മലയാള സിനിമയിൽ തന്റെ ശക്തമായ അഭിപ്രായങ്ങൾ പറഞ്ഞതുകൊണ്ട് മാത്രം അവസരങ്ങൾ നഷ്ടമായ നടിയാണ് പാർവതി തിരുവോത്ത്. വ്യക്തമായ രീതിയിൽ എവിടെയും തന്നെ നിലപാടുകൾ തുറന്നു പറയാൻ പാർവതി ശ്രമിക്കാറുണ്ട്. അതിന്റെ ഫലമായി സിനിമയിൽ നിന്നും വലിയ വേർതിരിവും താരത്തിന് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.. പാർവതിയെക്കുറിച്ച് സുനിൽകുമാർ കവിൻചിറ എന്ന വ്യക്തി എഴുതുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ.
പൊതുവെ,സിനിമാക്കാർക്ക് അത്ര വലിയ,സാമൂഹിക പ്രതിബദ്ധതയൊന്നും ഉണ്ടാകാറില്ല.നോക്കിലും വാക്കിലും,ജീവിതത്തിലും ഒരു തരം ‘ക്ലീഷേ ലൈഫ്’ ആയിരിക്കും ഇവരുടെത്. ഇവരെ തിരിച്ചറിയാന്‍ ഒരെറ്റ ചോദൃം മതി…?”മമ്മൂട്ടിയേയാണോ,
മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടം..?”’അയ്യോ എനിക്ക്, രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ്…”ഉത്തരം,ഇതുപോലെ ക്ലീഷേ മറുപടികളില്‍,
ഒതുങ്ങുകയാണ് പതിവ്.അത്,ഭരത്ചന്ദ്രന്‍ IPSആയാലും,കന്മദത്തിലെ ജാനുവായാലും ശരി.മേല്‍ചോദ്യത്തിന് മറ്റൊരു മറുപടി ആരില്‍ നിന്നും ലഭിക്കാറില്ല. ഇതു മാത്രമല്ല,
അതീവ പ്രധാനമായ ഒരു വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സിനിമാ ലോകത്തെ പലരും പൊതുവെ തയ്യാറാകാറില്ല എന്നതാണ് സതൃം. സകലരെയും പ്രീതിപ്പെടുത്തി മുന്നോട്ട് പോവുകയെന്ന ‘കുറുക്കന്‍- നയതന്ത്രമാണ്’ ഇവര്‍ ഭൂരിഭാഗവും പിന്‍തുടരുന്നത്.
ഇപ്പോള്‍,ഇതാ ഹേമ കമ്മീഷനെ കുറിച്ച്,വെറുതെ മോഹന്‍ലാലിനോട് ഒന്ന് ചോദിച്ച് നോക്കൂ.ലാലിന്റെ മറുപടി എങ്ങനെയാകുമെന്ന് ചിന്തിക്കാവുന്നതെയുള്ളൂ…”അതിപ്പോള്‍,
ഹേമ എന്നത് പ്രാധാനമാണല്ലോ.നമ്മുടെത് ഒരു പ്രതേക രാജൃമാണല്ലോ..അപ്പോള്‍ ഹേമ കമ്മീഷൻയെന്നത് ഒരു പ്രക്രിയ ആണല്ലോ, നടിമാർ നമ്മുടെ സഹോദരിമാർ ആണല്ലോ….”ഇങ്ങനെയൊക്കെയാവും, ലാല്‍ മറുപടി പറയുക. ചോദ്യം ചോദിച്ചവനും ഉത്തരം കേട്ടവനും തലയിലപ്പോള്‍ നല്ല നിലാവെട്ടമാകും…മമൂക്കയോടാണ് ചോദൃമെങ്കില്‍…’No Comments…..” എന്ന അതീവ ഗൗരവ്വത്തോടെയുള്ള മെഗാസ്റ്റാര്‍ മറുപടിയാവും മലയാളത്തിന്റെ വല്ലേട്ടൻ മൊഴിയുക….അവിടെയാണ്… നമ്മള്‍ പാര്‍വ്വതിയെ ശ്രദ്ധിക്കുന്നത്…
ഇന്ന്,കേരളത്തിലെ എല്ലാ വാർത്താ ചാനലുകളിലും പാര്‍വ്വതിയുണ്ട്. എല്ലാകാര്യത്തിലും കൃത്യമായ മറുപടിയുമുണ്ട്….“എനിക്ക് അവസരം കിട്ടിയില്ല, എന്നത് തനിക്ക് പ്രശ്‍നമല്ല. ടേക്ക് ഓഫ്, കൂടെ, ഉയരെ സിനിമകളൊക്കെ വൻ വിജയമായി. എന്തുകൊണ്ടാണ് എന്നിട്ടും ഒരുപാട് മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നത്. സിനിമ ഒന്ന് ഹിറ്റായാല്‍ അഞ്ച് വര്‍ഷം നിരവധി അവസരങ്ങളുണ്ടാകും. അങ്ങനെ വലിയ അവസരങ്ങള്‍ എനിക്ക് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല. പ്രൊജക്റ്റകള്‍ അങ്ങനെ സാധാരണ വരാതിരിക്കില്ല. അതിനാല്‍ എനിക്ക് പിന്നീട് മലയാള സിനിമയില്‍ അവസരം ലഭിക്കാതിരുന്നത് സംശയമുണ്ടാക്കുന്നതാണ്. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. അതുകൊണ്ട് ഞാൻ ഡബ്ല്യുസിസി അംഗമാകാതിരിക്കില്ല. ഒരു നടിയെന്ന നിലയില്‍ എന്തായാലും താൻ അതിജീവിക്കും…‘’
‘’നാലര വർഷം,എത്ര വിലയേറിയതായിരുന്നു,എത്ര ജീവിതങ്ങൾ മാറുമായിരുന്നു,
ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുക എന്നതാണല്ലോ ചെയ്യാനുള്ളത് എന്ന്. ഈ റിപ്പോർട്ട് പുഴ്ത്തിവെക്കുക വഴി സഹായമായത് വേട്ടക്കാർക്ക് മാത്രമാണ്….എത്ര ഗംഭീരമായ വാക്കുകളാണ്,ആ നിലപാടിലെ ഉറപ്പ്, വ്യക്തത. അഭിമാനബോധമുള്ള പെണ്ണാണ് പാർവ്വതി. താരരാജാക്കളെ പോലെ ചളിയില്‍ തറച്ച മുളവടിപോലെയല്ല നിലപാട്. വിഷയം ഏതായാലും പാര്‍വ്വതിക്ക് കൃത്യമായ അഭിപ്രായമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം,”The worst, illiterate is the political illiterate…”എന്ന ഒരെറ്റവരി,
പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എത്രകാലെകൂട്ടിയുള്ള ചിന്തയായിരുന്നു അതെന്ന് ഇപ്പോള്‍ നമുക്ക് മനസിലാവും. ഇതുപോലെയൊക്കെ ചിന്തിക്കുന്ന എത്ര നടിമാരുണ്ട് നമുക്കിടയില്‍..?
സതൃം,പറയുന്നവര്‍ക്ക്,ആരാധകര്‍ ഇത്തിരി കുറവായിരിക്കും. വിമർശിച്ചവരെയെല്ലാം ഒതുക്കിയ ചരിത്രമാണല്ലോ മലയാള സിനിമാ ലോകത്തെ പൊതുവെയുള്ള ക്ലൈമാസ്സ്. അവിടെയാണ്, ആ ലോകത്താണ് പാര്‍വ്വതി എന്ന നടി പിടിച്ച് നില്‍ക്കുന്നത്. സ്വന്തം കഴിവുകള്‍ കൊണ്ട്.’കസബ, എന്ന മമ്മൂട്ടി സിനിമയെ വിമർശിച്ചതിന് അന്ന് പാർവ്വതി ഏത്രയധികം തെറികൾ കേട്ടതാണ്. സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന സീനുകളെ പ്രോത്സാഹിപ്പിക്കരുത് എന്ന് മാത്രമല്ലെ അവളന്ന് പറഞ്ഞുള്ളൂ. ‘ആണും പെണ്ണും കെട്ടവൻ’ എന്ന പ്രയോഗം മത്സരിച്ച് ഉപയോഗിച്ചിരുന്ന നായക കഥാപാത്രത്തിലെ ‘മാസ്സ് ഡയലോഗുകള്‍’ക്കെതിരായിട്ടുള്ള പാര്‍വ്വതിയുടെ വിമര്‍ശനം എത്രമാത്രം ശരിയായിരുന്നു. ആ വിമര്‍ശനങ്ങള്‍ക്ക് നേരെ തുറന്ന സംവാദത്തിന് നില്‍ക്കാതെ വല്ലേൃട്ടന്‍ ഫാന്‍സ്സിലെ സൈബർ പോരാളികള്‍ പാർവ്വതിയെ എത്രമാത്രം തെറിവാക്കുകള്‍ കൊണ്ടാണ് പൊതിഞ്ഞത്…
പുതിയൊരു വാക്കും,കണ്ടെത്തി ചാര്‍ത്തി കൊടുത്തു.
”ഫെമിനിച്ചി”….ഫെമിനിച്ചി എന്ന പേരിനോട് പാര്‍വ്വതിയുടെ പ്രതികരണവും അത്രമാത്രം പക്വമായിരുന്നു.”ഫെമിനിച്ചി,എന്ന വിളി എനിക്കിഷ്ടമാണ്…കാരണം അതൊരു സത്യമാണ്….അതെ….മറുപടി മുഖം നോക്കാതെ . .കൊടുക്കാനുള്ളതാ …
Story Highlights ;Parvathi thiruvothu decision