മലയാള സിനിമയിൽ കാരവൻ സംസ്കാരം വന്നിട്ട് അധികകാലമായിട്ടില്ല. പണ്ടൊക്കെ നായകന്മാർക്ക് മാത്രമായിരുന്നു കാരവൻ ഇപ്പോൾ എല്ലാ ആർട്ടിസ്റ്റുകൾക്കും കാരവൻ ഉണ്ട്. ദൂരദേശങ്ങളിലും സൗകര്യങ്ങൾ കുറഞ്ഞ സ്ഥലങ്ങളിലും ഷൂട്ടിങ്ങിനു പോകുമ്പോൾ, വ്യക്തിഗത സൗകര്യത്തിനായാണ് പലരും കാരവൻ കൂട്ടുപിടിക്കുന്നത്. എന്നാൽ മലയാളത്തിൽ കാരവൻ എന്ന ആശയം പ്രവർത്തികമാക്കിയത് നടി ഉർവശിയാണ്.
ഉർവശി തന്റെ കാരവൻ അനുഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ; ‘അക്കാലത്ത് ഉയർന്ന പദവി വഹിക്കുന്ന രാഷ്ട്രീയക്കാർക്കും മറ്റും മാത്രമേ കാരവൻ സൗകര്യം ഉണ്ടായിരുന്നുള്ളൂ. അന്ന് തമിഴ് സിനിമാ ലോകത്തെ സുഹൃത്താണ് കാരവൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ജോലിയിൽ മാത്രമല്ല, കുടുംബ യാത്രകൾക്കും ഈ കാരവൻ സൗകര്യപ്രദമായിരുന്നു. ട്രെയിനിലെ ബെർത്ത് പോലത്തെ കിടക്കകൾ ആയിരുന്നു ഉള്ളിൽ. ടെമ്പോ ട്രാവലർ വാങ്ങി കോയമ്പത്തൂരിൽ കൊടുത്ത് കാരവൻ മാതൃകയിൽ ചെയ്തെടുക്കുകയായിരുന്നു. ഡ്രൈവർ സീറ്റ് ഒഴികെയുള്ള ഭാഗങ്ങൾ കാരവൻ സൗകര്യത്തിനായി മാറ്റുകയായിരുന്നു. ടോയ്‌ലെറ്റ് ആദ്യം ഉണ്ടായിരുന്നെങ്കിലും, പിന്നീട് അസൗകര്യമായതിനാൽ എടുത്തു മാറ്റിയതായും ഉർവശി പറഞ്ഞു’. അടുത്തിടെ നൽകിയ ഒരു ഓൺലൈൻ അഭിമുഖത്തിലാണ് ഉർവശി തന്റെ കാരവനെക്കുറിച്ച് വ്യക്തമാക്കിയത്.
ചെന്നൈയിലെ വീടിന്റെ കോംബൗണ്ടിൽ നിർത്താൻ കഴിയാത്ത വിധം വലിയ വണ്ടിയായിരുന്നു. ഫ്ലാറ്റിൽ മാറിയപ്പോൾ രണ്ടു കാർ പാർക്കിംഗ് സ്പെയിസിന് പുറമെ കാരവൻ കൂടി ഉൾപ്പെടുത്താനായി പ്രയാസം നേരിട്ട സമയം , തമിഴ് സിനിമാ മേഖലയിൽ തന്നെയുള്ള ഒരു ഡ്രൈവർ ഈ വാഹനം കൈമാറുമോ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ കൈമാറുകയായിരുന്നെന്നും ഉർവശി പറഞ്ഞു. മലയാള സിനിമയിൽ ഇന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നായി കാരവൻ മാറിക്കഴിഞ്ഞു.
story highlight: I was the first to buy a caravan in South india: Urvashi