സാലമ പോർച്ചി എന്ന ഒരു മത്സ്യമുണ്ട്. ഗോൾഡ് ലൈൻ എന്നറിയപ്പെടുന്ന ഇവ ഭക്ഷിക്കുകയാണെങ്കിൽ മദ്യം കുടിച്ചത് പോലെയുള്ള ഒരു അവസ്ഥ വരാം. ശരീരത്തിൽ നീളത്തിൽ ഒഴുകുന്ന സ്വർണ്ണ വരകളാൽ തിരിച്ചറിയാൻ കഴിയുന്ന ഒരുതരം കടൽ മത്സ്യം ആണിത്. ഇത് കഴിക്കുമ്പോഴാണ് ഹാലൂസിനേഷൻ ഉണ്ടാവുക. ഈ മത്സ്യം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം പലർക്കും ഹാലൂസിനേഷൻ സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിന്റെ ദൈർഘ്യം എന്നത് 36 മണിക്കൂർ ആണ്.
ഈ മത്സ്യത്തിന്റെ ആന്തരാവയവങ്ങളിൽ സുരക്ഷിതമല്ലാത്ത എന്തൊക്കെയോ ഉണ്ട് എന്ന് അറിയപ്പെടുന്നത്. എന്നാൽ ഈ ഹാലൂസിനേഷൻ കാരണം മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നും മനസ്സിലാകുന്നു. രണ്ടുദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു ഭ്രമാത്മകത ഉണ്ടാകുമെന്ന് അല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നും ഇവയിലില്ല എന്നാണ് അറിയുന്നത്. ഇവയെ മദ്യം കഴിക്കുന്ന മത്സ്യങ്ങളെന്നും വിളിക്കപ്പെടാറുണ്ട്..
സാധാരണ മദ്യം കഴിക്കുന്ന ഒരു വ്യക്തിയിലാണ് ഇത്തരം ഹാലൂസിനേഷൻ നിലനിൽക്കുന്നത്. അങ്ങനെയുള്ള ഒരാൾക്ക് ഒന്നോ രണ്ടോ ദിവസം അതിന്റെ ഹാങ്ങോവർ ഉണ്ടായിരിക്കും. സർപ്പ എന്ന ജെനുസിലെ ഒരേയൊരു ഇനം മത്സ്യമാണ് ഇത്. കിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും മെഡിറ്ററേനിയൻ കടലിലും തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും ആണ് കൂടുതലായും ഇവയെ കാണാൻ സാധിക്കുന്നത്. 2006ൽ ഒരു റസ്റ്റോറന്റിൽ വച്ച് രണ്ട് പുരുഷന്മാർ ഈ മത്സ്യം കഴിക്കുകയും ഇവർക്ക് ഹാലുസിനേഷൻ ഉണ്ടായതായി പറയപ്പെടുകയും ചെയ്യുന്നുണ്ട്.. ഇത്തരത്തിൽ ഹാലുസിനേഷൻ ഉണ്ടാകുന്നതിന്‍റെ ദൈർഘ്യം 36 മണിക്കൂറാണ്.. മത്സ്യം കഴിച്ച് രണ്ടുമണിക്കൂറിന് ശേഷമാണ് ഇവർക്ക് ഇത്തരത്തിൽ ഒരു ഹാങ്ങോവർ അനുഭവപ്പെടുന്നത്. എന്നാൽ പുറത്തു വന്ന പഠനങ്ങൾ അനുസരിച്ച് ഇവയ്ക്ക് എല്ലായിപ്പോഴും ഇത്തരത്തിലുള്ള ഒരു രീതി ഉണ്ടാവില്ല എന്നാണ് പറയപ്പെടുന്നത്.
Story Highlights ;Hallucination fish