കൊച്ചു കുട്ടികൾ ദൈവത്തിൻറെ അനുഗ്രഹമാണെന്ന് പറയാറുണ്ട്. പണ്ടുകാലങ്ങളിലൊക്കെ നിരവധി കുട്ടികൾക്കായിരുന്നു ഒരു സ്ത്രീ തന്നെ ജന്മം നൽകുന്നത് ഒരു വീട്ടിൽ തന്നെ പത്തും പതിനഞ്ചും കുട്ടികൾ ഉണ്ടാവും . കുട്ടികളെ പ്രസവിക്കുന്നത് സ്ത്രീകൾക്ക് അന്ന് വലിയ താല്പര്യമുള്ള കാര്യമായിരുന്നു ഇന്നത്തെ പോലെ സ്ത്രീകൾക്ക് എന്ന് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല ഏറ്റവും കൂടുതൽ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീക്ക് സമ്മാനം നൽകിയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അതാരാണെന്ന് അല്ലേ ചാൾസ് വാൻസ് മില്ലർ എന്ന അറിയപ്പെടുന്ന ഒരു കനേഡിയൻ അഭിഭാഷകനായിരുന്നു അദ്ദേഹം.
ഒരു ധനകാര്യ വിദഗ്ധൻ കൂടിയായിരുന്നു ഇദ്ദേഹം . ടോറെന്റോ ബ്രൂവെറിയുടെ പ്രസിഡന്റും ഭാഗിക ഉടമയുമായിരുന്നു ഇദ്ദേഹം. വിജയിച്ച റേസിംഗ് കുതിരകൾ ഉൾപ്പെടെ നിരവധി കുതിരകളും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. അസാധാരണമായ ഇച്ഛാശക്തിയുടെ പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത് മുഴുവനായും പഠിക്കാൻ മിടുക്കനായിരുന്നു അദ്ദേഹം 98 ശതമാനത്തോളം നേടിയാണ് ബിരുദം സ്വന്തമാക്കിയത് നിയമപഠനത്തിൽ ആയിരുന്നു അദ്ദേഹത്തിൻറെ കൂടുതൽ താല്പര്യം 1884 ഓഫ് ഗുഡ് ഹാളിൽ ബാർ പരീക്ഷ പാസാവുകയും ചെയ്തു സ്വന്തം നിയമം ഓഫീസും അദ്ദേഹം തുറന്നു. നിരവധി സ്വത്ത് ഉണ്ടായിരുന്ന അദ്ദേഹം തൻറെ മരണത്തിനു മുൻപ് ഒരു വിൽപ്പത്രം തയ്യാറാക്കി ഈ വിൽപ്പത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് ഇദ്ദേഹം പറഞ്ഞിരുന്നത് അത് ആ നഗരത്തിലുള്ള എല്ലാവരെയും അമ്പരപ്പെടുത്തിയിരുന്നു. അദ്ദേഹം വ്യത്യസ്തമായ പല കാര്യങ്ങളും തന്റെ വീൽ പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു അതിലുള്ള ഒരു കാര്യമായിരുന്നു തന്റെ മരണശേഷം 10 വർഷത്തിനിടയിൽ ടോറന്റോയിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീയ്ക്ക് തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം നൽകുമെന്ന്. സമ്പത്തിൽ മുന്നിൽ നിൽക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് തന്നെ ഇദ്ദേഹത്തിൻറെ ഈ വിൽപത്രത്തിന്റെ കാര്യം കാട്ടുതീ പോലെ പടർന്നു തുടർന്ന് എല്ലാവരും ഇദ്ദേഹത്തിന്റെ സ്വത്തിന്റെ ഒരു ഭാഗത്തിനുവേണ്ടി മത്സരം പോലെ പ്രസവിക്കാൻ തുടങ്ങി അവിടെയുള്ള ആശുപത്രികളിലെ പ്രസവ വാർഡുകൾ നിറയുകയായിരുന്നു പിന്നീട് ചെയ്തത്. ഒരു മത്സരം പോലെ എല്ലാവരും അദ്ദേഹത്തിൻറെ വില്പനത്തിന്റെ വിവരം അറിഞ്ഞതോടെ പ്രസവിക്കുവാൻ ഉള്ള തീരുമാനത്തിലെത്തി. ഇന്നത്തെ 10 മില്യൻ ഡോളറാണ് അന്ന് അദ്ദേഹം ഇതിനുള്ള സമ്മാന തുകയായി പറഞ്ഞത്.1926 ലാണ് മില്ലർ മരണപ്പെടുന്നത് തുടർന്ന് ഈ മത്സരം ഔദ്യോഗികമായി തന്നെ ആരംഭിക്കുകയും ചെയ്തു. ഈ മത്സരത്തിന് അവിടെയുള്ളവർ ഒരു പേരും ഇട്ടു.
ദ ഗ്രേറ്റ് സ്റ്റോർ ഡെർബി എന്നാണ് ഈ മത്സരം അറിയപ്പെട്ടത്. മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഒക്കെ ഇത് ആഘോഷം നിറയ്ക്കുന്ന ഒരു സംഭവം തന്നെയായിരുന്നു വളരെ പെട്ടെന്ന് തന്നെ ഇത് കാട്ടുതീ പോലെ പടരുകയും ചെയ്തു 1936 ഒക്ടോബർ 31ന് വൈകുന്നേരം 4 30നാണ് സമ്മാനത്തിന് അർഹയായ മത്സരാർത്ഥിയെ പ്രഖ്യാപിച്ചത്.അപ്പോഴേക്കും മില്ലർ മരിച്ച 10 വർഷം കഴിഞ്ഞിരുന്നു കോടതിയിലെ ജഡ്ജ് മത്സരത്തിലെ വിജയ് ആരാണെന്ന് ആവേശത്തോടെ പറയുകയും ചെയ്തു. 10 വർഷ കാലയളവിനിടയിൽ 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ നാല് സ്ത്രീകളെയാണ് വിജയികളായി പ്രഖ്യാപിച്ചത് ഇവർക്ക് സ്വത്ത് ഒരേപോലെ വീതിച്ചു നൽകുകയും ചെയ്തു ചരിത്രത്തിലെ തന്നെ വളരെ തമാശ നിറഞ്ഞ ഒരു സംഭവമായിയാണ് ഗ്രേറ്റ് സ്റ്റോർക്ക് ഡേറ്ബി എന്ന ഈ മത്സരം അറിയപ്പെടുന്നത്. ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ വ്യത്യസ്തമായിട്ടുള്ള ഒരു മത്സരം നടക്കുന്നത് അതുകൊണ്ടുതന്നെയാണ് ഈ മത്സരം കൂടുതലായും ശ്രദ്ധ നേടുകയും ചെയ്തത് ഒരുപക്ഷേ കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം അദ്ദേഹം ഇത്തരത്തിലുള്ള ഒരു മത്സരത്തിന് തുടക്കം കുറിച്ചത്.
ഇതിനോടൊപ്പം രസകരമായ പലകാര്യങ്ങളും ആ വിൽപത്രത്തിൽ ഉണ്ടായിരുന്നു. അവിടെ ദുരിതമനുഭവിച്ചിരുന്ന നിരവധി ആളുകൾക്ക് അദ്ദേഹം തന്നെ സമ്പത്ത് പല രീതിയിൽ നൽകുകയായിരുന്നു ചെയ്തത്. ഈയൊരു മത്സരം കനേഡിയൻ ടെലിവിഷൻ സിനിമയായ ദ സ്റ്റോർക്ക് ഡേർബിയ്ക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു. പുതിയൊരു തലമുറയെ സൃഷ്ടിക്കുവാൻ വേണ്ടി മനുഷ്യൻറെ ഏറ്റവും വലിയ ബലഹീനതയെ തന്നെ കൂട്ടുപിടിക്കാൻ ആണ് അദ്ദേഹം തീരുമാനിച്ചത് പണം ലഭിക്കുമെന്ന് കേട്ടാൽ എന്തിനും തയ്യാറാക്കുന്ന മനുഷ്യർ ഈ മത്സരത്തിനും തയ്യാറാവുകയാണ് ചെയ്തത് പുതിയൊരു തലമുറയ്ക്ക് ജന്മം നൽകാൻ തന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ആ നഗരത്തിന് സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിച്ചു എന്ന് പറയാം ഇന്ന് അദ്ദേഹത്തിൻറെ മരണശേഷവും ഈ മത്സരത്തെക്കുറിച്ച് നമ്മളിൽ പലരും അറിയാനുള്ള കാരണം അദ്ദേഹത്തിൻറെ ആ ഇച്ഛാശക്തി തന്നെയായിരുന്നല്ലോ.
Story Highlights ;If you give birth to more children, you will get 10 million