ടെലിഷന്‍ റിയാലിറ്റി ഷോയിലൂടെ സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും സജീവമായ് നടിയാണ് മഞ്ജു പത്രോസ്. ഇതിനിടെ ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ പോയതോടെയാണ് മഞ്ജു പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങള്‍ അനുഭവിച്ച മോശം അനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ മനസ്സ് തുറക്കുന്നത്. ഇത്തരത്തില്‍ തനിക്കുണ്ടായ ബോഡി ഷെയ്മിംഗിനെ കുറിച്ച് പറയുകയാണ് മഞ്ജു പത്രോസ്.
‘ബോഡി ഷെയിമിങ്ങ് സ്ഥിരമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയതിന് ശേഷവും എന്നെ കുറിച്ച് മോശമായി ഇങ്ങോട്ട് വന്ന് സംസാരിച്ച ആര്‍ട്ടിസ്റ്റുകള്‍ വരെയുണ്ട്. നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ പോലും കളറിന്റെയും വണ്ണത്തിന്റെയുമൊക്കെ പേരില്‍ കളിയാക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ അതിനെ പറ്റി സംസാരിക്കാറില്ല. എന്തെങ്കിലും വിഷയം വന്നാല്‍ മാത്രമേ സംസാരിക്കാറുള്ളു. നിറത്തിലും വണ്ണത്തിലുമൊന്നുമല്ല കാര്യമെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് അങ്ങനെ ആരെങ്കിലം വിഷമിപ്പിക്കാന്‍ വന്നാല്‍ അതിനും അപ്പുറം കടക്കാന്‍ പറ്റുമെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ് വേണ്ടത്. ശരിക്കും പറഞ്ഞാല്‍ ഞാനൊരു പാവമാണ്. പക്ഷേ തനിക്ക് ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും കരുതിയിരിക്കുന്നത്.’,മഞ്ജു പത്രോസ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
STORY HIGHLIGHTS: -Manju Pathrose about body shaming