ഭയം എന്നത് ഏതൊരു മനുഷ്യനിലും നിറഞ്ഞുനിൽക്കുന്ന വികാരമാണ്. ഓരോ മനുഷ്യനിലും അത് വ്യത്യസ്തമായി തരത്തിൽ ആയിരിക്കും അനുഭവപ്പെടുന്നത്. പലർക്കും പലതരത്തിലുള്ള ഭയങ്ങൾ ആണുള്ളത്. ചിലർക്ക് വ്യത്യസ്തമായ ഭയങ്ങളാണ് ചിലർക്ക് പാമ്പിനെയും മൃഗങ്ങളെയും ഒക്കെയാണ് ഭയമെങ്കിൽ, മറ്റു ചിലർക്ക് അദൃശ്യ ശക്തികളോടാണ് ഭയം. മറ്റു ചിലർക്ക് ചിലപ്പോൾ മനുഷ്യനെ തന്നെയായിരിക്കും ഭയം. എന്നാൽ സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു വ്യത്യസ്തനായ മനുഷ്യനെ കുറിച്ചുള്ള കഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. റുവാണ്ട സ്വദേശിയായ ക്യാലിറ്റ്സെ സംവീറ്റ എന്ന 71 കാരനാണ് ആ ഒരു മനുഷ്യൻ. സ്ത്രീകളുമായി ഇടപഴകേണ്ടി വരുമെന്ന് ഭയമാണ് അദ്ദേഹം 55 വർഷമായി സ്വയമായി വീട്ടിൽ തടവിൽ കഴിയുന്ന തീരുമാനത്തിൽ എത്തിച്ചത്. പുറത്തിറങ്ങിയാൽ സ്ത്രീകളെ കാണേണ്ടി വരുമെന്നും അവരോടൊപ്പം ഇടപഴകേണ്ടി വരുമെന്നും ഒക്കെയുള്ള ഭയം കൊണ്ടാണ് അദ്ദേഹം വീടിനുള്ളിൽ തന്നെ ജീവിതം ഹോമിക്കുന്നത്. പതിനാറാം വയസ്സ് മുതലാണ് ഇദ്ദേഹം സ്ത്രീകളിൽ നിന്നും പൂർണമായി അകന്നു തുടങ്ങിയത്. വീട്ടിലേക്ക് സ്ത്രീകൾ പ്രവേശിക്കാതിരിക്കാൻ 15 അടി ഉയരത്തിലുള്ള വേലിയാണ് ഇദ്ദേഹം കെട്ടി മറച്ചിരിക്കുന്നത്. എന്നാൽ ഇതിലും വിചിത്രമായ ചില കാര്യങ്ങൾ ഉണ്ട്. ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത് ആ ഗ്രാമത്തിലെ സ്ത്രീകളാണ് എന്നതാണ് കാരണം. അവിടുത്തെ അയൽവാസികളായ സ്ത്രീകൾ മുഖേനയാണ് ഇദ്ദേഹം ജീവിച്ചു പോകുന്നത്. അവർ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചാണ് അദ്ദേഹം തന്റെ ജീവൻ നിലനിർത്തി കൊണ്ടുപോകുന്നത്.
എന്നാൽ സ്ത്രീകൾ പോയി കഴിഞ്ഞതിനു ശേഷം മാത്രമാണ് അദ്ദേഹം ഈ ഭക്ഷണം വീടിനുള്ളിൽ നിന്ന് ഇറങ്ങി വന്ന് എടുക്കുകയുള്ളൂ. സ്ത്രീകളെ കാണുന്നതു പോലും അദ്ദേഹത്തിന് ഭയമാണ്. ഇത് ഒരുതരം മനോരോഗ രീതി തന്നെയാണ്. ഇതിന് പ്രത്യേകിച്ച് ചികിത്സകൾ ഒന്നുമില്ല എന്നാണ് പറയപ്പെടുന്നത്. ഗ്രാമത്തിലെ സ്ത്രീകളെ ആരെയെങ്കിലും വീടിന് അരികിൽ കണ്ടാൽ അപ്പോൾ തന്നെ ഇദ്ദേഹം വേഗം വീടുപൂട്ടി അകത്തു കയറിയിരിക്കും. എല്ലാവരും പോയി എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ അദ്ദേഹം തന്റെ വീട് തുറക്കുകയും ഉള്ളൂ. ഗൈനോഫോബിയ എന്നാണ് മാനസികാവസ്ഥയ്ക്ക് ഡോക്ടർമാർ നൽകിയിരിക്കുന്ന പേര്. സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഈ ഒരു രോഗം കൊണ്ട് അർത്ഥമാക്കുന്നത്. ഇത് മാനസിക വൈകല്യങ്ങളുടെ ഒരു താളം തന്നെയാണെന്നാണ് പറയുന്നത്. എന്നാൽ പൂർണ്ണമായും മാനസിക വൈകല്യത്തിന്റെ ഒരു തലമായി ഈ ഒരു അവസ്ഥയെ മെഡിക്കൽ സയൻസ് അംഗീകരിക്കുന്നുമില്ല. ക്ലിനിക്കൽ രംഗത്തുള്ളവർ ഇതിനെ ഒരു സ്പെസിഫിക് ഫോബിയ എന്നാണ് പറയുന്നത്. സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെക്കുറിച്ച് ആലോചിക്കുമ്പോൾ ഉണ്ടാകുന്ന അതീവമായ ഉത്കണ്ഠയും ആണ് ഈ ഒരു രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
പാനിക്ക് അറ്റാക്ക് വരെ ഈ ഒരു രോഗം കാരണം ഉണ്ടാകാറുണ്ട്. പെട്ടെന്ന് സ്ത്രീകളെ കാണുന്ന സമയത്ത് അമിതമായി വിയർക്കുക, ഹൃദയമിടിപ്പ് വേഗമാവുക, തുടങ്ങിയവയൊക്കെയാണ് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ. ഇത്തരം രോഗമുള്ളവർക്ക് സ്ത്രീകൾ അരികിൽ വന്ന സംസാരിക്കുന്നത് പോലും വല്ലാത്ത ഭയമുണ്ടാകും. ഒരുപക്ഷേ ഹൃദയസ്തംഭനം ഉണ്ടാവാൻ പോലുമുള്ള കാരണമായി അത് മാറിയേക്കാം.. അമിതമായ ബുദ്ധിമുട്ടായിരിക്കും പലപ്പോഴും ഇത്തരം ആളുകൾക്ക് അനുഭവപ്പെടാറുള്ളത്. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രം വരുന്ന ഒരു രോഗം കൂടിയാണ് ഇതെന്നാണ് പറയുന്നത്. സ്ത്രീകളോടുള്ള അമിതമായ ഭയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ലക്ഷണം. എന്നാൽ ഇത്തരം പ്രശ്നമുള്ള വ്യക്തികൾക്ക് യാതൊരുവിധത്തിലും സ്ത്രീകളോട് ദേഷ്യമില്ല. അവരോട് ഒരു വിധത്തിലും ഉള്ള ഇഷ്ടക്കേടുമില്ല. അവരെ ഭയമാണ് എന്നത് മാത്രമാണ് അവരുടെ പ്രശ്നം. വല്ലാത്ത ഒരു ഭയം തന്നെയാണ് സ്ത്രീകളെ കാണുമ്പോൾ ഇവർക്ക് അനുഭവപ്പെടുന്നത്. ഇവർ എത്രത്തോളം അത് മാറ്റാൻ ശ്രമിച്ചാലും മാറുകയുമില്ല. കാരണം അത്രയും ബുദ്ധിമുട്ടിയാണ് ഇവർ സ്ത്രീകളെ പലപ്പോഴും അഭിമുഖീകരിക്കേണ്ടത് ആയി വരുന്നത്. കൺവെട്ടത്ത് സ്ത്രീകളെ കാണുമ്പോൾ തന്നെ ഇവരുടെ പരിഭ്രമം വർദ്ധിക്കാൻ തുടങ്ങും. വളരെ വ്യത്യസ്തമായിട്ടുള്ള ഒരു രോഗം തന്നെയാണ് ഇതെന്ന് പറയാതെ വയ്യ.
Story Highlights ; A man who does not go out because of his fear of women