Celebrities

ഗോഡ്ഫാദറെ പോലെ കണ്ട മ്യൂസിക് ഡയറ്ക്ടര്‍; സെക്ഷ്വല്‍ അപ്രോച്ച് നടത്തി, പോക്‌സോയുടെ കീഴില്‍ വരുന്നതാണ് ! gowri-lekshmi-reveals-a-music-director

കോമ്പര്‍മൈസ് എന്നാല്‍ സെക്ഷ്വല്‍ മാത്രമല്ല

ചില ആളുകളെ പ്രീതിപ്പെടുത്തി, അവരുടെ ഗുഡ് ബുക്കില്‍ ഇടം നേടിയാല്‍ തുടര്‍ച്ചയായി വര്‍ക്കുകള്‍ കിട്ടുമെന്ന് ഗായിക ഗൗരി ലക്ഷ്മി. ജോലിയുടെ സമയത്ത് പുറത്തെടുക്കുന്ന കഴിവോ കഷ്ടപ്പാടോ കൊണ്ട് മാത്രം ഇവിടെ നില്‍ക്കാന്‍ സാധിക്കില്ല. വേറെ ഒരുപാട് രീതിയില്‍ ആളുകളെ പ്ലീസ് ചെയ്യേണ്ടി വരും. കോമ്പര്‍മൈസ് എന്നാല്‍ സെക്ഷ്വല്‍ മാത്രമല്ല. സാമ്പത്തികമായ കോമ്പര്‍മൈസുകളും ഉണ്ടെന്നും ഗൗരി പറയുന്നു.

ലൈംഗിക ബന്ധം ഉള്‍പ്പടെയുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാല്‍ മാത്രമേ അവസരം നല്‍കൂ എന്ന് പറയുന്ന സംഗീത സംവിധായകര്‍ ഉണ്ടെന്നും ഗൗരി ലക്ഷ്മി വെളിപ്പെടുത്തി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഗായിക. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും ഗായിക പങ്കുവെക്കുന്നുണ്ട്.

“എന്റെ പരിചയത്തിലുള്ള ഏതാണ്ട് എല്ലാ സ്ത്രീകളും ഇതുപോലുള്ള കാര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ആരെങ്കിലുമൊക്കെ അവരെ ഇത്തരം ഡിമാന്റുകളുമായി സമീപിച്ചിട്ടുണ്ടാകും. സങ്കടത്തോടെ പറയുകയാണ്, ഇത് വളരെ നോര്‍മലായൊരു കാര്യമാണ് ഇന്‍ഡസ്ട്രിയില്‍” എന്നാണ് ഗൗരി പറയുന്നത്. പിന്നാലെയാണ് താരം തന്റെ അനുഭവം പങ്കുവെക്കുന്നത്.

”എനിക്കും ഉണ്ടായിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ വന്ന ആളാണ് ഞാന്‍. പതിനാലാം വയസിലാണ് സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. തുടക്കകാലത്തു തന്നെ ഈ പറഞ്ഞതു പോലുള്ള സംഭവങ്ങളും അപ്രോച്ചുകളും ഉണ്ടായിട്ടുണ്ട്. ഞാന്‍ അന്ന് അണ്ടര്‍ ഏജും കൂടെയാണ്. പോക്‌സോയുടെ കീഴില്‍ വരുന്നതാണ്. ഇത് എന്താണെന്ന് പോലും അറിയാത്ത പ്രായമാണ്.നമ്മള്‍ വളരെ ആരാധനയോടെ കണ്ടിരുന്നവരെയാണ് നേരിട്ട് പരിചയപ്പെടുന്നത്. സംഗീത സംവിധായകരും ഗായകരും വലിയ താരങ്ങളുമൊക്കെയാകും. നമ്മള്‍ ഇവരുമായി സംസാരിക്കുകയും എന്തെങ്കിലുമൊക്കെ പഠിക്കാന്‍ പറ്റുമെന്നുമൊക്കെ കരുതിയായിരിക്കും ഇരിക്കുക” ഗൗരി പറയുന്നു.

“ഒരു വ്യക്തി എന്നോട് വളരെ സ്‌നേഹത്തോടു കൂടി പെരുമാറാന്‍ തുടങ്ങി. ഞാന്‍ ഗോഡ്ഫാദറിനെ പോലെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. പിന്നെ പതുക്കെ സംസാരം സെക്ഷ്വല്‍ ഫേവറിലേക്ക് മാറി. എന്താണ് അതെന്ന് എനിക്കാദ്യം മനസിലായില്ല. പിന്നെ പതുക്കെ ഞാന്‍ ആ കണക്ഷന്‍ കുറച്ചു. ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ തന്നെ നമുക്ക് ആ പാഠം കിട്ടുന്നുണ്ട്. ഇതേ മ്യൂസിക് ഡയറക്ടര്‍ പിന്നീട് എന്നെ പാടാന്‍ വിളിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ പോയില്ല” എന്നും ഗൗരി പറയുന്നു.

“ഇത് വളരെ പരസ്യമായിട്ടുള്ള രഹസ്യമാണ്. പക്ഷെ യുവാക്കുകള്‍ വരുന്നതോടെ മാറുന്നുണ്ടെന്ന് തോന്നുന്നു. എന്നെ അപ്രോച്ച് ചെയ്ത ആളുകള്‍ എന്നേക്കാള്‍ 20-25 വയസ് കൂടുതല്‍ ഉള്ളവരാണ്. അതും തുടക്കകാലത്ത്, വളരെ ജൂനിയറായിരുന്ന ബന്ധങ്ങളോ ഫെയ്‌മോ ഇല്ലാതിരുന്ന കാലത്താണ്. ഇപ്പോള്‍ ഞാന്‍ കുറേക്കൂടി പ്രിവിലേജുള്ള, സുരക്ഷിതമായ ഇടത്തിലാണെന്ന് കരുതുന്നു” എന്നും താരം പറയുന്നു.

content highlight: gowri-lekshmi-reveals-a-music-director