കോഴിക്കോട്: ഇന്ത്യൻ ഫാഷൻ ഫെയറിന് കീഴിൽ ഒരുങ്ങുന്ന മൂന്നാമത്തെ ഫാഷൻ എക്സ്പോ 2025 ജനുവരി 7,8,9 തിയ്യതികളിലായി എറണാകുളം, അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. അന്താരാഷ്ട്ര ബ്രാൻഡുകൾ അടക്കമുള്ള നൂറിൽ പരം ബ്രാൻഡുകൾ 180 ഓളം സ്റ്റാളുകളിലായി പ്രദർശനത്തിന് എത്തുന്ന ഐഎഫ്എഫ് ഫാഷൻ എക്സ്പോ 2025 ന്റെ ലോഗോ പ്രകാശനം കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാൺ സിൽക്ക്സ് ചെയർമാനുമായ ശ്രീ. ടി.എസ് പട്ടാഭിരാമൻ നിർവഹിച്ചു.
കെടിജിഎ വയനാട് സഹായ നിധിയിലേക്ക് ഐഎഫ്എഫ് നൽകുന്ന 5ലക്ഷം രൂപയുടെ ചെക്കും ഐഎഫ്എഫ് സംഘാടക സമിതിയിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി. കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും ആകർഷകമായ ഫാഷൻ ഷോകൾ, താര നിബിഡമായ അവാർഡ് നൈറ്റ്, സാംസ്കാരിക പരിപാടികൾ എന്നിവയും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ച് സംഘടിപ്പിച്ച കെ ടി ജി എ കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെ നടന്ന ചടങ്ങിൽ മുജീബ് ഫാമിലി (ഫാമിലി വെഡിങ്), ബീന കണ്ണൻ (ശീമാട്ടി), ബാപ്പു ഹാജി (സിന്ദൂർ സിൽക്ക്സ്), ജോഹർ ടാംടൺ (സിൽക്കി വെഡിങ്), പി.എസ് സിറാജ് (പ്രീതി സിൽക്‌സ്), ബാരി (ഫാമിലി വെഡിങ്),കലാം (സീനത്ത് സിൽക്‌സ്) എന്നിവരും ടൈറ്റിൽ സ്പോൺസറായ ബോഡി കെയറിനെ പ്രധിനിധീകരിച്ച് എ. എസ്.എം ആർ.എസ് രാജു, സോമൻ, കോ സ്പോൺസേർസ് ആയ ബ്ലോസ്സത്തിനെ പ്രധിനിധീകരിച്ച് മാർക്കറ്റിങ് മാനേജർ ശ്യാം, നോർത്ത് കേരള എ. എസ്.എം രഥൻ ജിത്ത് , മംമ്സ് കെയറിനെ പ്രധിനിധീകരിച്ച് മാനേജിങ് ഡയറക്റ്റർ സജിമോൻ, മാർക്കറ്റിങ് ഹെഡ് അർജുൻ എന്നിവരും പങ്കെടുത്തു.
STORY HIGHLIGHTS: Third edition of IFF Fashion Expo