ചെവിയില്ലാതെ ജനിക്കുക എന്ന് പറയുന്നത് എത്ര ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അത്തരത്തിൽ ആരെങ്കിലും ജനിക്കാറുണ്ടോ 10000 പേരിൽ ഒരാൾക്ക് മാത്രം വരുന്ന ഒരു പ്രത്യേക സിൻഡ്രോം വരുന്ന ആളുകൾ അത്തരത്തിൽ ചെവികളില്ലാതെ ജനിക്കാറുണ്ട് അത്തരത്തിൽ ഒരു വ്യക്തിയാണ് ആഷ്‌ലി. യുകെയിൽ ജനിച്ച ഇദ്ദേഹത്തിന് ഇപ്പോൾ 23 വയസ്സാണ് ഉള്ളത് ഒരു ഇലക്ട്രിക് ഡിവൈസിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കേൾക്കുന്നത്.
ട്രീച്ചർ കോളിൻസ് സിൻഡ്രോം എന്ന് അറിയപ്പെടുന്ന ഒരു പ്രത്യേകമായ രോഗമാണ് ഈ കുട്ടിയെ ബാധിച്ചത്. എല്ലുകളുടെയും മുഖത്തിന്റെയും മറ്റും കോശങ്ങളെയും വളർച്ചയെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് ഈ ഒരു രോഗം. ഈ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ പലപ്പോഴും പ്രകടമാവുകയും ചെയ്യാറുണ്ട് ഏറ്റവും കൂടുതലായി ഇത് ചെവികളെയും മറ്റുമാണ് ബാധിക്കുന്നത് ചെവികൾ ഇല്ലാതെ ജനിക്കുക എന്നതാണ് പലപ്പോഴും ഇതിന്റെ പ്രത്യേകത ചെവികൾ മാത്രമല്ല പല വ്യക്തികൾക്കും അവികസിത മുഖം ആയിരിക്കും ഉണ്ടാവുക. താടി എല്ലുകൾ കവിൾ തുടങ്ങി പല കാര്യങ്ങളിലും വ്യത്യസ്തത നമുക്ക് കാണാൻ സാധിക്കും അതുപോലെ ഈ ഒരു അവസ്ഥയിലൂടെ കഴിയുന്ന ആളുകളുടെ വായിൽ ഒരു വലിയ ദ്വാരം ഉണ്ടായിരിക്കും. ജീവനെപ്പോലും അപകടപ്പെടുത്തുന്ന ശ്വാസകോശ സമ്മതമായ പ്രശ്നങ്ങൾക്ക് വരെ ഈ ഒരു അവസ്ഥ കാരണമായി മാറുകയും ചെയ്യാം. ഈ ഒരു അവസ്ഥ ഉണ്ടാവുന്നതിന്റെ കാരണങ്ങൾ പലതാണ് ഇപ്പോഴും അതിന്റെ യഥാർത്ഥ കാരണം പുറത്തുവന്നിട്ടില്ല
രക്ത ബന്ധത്തിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിക്കുമ്പോഴൊക്കെയാണ് കൂടുതലായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഈ ഒരു അവസ്ഥ ഉള്ളത് എന്നതുകൊണ്ടുതന്നെ ഇത് കൂടുതലായി ശ്രദ്ധ നേടുകയും ചെയ്തിട്ടില്ല. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ പലരും തളർന്നു പോകുന്നത് പതിവാണ് ചിലർ മാനസികമായും ശാരീരികമായും തളർന്നു പോകാറുണ്ട് എന്നാൽ ആഷ്‌ലി എന്ന വ്യക്തി അവിടെനിന്ന് വ്യത്യസ്തനാവുകയാണ് ചെയ്യുന്നത്. തന്റെ കുറവുകൾ ലോകത്തോട് വിളിച്ചു പറയുകയാണ് അയാൾ ചെയ്യുന്നത് മാത്രമല്ല എന്താണ് തന്റെ അവസ്ഥ എന്നും ഈ ഒരു അവസ്ഥ ഉണ്ടാകുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നുമൊക്കെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ട് ഒക്കെ തന്നെയാണ് അദ്ദേഹം ഈ ഒരു അവസ്ഥയെ കൂടുതലായും പ്രതിരോധിച്ചു എന്ന് പറയാൻ സാധിക്കുന്നത് ഒരു ചെറിയ മുഖക്കുരു വന്നാൽ പോലും തളർന്നു പോകുന്നവരാണ് നമ്മളിൽ പലരും അങ്ങനെയുള്ളപ്പോഴാണ് രണ്ട് ചെവികൾ ഇല്ലാതെ ജനിച്ച ഒരു വ്യക്തി ഇവിടെ പോസിറ്റീവ് നിറച്ചു കൊണ്ടിരിക്കുന്നത്. തന്റെ അവസ്ഥയുമായി പൊരുത്തപ്പെട്ട് അദ്ദേഹം ലോകത്തോട് തന്റെ അവസ്ഥയെക്കുറിച്ചും അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും തുറന്നു പറയുകയാണ് ചെയ്യുന്നത് ഇനി ഒരാൾക്കും ഈ ഒരു അവസ്ഥ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അതിന്റെ കാരണങ്ങളെക്കുറിച്ചും ഇതിന്റെ ചികിത്സകളെക്കുറിച്ച് ഒക്കെ അദ്ദേഹം വിശദമായി തന്നെ tiktok ലൂടെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത്.
തീർച്ചയായും അംഗീകരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. അദ്ദേഹത്തിന്റെ ചെവി കേൾക്കുന്നത് തന്നെ ഒരു ഇലക്ട്രോണിക്സ് ഡിവൈസ് സഹായത്തിലാണ് ആ ഇലക്ട്രോണിക് ഡിവൈസിനെ എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ തന്നെ അദ്ദേഹവും പുറംലോകവും തമ്മിലുള്ള ബന്ധം പൂർണ്ണമായും നശിക്കപ്പെടും എന്നിട്ട് പോലും വളരെ പോസിറ്റീവായി അദ്ദേഹം തന്റെ ജീവിതത്തെ മുൻപോട്ട് കൊണ്ടുപോവുകയാണ് ചെയ്യുന്നത് ഈ ഒരു രീതി അംഗീകരിക്കേണ്ടത് തന്നെയാണ് നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത യഥാർത്ഥ മോട്ടിവേഷൻ എന്നൊക്കെ പറയുന്നത് ഇത്തരം ആളുകളാണ് എന്നും ജീവിതത്തിൽ ഇത്രയും വലിയ പ്രതിസന്ധികൾ നേരിടുന്ന ആളുകൾ ചിരിയോടെ സംസാരിക്കുമ്പോൾ നമ്മൾ നേരിടുന്ന ചെറിയ പ്രശ്നങ്ങളൊക്കെ എന്താണ് എന്ന് തോന്നിപ്പോകും എന്നുമാണ് പലരും പറയുന്നത് അല്ലെങ്കിലും മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് ഉറ്റു നോക്കുമ്പോൾ ആയിരിക്കും നമ്മൾ എത്രത്തോളം സന്തോഷത്തിലാണ് ജീവിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാൻ മറക്കരുത്.
Story Highlights ; A person who lived without ears