ആഴമേറിയതും ചടുലവുമായ സംഗീതമാന്ത്രികത കൊണ്ട് തന്റെ ആരാധകരെ പിടിച്ചിരുത്തിയ ആമി ജഡ് വൈൻ ഹൗസ്. ലഹരി വസ്തുക്കളുടെ ദുരുപയോഗം കൊണ്ട് ജീവിതം തന്നെ കൈമോശം വന്ന ഈ പെൺകുട്ടിയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സാഹസികമായ പ്രവർത്തികളിലൂടെ ശ്രദ്ധ നേടിയ ആമി തന്റെ കാമുകനോടുള്ള പ്രണയം കൊണ്ടും ആളുകൾക്കിടയിൽ സുപരിചിതയായിരുന്നു. അറിയാം ഇവരെക്കുറിച്ച് കൂടുതൽ.
സംഗീതത്തിന്റെ മാന്ത്രിക ലോകം ആരാധകർക്ക് മുമ്പിൽ തുറന്നുകൊടുത്ത ഒരു ഗായിക തന്നെയായിരുന്നു. എന്നാൽ ആ ഗ്ലാമർ ജീവിതത്തിന് ഒരുപാട് കാലം ആയുസ്സ് ഉണ്ടായിരുന്നില്ല. ലഹരി വസ്തുക്കളോടുള്ള അടങ്ങാത്ത അഭിനിവേശം ഈ പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചു. ഇത് മാധ്യമശ്രദ്ധയും ഒരു സമയത്ത് നേടിയിരുന്നു. 2005 ലാണ് മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവ ഈ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ശരീരഭാരം കുറയ്ക്കാൻ ആയി പലതരത്തിലുമുള്ള പരീക്ഷണങ്ങൾ നടത്തിയ ഈ പെൺകുട്ടി ആരോഗ്യ അവസ്ഥ കൈമോശം വരാനുള്ള ഒരു മാർഗ്ഗം തുറക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. 2006 ന്റെ തുടക്കത്തിൽ ഈ പെൺകുട്ടിയെ കണ്ടവർ അമ്പരന്നുപോയി എന്നതാണ് സത്യം. 2006 ന്റെ മധ്യത്തിലാണ് ഇവരുടെ മുത്തശ്ശിയുടെ മരണം സംഭവിക്കുന്നത്. ഈ മരണവും അവരിൽ വല്ലാത്ത ഒരു സ്വാധീനം ചെലുത്തി. അതോടെ ഒരു നിരാശയിലേക്ക് അവർ കൂപ്പുകുത്തുകയായിരുന്നു. ക്ഷീണവും അനാരോഗ്യവും ഒക്കെ അവർക്ക് ഉണ്ടാകാൻ തുടങ്ങി. തുടർന്നവർ പല ഷോകളും ചെയ്യുന്നത് നിർത്താൻ തുടങ്ങി. അമിതമായ അളവിൽ ഒക്കെയും കഴിച്ചതിന്റെ പേരിൽ ഈ കാലയളവിൽ അവർ ആശുപത്രിയിൽ ചികിത്സയിലുമായി മദ്യവും അവരെ മറ്റൊരാളാക്കി മാറ്റി വിവിധ അഭിമുഖങ്ങളിലും ഇവർ സ്വയം ഉപദ്രവിക്കുന്നത് കാണാൻ സാധിക്കും ഭക്ഷണക്രമക്കേട് തുടങ്ങിയവയൊക്കെ ഇവർക്ക് ഉണ്ടായിരുന്നു ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മയക്കുമരുന്നുകളാണ് കാരണമെന്ന് അവർ തന്നെ പറഞ്ഞു അതെനിക്ക് അവസാനിച്ചു എന്ന് ഞാൻ ശരിക്കും കരുതി എന്നാണ് അവർ പറഞ്ഞത് തുടർന്നവർ പറഞ്ഞത് താൻ ഒരു വിഷാദ രോഗിയാണ് മദ്യപാനിയല്ല എന്നായിരുന്നു ഇതിനിടയിൽ ലഹരിവസ്തുക്കളുടെ അമിതമായി ഉപയോഗം മൂലം തന്റെ ഭർത്താവിന്റെ പേര് വയറിൽ കുപ്പിച്ചില്ല കൊണ്ട് എഴുതുവാനും അവർ മറന്നിരുന്നില്ല
അതോടൊപ്പം തന്നെ സ്വന്തമായി ഉപദ്രവിക്കുക അതിവേഗം വൈകാരിക രീതികൾ മാറിക്കൊണ്ടിരിക്കുക തുടങ്ങിയ അവസ്ഥകളിലൂടെയും ഇവർ കടന്നുപോയി വിരസമായ ജീവിതമായിരുന്നു തുടർന്നങ്ങോട്ട് അവർ നയിച്ചിരുന്നത് എന്നതാണ് സത്യം പല കമ്പനികളുമായി ഉണ്ടായിരുന്ന പല പദ്ധതികളും ഇവർ ഉപേക്ഷിക്കാൻ നിർബന്ധിതയായി അങ്ങനെയിരിക്കെ ഒരു കമ്പനി ഇവർക്കെതിരെ നിയമപരമായി രംഗത്ത് വരികയും ചെയ്തു മയക്കുമരുന്നുകളുടെ അമിതമായി ഉപയോഗമാണ് ഈ പെൺകുട്ടി തകർത്തത് എന്നാണ് അവരുടെ ഡോക്ടർ പോലും പറയുന്നത് ആക്രമാസക്തിയും ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നു. 2007 ഒക്ടോബറിൽ 7ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് നോർവേയിലെ ബർഗറിൽ വച്ച് അറസ്റ്റിൽ ആവുകയും ചെയ്തു. അവരുടെ ബോഡിഗാർഡ് തന്നെ പറയുന്നത് അവർ വല്ലാത്തൊരു അവസ്ഥയിലായിരുന്നു എന്നാണ് അവസാനം അവർ 2011 ജൂലൈ 23 മരണത്തിന് കീഴടങ്ങുകയും ചെയ്തു അവരുടെ അംഗരക്ഷകൻ തന്നെ പറയുന്നത് മരിക്കുന്നതിന് മൂന്നുദിവസം മുൻപ് അവളെ കണ്ടപ്പോഴും അവൾ മദ്യപിച്ച് അവസ്ഥയിലായിരുന്നു എന്നാണ് ആ സമയത്ത് ചിരിക്കുകയും പാട്ട് കേൾക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടു പുലർച്ചെ രണ്ടുമണിക്ക് അവർ ടിവി കാണുക ചെയ്തു പൊതുവേ വൈകി ഉറങ്ങിയിരുന്ന ആർമി ആർക്കും സംശയമുണ്ടാക്കിയിരുന്നില്ല അതുകൊണ്ടുതന്നെ രാവിലെ കട്ടിൽ അവർ നിർജീവമായി കിടന്നപ്പോഴും ആരുമത് മരണത്തിലേക്കുള്ള നിദ്രയിൽ ആയിരുന്നു അവളെന്ന അറിഞ്ഞിരുന്നില്ല തണുത്തുറഞ്ഞവളാ കട്ടിലിൽ കുറേ നേരം കിടന്നു വൈകുന്നേരം 3 മണിക്ക് ശേഷമാണ് അവളെ ആരെങ്കിലും ഒന്ന് വിളിച്ചത് തന്നെ ആ സമയത്ത് ഒരു മാറ്റവും ഇല്ലാതെ അവൾ അതേ കിടപ്പ് കിടക്കുന്നത് കൊണ്ടാണ് ആളുകൾ പരിശോധിക്കുവാൻ തുടങ്ങിയത് ആ സമയത്താണ് അവൾക്ക് പൾസ് ഇല്ല എന്ന് മനസ്സിലാക്കുന്നത് അങ്ങനെ ആ പെൺകുട്ടി മരിച്ചു എന്നത് സ്ഥിതി ചെയ്തു. മരണസമയത്ത് അവരുടെ ശരീരത്തിലെ ആൽക്കഹോൾ 100 മില്ലിയിൽ 416 മില്ലിഗ്രാം ആയിരുന്നു എന്നാണ് പറയുന്നത് ഇത് നിയമപരമായ പരിധിയുടെ അഞ്ചിരട്ടിയിലധികം ആയിരുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ലഹരിയും ഗ്ലാമർ ജീവിതവും ആണ് ആ പെൺകുട്ടിയെ ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചത്.
Story Highlights ;The singer wrote her boyfriend’s name on her stomach with a bottle.