ജൂത മതത്തിന്റെ പ്രമാണ ഗ്രന്ഥത്തിന്റെ പേര് തോറ എന്നാണ്. ഈ തോറയിൽ ലോകാവസാനത്തെ കുറിച്ച് വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. ഇതിൽ പറഞ്ഞത് അനുസരിച്ച് നോക്കുകയാണെങ്കിൽ ഇനി ലോകാവസാനത്തിന് വലിയ ദൂരമില്ല. മാത്രമല്ല ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇതിനോടകം തന്നെ നടന്നു കഴിയുകയും ചെയ്തു. ജൂത മതത്തിന്റെ വിശ്വാസമനുസരിച്ച് ഏകദേശം 6000 വർഷമാണ് ഒരു ലോകത്തിന്റെ ആയുസ്സ് എന്ന് പറയുന്നത്. അവരുടെ കണക്കുകൾ അനുസരിച്ച് ഇപ്പോൾ 5723 മത്തെ വർഷമാണ് അതായത് ഇനിയും 217 വർഷങ്ങൾ കൂടി മാത്രമേ ഈ ലോകം നിലനിൽക്കുവെന്ന് അർത്ഥം. അറിയാം ഇതിനെക്കുറിച്ച് കൂടുതലായി..
ജൂതമത വിശ്വാസപ്രമാണം അനുസരിച്ച് പറയുന്ന ഒരു കാര്യം എന്നത് ഏകദേശം 218 വർഷങ്ങൾ കൂടി മാത്രമേ ഇനി നമ്മുടെ ലോകം നിലനിൽക്കും എന്നാണ്. പ്രപഞ്ചം ഉണ്ടായി ആദ്യത്തെ രണ്ടായിരം വർഷം ശൂന്യമായിരുന്നു എന്നും ഇവർ പറയുന്നു. പിന്നീടുണ്ടായിരുന്ന 2000 വർഷം എന്നു പറയുന്നത് തോറയുടെ കാലഘട്ടമാണ്. അതായത് അബ്രഹാമിന്റെ ജനനം മുതലാണ്. അതിനുശേഷം ഉണ്ടായിരുന്ന രണ്ടായിരം വർഷം എന്നത് മിശിഹായുടെ കാലമായാണ് ഇവർ വിശ്വസിക്കുന്നത്. ഈ കാലഘട്ടം കഴിയുന്നത് മനുഷ്യന്റെ പാപങ്ങളിലൂടെയും മറ്റും ആണ്. ലോക അവസാനത്തെ കുറിച്ച് പ്രത്യേകമായ രീതിയിൽ തന്നെ ഇതിൽ പരാമർശിക്കുന്നുണ്ട്. ആ സമയം ആകുമ്പോൾ ലോകത്തിലുള്ള എല്ലാ ജൂതന്മാരും ഒരുമിച്ച് ഇസ്രായേലിൽ എത്തുമെന്നാണ് ഇവർ പറയുന്നത്. ആ സമയത്ത് ഇസ്രായേലിൽ ഒരു വലിയ യുദ്ധം ഉണ്ടാകുമെന്നും അവസാന വിജയം ഇസ്രായേലിന്റെ ആയിരിക്കും എന്നും പറയുന്നുണ്ട്. ഇസ്രായേലിലെത്തുന്ന ജൂതന്മാർ മഹോഗിലെ രാജാവായ ഗോഖിന്റെ ആക്രമണത്താൽ ആണ് വലിയ യുദ്ധം കാണേണ്ടതായി വരുന്നത് എന്നാണ് പറയുന്നത്. എന്നാൽ അവസാന വിജയം അത് ഇസ്രായേലിന്റെ ആണ് എന്നും ഇവരുടെ വിശ്വാസം അനുസരിച്ച് പറയുന്നുണ്ട്. യുദ്ധത്തിന് പ്രത്യേകമായ രീതിയിൽ ഒരു വിശേഷണവും ഇവർ നൽകുന്നുണ്ട്. മഹോഗ് ഏതാണെന്നോ അവിടുത്തെ രാജാവായ ഗോഖാരാണെന്നോ ഒന്നും വ്യക്തമായി ഈ ഒരു ഗ്രന്ഥത്തിൽ പറയുന്നില്ലെങ്കിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ വെച്ച് നമുക്ക് ഏകദേശം കാര്യങ്ങളൊക്കെ ഊഹിക്കാൻ സാധിക്കും. മഹോഗ് എന്ന് വിശേഷിപ്പിക്കുന്നത് പലസ്തീനാണ് എന്ന് നമുക്ക് ഇവിടുത്തെ കാര്യങ്ങൾ വെച്ച് അനുമാനിക്കാൻ സാധിക്കും. ഇതേ കാര്യം തന്നെ മുഹമ്മദ് നബിയും പറഞ്ഞിട്ടുണ്ടെന്നാണ് ഇസ്ലാംമത വിശ്വാസികൾ പറയുന്നത്. ഞാൻ 1500 വർഷമാണ് ഖബറിൽ ഉണ്ടാവുക എന്നാണ് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത്. അവരുടെ കണക്കനുസരിച്ച് ഇപ്പോൾ 1436 വർഷമായിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോഴും ഇനിയും ബാക്കിയാവുന്നത് കേവലം 200 വർഷങ്ങൾ മാത്രമാണ്. ലോകം അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കഴിഞ്ഞു എന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ലോകാവസാനത്തിന്റെ അടയാളങ്ങൾ എല്ലാം തന്നെ കണ്ടു തുടങ്ങുകയും ചെയ്യുന്നു. ഇസ്ലാം മതവിശ്വാസങ്ങളിലും ജൂതമത വിശ്വാസങ്ങളിലും ഒക്കെയുള്ള ചില സൂചനകൾ ലോകാവസാനത്തിന്റെ ചില ലക്ഷണങ്ങൾ ആണെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും ഇസ്ലാം മത വിശ്വാസങ്ങൾ അനുസരിച്ച് പരസ്യമായി ആണും പെണ്ണും കാമകേളികളിൽ ഏർപ്പെടുക സ്വവർഗരതി വർദ്ധിക്കുക സംഗീത ഉപകരണങ്ങൾ വർദ്ധിക്കുക പ്രകൃതിക്ഷോഭങ്ങൾ വർദ്ധിക്കുക മാറാവ്യാധികൾ ഉണ്ടാവുക തുടങ്ങിയവയൊക്കെ ലോക അവസാനത്തിന്റെ ലക്ഷണങ്ങൾ ആണെന്നാണ് പറയുന്നത് ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നമ്മുടെ ഈ ലോകത്ത് ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ കാരണം ലോക അവസാനം ആണെന്നാണ് ഇസ്ലാം മത വിശ്വാസവും ജൂതമത വിശ്വാസവും പറയുന്നത് ഖുർആനിലും തോറയിലും ഒക്കെ പറയുന്നതനുസരിച്ച് നോക്കുകയാണെങ്കിൽ ഇനിയും നമ്മുടെ ഈ ലോകം 200 വർഷങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്. ആയിരങ്ങൾ മരണപ്പെടാൻ പോകുന്ന ആണവയുദ്ധമാണ് നടക്കാൻ പോകുന്നത് എന്നാണ് ബൈബിളിലും തോറയിലും ഒക്കെ പറയുന്നത് 20 കോടിയിലേറെ ജനങ്ങൾ മരിക്കുമെന്നും അവരുടെ രക്തം ഒരു കുതിരയുടെ കഴുത്തിൽ ഉയരത്തിൽ ഒഴുകും എന്നും ഒക്കെ പറയുന്നുണ്ട് ദൈവം പ്രവാചകന്മാരിലൂടെയാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. നല്ല പ്രവർത്തികൾ ചെയ്തവരെ വീണ്ടും ദൈവം ഉയർത്തിക്കും എന്നും ജൂതയെ വിശ്വാസമനുസരിച്ച് അവർ വിശ്വസിക്കുന്നു
എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും അവരുടെതായ വിശ്വാസങ്ങളുണ്ട് ജീവിതവും എങ്കിലും ചില ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമുക്കും ചില സൂചനകൾ അല്ലേ അവയെന്ന് തോന്നുന്നു. നമ്മുടെ ലോകത്ത് നടമാടുന്ന പല അക്രമണങ്ങളും കാണുമ്പോൾ നമ്മൾ തന്നെ അറിയാതെ ചിന്തിച്ചു പോകാറില്ല ഇത് ലോകാവസാനത്തിന് തുടക്കം ആണെന്ന്. ജീവിച്ചിരിക്കുന്ന കാലത്തോളം നല്ല പ്രവർത്തികൾ ചെയ്തു മറ്റുള്ളവരെ സങ്കടപ്പെടുത്താതെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ നമുക്കും ശ്രമിക്കാം
Story Highlights ;There are only 200 years left for this world of ours to end