2017ഫെബ്രുവരി പതിനേഴിനാണ് മലയാള സിനിമയിലെ ഒരു പ്രമുഖ നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെടുകയും ചെയ്തത്. കേസില്‍ മോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ ദിലീപും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ദിവസങ്ങളോളം ജയില്‍ കഴിഞ്ഞിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിവസം താടിയും മുടിയും വളര്‍ന്ന്, മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലായിരുന്നു അദ്ദേഹം പുറത്തെത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ആയിരുന്നു.
ദിലീപ് റിമാന്‍ഡ് പ്രതി ആയിരുന്ന സമയത്ത് താടി വളര്‍ത്തി ഉള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അത് ഒരു സിമ്പതി എലമെന്റ് ഉണ്ടാക്കിയിട്ടുണ്ടെന്നും മുടി വെട്ടാതിരിക്കുന്നതും താടി വടിക്കാതിരിക്കുന്നതും ഒരു റിമാന്‍ഡ് പ്രതിയുടെ ചോയ്‌സ് ആണോ എന്നുമുളള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മുന്‍ ജയില്‍ ഡിഐജി.
View this post on Instagram
‘എല്ലാ ജയിലിയും തടവുകാര്‍ ഷേവിങ്ങും കട്ടിങ്ങും ചെയ്യണം. അത് അവരുടെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. പക്ഷേ ചിലരെ സംബന്ധിച്ച് ചിലര്‍ക്ക് അലര്‍ജിക്കാണ്. കുറെ ആള്‍ക്കാരെ ഒരാള്‍ തന്നെ ആയിരിക്കും ഷേവ് ചെയ്യുന്നത്. ജയിലിലൊക്കെ ബാര്‍ബര്‍ കോണ്‍ട്രാക്ടുകളാണ്. വെളിയില്‍ നിന്ന് ഒരാള്‍ വന്ന് ഹെയര്‍ കട്ടിങ്ങും ഷേവിങ്ങും നടത്തിയതിനുശേഷം പോവുകയാണ് ചെയ്യുന്നത്. ചിലര് പെര്‍മിഷന്‍ തന്നെ വാങ്ങിക്കും. ഇതില്‍ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞ്. ജയിലില്‍ കഴിയുന്ന ഒരാള്‍ മുടി വളര്‍ത്തുകയും താടി വളര്‍ത്തുകയും ചെയ്യുന്നത് കൊണ്ട് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് ആരെങ്കിലും പരാതിപ്പെടുകയോ അല്ലെങ്കില്‍ അയാളുടെ തന്നെ ആരോഗ്യത്തെ അത് ബാധിക്കുകയോ ചെയ്യുന്നു എന്ന് കണ്ടുകഴിഞ്ഞാല്‍ നിര്‍ബന്ധപൂര്‍വ്വം കട്ടിങ്ങും ഷേവിങ്ങും ചെയ്യിക്കാറുണ്ട്.’, ഡിഐജി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
STORY HIGHLIGHTS: DIG about Dileep’s remand