Celebrities

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലാക്കി ബോളിവുഡ് താരം ശ്രദ്ധ കപൂര്‍; നിലവില്‍ മൂന്നാം സ്ഥാനത്ത്-Shraddha Kapoor surpasses  Narendra Modi

സ്ത്രീ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ശ്രദ്ധ കപൂര്‍

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തിനറെ കാര്യത്തില്‍ വന്‍ കുതിപ്പ് നടത്തി ശ്രദ്ധ കപൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് താരത്തിന്റെ കുതിപ്പെന്നാണ് റിപ്പോര്‍ട്ട്. താരത്തിനിപ്പോള്‍ 9.14 കോടി ഫോഴോവേഴ്‌സ് ആണുളളത്. നരേന്ദ്ര മോദിക്കാകട്ടെ ആകെ 9.13 കോടി ഫോളോവേഴ്‌സ്. സെലിബ്രിറ്റികളില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ശ്രദ്ധ കപൂര്‍. നരേന്ദ്ര മോദി നാലാമതും.

രണ്ടാം സ്ഥാനത്തുളള പ്രിയങ്ക ചോപ്രയ്ക്ക് 9.18 കോടി ഫോളോവേഴ്‌സാണുളളത്. സെലിബ്രിറ്റികളില്‍ ഇന്ത്യയില്‍ ഒന്നാമത് 27.1 കോടി ഫോളോവേഴ്‌സുമായി വിരാട് കോലിയാണ്. സ്ത്രീ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് നടി ശ്രദ്ധ കപൂര്‍. ശ്രദ്ധ കപൂര്‍- രാജ്കുമാര്‍ റാവു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൊറര്‍ കോമഡി ഴോണറില്‍ പുറത്തിറങ്ങിയ ‘സ്ത്രീ 2’ ബോളിവുഡില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അമര്‍ കൗശികാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ദിനേശ് വിജനും ജ്യോതി ദേശ്പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. സ്ത്രീ 2 ആഗോളതലത്തില്‍ 361 കോടി രൂപയില്‍ അധികം ആകെ നേടിയിട്ടുണ്ടെന്നാണ് സിനിമ അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 306 കോടി രൂപയും നേടിയിട്ടുണ്ടെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്.

STORY HIGHLIGHTS:  Shraddha Kapoor surpasses  Narendra Modi