Celebrities

‘ഒരു നടനെന്ന നിലയിൽ ഞാൻ എന്റെ ഇമേജ് മറന്നു’; നസ്രിയക്കൊപ്പമുള്ള സിനിമാ പരാജയത്തിൽ നാനി | nani-says-about-malayalam-nazriyas-ante-sundaraniki

വിവേക് അത്രേയ ആണ് സംവിധാനം

നസ്രിയ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’.നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നർ ആയിരുന്നു. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും തകർത്ത് അഭിനയിച്ചു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.

വിവേക് അത്രേയ ആണ് സംവിധാനം. സംഗീതം വിവേക് സാഗർ. ഛായാഗ്രഹണം നികേത് ബൊമ്മി. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. അണ്ടേ സുന്ദരാനികി വലിയ വിജയമായിരുന്നില്ല. എന്തുകൊണ്ടാണ് അണ്ടേ സുന്ദരാനികി പരാജയപ്പെട്ടതെന്ന് പറയുകയാണ് നാനി.

സിനിമ പരാജയപ്പെടാൻ പ്രധാന കാരണം താൻ ആണെന്ന് നടൻ നാനി വ്യക്തമാക്കുന്നു. വിവേകിനോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമാ പ്രേമി എന്ന നിലയില്‍ കഥയില്‍ ഞാൻ ആവേശഭരിതനായി. പക്ഷേ ഒരു നടൻ എന്ന നിലയിന്റെ തന്റെ ഇമേജ് ഞാൻ മറക്കുകയും ചെയ്‍തു. ആ ആശയം എന്നിലെ ഒരു സിനിമാ ആസ്വാദകൻ ഇഷ്‍ടപ്പെട്ടു. അത് സമ്മതിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ കണ്ടത് താര സിനിമയായിട്ട് ആയിരുന്നു. കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകര്‍ തയ്യാറായില്ല. എന്നാല്‍ പരാജയമായെങ്കിലും അണ്ടേ സുന്ദരാനികി സിനിമ ചെയ്‍തതില്‍ അഭിമാനിക്കുന്നുവെന്നും നാനി വ്യക്തമാക്കുന്നു.

ചെറിയ തമാശകളുള്ള എന്റെ ഓരോ സിനിമയും വൻ വിജയങ്ങളായിട്ടുണ്ട്. ഒരുപാട് ആളുകള്‍ അത് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇവിടെ കൂടുതല്‍ നാടകീയമായിരുന്നു. കോമഡി പിന്നിലേക്ക് മാറി. തെറ്റായ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. താരത്തിന്റെ ആവശ്യം അതിനില്ലായിരുന്നു. സിനിമ എല്ലാവരും അഭിനന്ദിക്കേണ്ട ഒന്നാണെന്നും പറയുന്നു നാനി.

ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തില് നാനി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി ‘ധരണി’യായപ്പോള്‍ നായികാ കഥാപാത്രമായ വെണ്ണേലയായി കീര്‍ത്തി സുരേഷെത്തി. നാനി നായകനായി എത്തിയപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും ‘ദസറ’യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിക്കുന്നു.

content highlight: nani-says-about-malayalam-nazriyas-ante-sundaraniki