ അത് അങ്ങോട്ട് തീയൽ വെച്ചപ്പോഴാണ് നീ പോവാൻ വേണ്ടി ഇറങ്ങുന്നത്, ഇനിയിപ്പോ അതിൽ കുറിച്ച് കൊണ്ടു പൊക്കോ,
” വേണ്ട അമ്മേ ഇവിടെ ഇരിക്കട്ടെ, എനിക്ക് അതൊന്നും കഴിക്കാൻ തോന്നുന്നില്ല,
” ഇനി ചെന്നിട്ട് നീ തന്നെ കിടന്ന് ചെയ്യണ്ടേ, അമ്മയ്ക്ക് വയ്യാതിരിക്കുന്നൊണ്ട് രാത്രി ചെന്ന് ഒന്നും നീ ഉണ്ടാക്കാൻ നിൽക്കണ്ട, ഇവിടെ ഇടയ്ക്കിടയ്ക്ക് അച്ഛൻ വാങ്ങി കൊണ്ടു വരുന്നത് ആണ്… അവിടെയല്ലേ ഇതൊക്കെ കിട്ടാൻ ബുദ്ധിമുട്ട്… കുറച്ചു കൊണ്ടുപോ… ഞാൻ പാത്രത്തിലാക്കി താരം… കുഞ്ഞിന് ഇഷ്ടമല്ലേ, അവനു കൊടുക്ക്…
അത് പറഞ്ഞ് അവൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ദിവ്യ മൊത്തത്തിൽ ഒന്നു ദീപ്തിയെ നോക്കി…
” ചേച്ചി… എന്താണ് പെട്ടെന്ന് പോകുന്നത്…. എന്നോട് വല്ല ഒരു ദേഷ്യവും ഉള്ളോണ്ട് ആണോ…,?
“എനിക്ക് എന്തിനാ നിന്നോട് ദേഷ്യം… ഇന്നലെ വരെ നിന്നോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ ഈ നിമിഷം എനിക്ക് നിന്നോട് ദേഷ്യം ഇല്ല… പക്ഷേ നീ ചെയ്തത് ശരിയാണെന്നു എനിക്ക് സമ്മതിച്ചു തരാൻ പറ്റുന്നില്ല,
” അനുവേട്ടന്റെ കാര്യമാണോ…? ആളൊരു പാവമാണ് ചേച്ചി… ഈ സ്വഭാവങ്ങൾ ഒക്കെ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഒന്നുമില്ല, പറഞ്ഞില്ലേ എന്നെ അത്രയ്ക്ക് ഇഷ്ടം ആണ് ചേട്ടാ പറയുന്നത്, അതുപോലെ പണത്തിനോടോ സ്വത്തിനോടോ ഒന്നും താല്പര്യം ഇല്ല, എനിക്ക് അനുവേട്ടന്റെ കൂടെ ജീവിച്ചാൽ സന്തോഷമാണ്… അതിനപ്പുറം മറ്റൊരു സന്തോഷം എനിക്കില്ല, പക്ഷേ അത് നിങ്ങളുടെ എല്ലാവരുടെ അനുഗ്രഹം കൂടെ ഉണ്ടായാൽ എനിക്ക് ഇരട്ടി സന്തോഷവും,
” ഞാൻ നിന്നോട് പറഞ്ഞില്ലേ നീ മോഹമിനി മനസ്സിൽ വക്കേണ്ട, എനിക്ക് അവനെ ഇഷ്ടമല്ല.. കുറച്ച് സമയം സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി, കേട്ടതും അറിഞ്ഞതൊന്നും അല്ല അവൻ എന്ന്… നല്ലൊരു ചെറുപ്പക്കാരൻ ആണെന്ന്, പക്ഷേ ആ മോഹം നടക്കില്ല മോളെ… നീ ഇവിടെ ഒറ്റക്കാലിൽ തപസ്സു ചെയ്താലും ആരും ആ വീട്ടിലേക്ക് നിന്നെ വിടാൻ പോകുന്നില്ല, അവന്റെ സാഹചര്യങ്ങളുടെ തെറ്റായിരിക്കാം,ഒരുപക്ഷേ നമ്മുടെ നാട്ടുകാർ ആരും ഇന്നുവരെ അവനെക്കുറിച്ചോ അവന്റെ അമ്മയെ കുറിച്ചോ നല്ല ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല… അങ്ങനെയുള്ള ഒരു വീട്ടിലേക്ക് അഭിമാനിയായി നമ്മുടെ അച്ഛൻ നിന്നെ വിടാനും പോകുന്നില്ല… അല്ലെങ്കിൽ പിന്നെ എല്ലാവരെയും എതിർത്തുകൊണ്ട് നീ ഇറങ്ങി പോണം, അങ്ങനെ ചെയ്യൂമോ നീ…
ഉദ്വെഗത്തോടെ അവൻ ചോദിച്ചു..
” ഞാൻ കരഞ്ഞു പറഞ്ഞു നോക്കും അച്ഛനോടും അമ്മയോടും, എന്നിട്ടും അവർ സമ്മതിച്ചില്ലെങ്കിൽ…
ഒരു നിമിഷം അവൾ ഒന്നു നിർത്തി…ആ നിമിഷം തന്നെ ദീപ്തിയുടെ മനസ്സിൽ ഒരു ഭയം നിഴലിച്ചു…
” “സമ്മതിച്ചില്ലെങ്കിൽ..?
അവൾ ഒന്നുകൂടി ഊന്നി ചോദിച്ചു..
” അല്ലെങ്കിൽ ചിലപ്പോ എനിക്ക് ചേച്ചി പറഞ്ഞതു പോലെ ചെയ്യേണ്ടിവരും, പണ്ടത്തെ കാലത്ത് ആയിരുന്നു ചേച്ചി കുടുംബത്തിനുവേണ്ടിയും വീടിനു വേണ്ടിയും ഒക്കെ പെൺകുട്ടികളൊക്കെ ത്യാഗം ചെയ്യുന്നത്, നമ്മൾ എന്തിനാ നമ്മുടെ ഇഷ്ടം കുടുംബത്തിനുവേണ്ടി ഇല്ലാതാക്കുന്നത്..? അച്ഛനുമമ്മയും ഒന്നും അല്ലല്ലോ ജീവിക്കുന്നത്, ഞാനല്ലേ, നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും അനുഭവിക്കേണ്ടത് ഞാൻ അല്ലേ…? അപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ…? വിവാഹം എന്ന് പറയുന്നത് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ടുപേർ ഒരുമിച്ച് ഒരു ജീവിത യാത്ര ആരംഭിക്കുന്നത് ആണെന്ന് ഞാൻ വിശ്വസിക്കുന്നത്, അതുകൊണ്ടുതന്നെ എനിക്ക് അനുവേട്ടന്റെ കൂടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ ആണ് താൽപര്യം, ആ ജീവിതത്തിൽ ഞാൻ സന്തോഷവതിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനപ്പുറം മറ്റൊന്നും എനിക്ക് അറിയില്ല… എനിക്ക് അറിയണ്ട…
ഉറച്ചവൾ പറഞ്ഞു.
” പിന്നെ നിനക്ക് തോന്നും അത് തെറ്റായിരുന്നുവേന്ന്,
” അങ്ങനെ ഒരു തോന്നൽ ഉണ്ടായാൽ ഞാൻ ആ ബന്ധത്തിൽ പുറത്തുവരും… അല്ലാതെ എന്ത് ചെയ്യാൻ പറ്റും…?
” നീ എന്തൊക്കെയാണ് ഈ പറയുന്നത്…? എത്ര എളുപ്പത്തിലാണ് ഈ കാര്യങ്ങളൊക്കെ പറയുന്നത്… ജീവിതം ഒന്നേയുള്ളൂ,
” അത് തന്നെ എനിക്കും പറയാനുള്ളത്, ജീവിതം ഒന്നേയുള്ളൂ… നമുക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുക്കണം, പിന്നെ ഒരു അവസരം മാറ്റി ചിന്തിക്കാൻ ഉണ്ടാവില്ല, പ്രായം കടന്നു പോകും തോറും നമ്മുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ നഷ്ടമാകും… അനുവേട്ടൻ ഒരിക്കലും എനിക്ക് തെറ്റായ ഒരു ഓപ്ഷൻ അല്ല, അതല്ല എന്റെ വിശ്വാസം തെറ്റാണെങ്കിൽ എനിക്ക് മറിച്ചു ചിന്തിച്ചേ പറ്റൂ, അതിനു ഈ വീടോ വീട്ടുകാരോ വീട്ടുകാരുടെ അഭിമാനമോ ഒന്ന് എനിക്ക് നോക്കാൻ പറ്റില്ല… എന്റെ ജീവിതമാണ് ഞാൻ ആഗ്രഹിച്ചത് പോലെ അല്ലെങ്കിൽ പരമാവധി അഡ്ജസ്റ്റ് ചെയ്യാൻ നോക്കും, ഒട്ടും പറ്റാതെ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ എനിക്ക് ആ ജീവിതത്തിൽ തന്നെ നില നിൽക്കാൻ പറ്റുമോ.? അതിൽ നിന്ന് പുറത്തുവരണ്ടേ…? മറ്റൊരു ജീവിതം കണ്ടുപിടിക്കേണ്ട..? ഒരു വിവാഹമല്ല ഞാൻ ഉദ്ദേശിച്ചത്, എന്റെ ഭാവി ജോലി അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ… അങ്ങനെ ആവില്ലെന്ന് 100% എനിക്കുറപ്പുണ്ട്, അങ്ങനെയായാൽ… അക്കാര്യത്തെപ്പറ്റി മാത്രമാണ് ഞാൻ പറഞ്ഞത് ര, ണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് പടിപ്പുര കടന്ന് വീണയും വിവേക്കും അകത്തേക്ക് വരുന്നത് കണ്ടത്… ഒരു നിമിഷം ഞെട്ടി രണ്ടു പേരും പരസ്പരം ക്കി ..
കാത്തിരിക്കൂ..