ഹെന്ന എന്ന് കേട്ടിട്ടില്ലേ? അതെ മുടി സംരക്ഷണത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ടിട്ടുള്ള പേര്. മുടിയുടെ നര മാറ്റുന്നതിനും ആരോഗ്യത്തോടുകൂടി ഇരിക്കുന്നതിനും ആണ് ഹെന്ന ഉപയോഗിക്കുന്നത്. എന്നാൽ ഹെന്ന എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയാമോ? ഹെന്ന പലരീതിയിൽ മുടിയിൽ ഉപയോഗിക്കാം. അവ പലതരത്തിലുള്ള ഗുണങ്ങൾ ആണ് നൽകുന്നത്. എന്തെല്ലാം തരത്തിലാണ് ഹെന്ന മുടിയിൽ പുരട്ടേണ്ടത് എന്നറിയാം.
മുടിയ്ക്ക് തിളക്കം നൽകാനും മൃദുത്വം നൽകാനും അറ്റം പിളരുന്നത് തടയാനും താഴെ പറയുന്ന രീതിയിൽ ഹെന്ന ഉപയോഗിയ്ക്കാം.മൈലാഞ്ചി പൊടി, ഒരു മുട്ട, അവോക്കാഡോ ഓയിൽ എന്നിവ മിക്സ് ചെയ്തുകൊണ്ട് മിശ്രിതം തയ്യാറാക്കുക. വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടുക. ഇത് തേച്ചുപിടിപ്പിച്ച് ഏകദേശംഅര മണിക്കൂർ ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ വേണം ഇത് കഴുകിക്കളയാൻ.വാഴപ്പഴവും ഹെന്ന പൗഡറും ചേർത്തുപയോഗിയ്ക്കുന്നതും ഏറെ ഗുണം നൽകുന്നു.
മുടി കൊഴിച്ചിൽ തടയാനും ഹെന്ന ഉപയോഗിയ്ക്കാം. ഇത് മുടിവേരുകൾക്ക് ബലം നൽകുന്നു. കുറച്ച് കടുക് എണ്ണയും കുറച്ച് മൈലാഞ്ചി ഇലയും ചേർത്ത് 7 മുതൽ 8 മിനിറ്റ് വരെ തിളപ്പിക്കുക. മുടി കൊഴിച്ചിൽ തടയാനായി ഈ എണ്ണ തലയോട്ടിയിലും തലമുടിയിലും ആഴ്ചയിൽ രണ്ടുതവണ വീതം മസാജ് ചെയ്യുക. എള്ളെണ്ണയും മൈലാഞ്ചി പൊടിയും ചേർത്ത മിശ്രിതം ഏകദേശം 10 മിനിറ്റ് നേരം തിളപ്പിക്കാം. ഇതും ഉപയോഗിയ്ക്കാവുന്നതാണ്. മുടി വളരാനും കൊഴിച്ചിൽ നിർത്താനും ഇത് സഹായിക്കും.
താരൻ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഹെന്നമാത്രമല്ല, അത് വീണ്ടും ഉണ്ടാവുന്നത് പ്രതിരോധിക്കാനും സഹായിക്കും. തലയോട്ടിയിലെ സ്വാഭാവിക അസിഡിറ്റി ബാലൻസ് പുന:സ്ഥാപിക്കാൻ ഹെന്നയ്ക്ക് പ്രത്യേക കഴിവുണ്ട്. ബാക്ടീരിയ, ഫംഗസ്, താരൻ എന്നിവ ഇല്ലാതെ മുടി കൊഴിച്ചിൽ തടയാനിത് സഹായിക്കും. ഇതിനായി മിക്സറിൽ അരച്ചെടുക്കണം. കടുക് എണ്ണയോടൊപ്പം ഉലുവ പേസ്റ്റും മൈലാഞ്ചി പൊടിയും ചേർത്ത് മിക്സ് ചെയ്യാം. ഇത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് 30 മിനിറ്റിനു ശേഷം കഴുകുക.
സ്വാഭാവിക ഹെയർ ഡൈ ആയി ഹെന്ന ഉപയോഗിയ്ക്കാം. രാസപദാർത്ഥങ്ങൾ കലർന്ന മറ്റു ചായങ്ങളെയും ഹെയർ ഡൈകളേയും കണക്കിലെടുക്കുമ്പോൾ തലമുടിയിൽ ഉണ്ടാവുന്ന നാശനഷ്ടങ്ങളെ പൂർണമായും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഹെന്ന ഹെയർ പാക്ക്. കലർപ്പ് ഒന്നുമില്ലാതെ ശുദ്ധമായ രീതിയിൽ ഹെന്ന ഉപയോഗിച്ചാൽ മുടിക്ക് ബ്രൗൺ – ചുവപ്പ് നിറം ലഭിക്കും. മൈലാഞ്ചി പൊടി, തേൻ, മുട്ട എന്നിവ മിക്സ് ചെയ്ത് ഒരു ഇരുമ്പു പാത്രത്തിൽ സൂക്ഷിക്കുക. ഈ മിശ്രിതം തലയോട്ടിയിലല്ല മറിച്ച് മുടിയിഴകളിലാണ് തേച്ചുപിടിപ്പിക്കേണ്ടത്. ഇത് ഉണങ്ങാൻ അനുവദിച്ച ശേഷം കഴുകി കളയുമ്പോൾ മുടിക്ക് നല്ല നിറം ലഭിക്കും. രണ്ടാം ദിവസം ഇൻഡിഗോ പൗഡർ ഇളം ചൂടുവെള്ളത്തിൽ കലക്കി മുടിയിൽ പുരട്ടി 1 മണിക്കൂർ ശേഷം കഴുകാം.
CONTENT HIGHLIGHT: how-to-use-henna