മരണം എന്നു പറയുന്നത് ഒരു നിത്യസത്യം തന്നെയാണ്. നമുക്ക് ഒപ്പം എപ്പോഴും ഉള്ള ഒരു കൂട്ടുകാരൻ എന്ന് തന്നെ നമുക്ക് മരണത്തെ സംബോധനം ചെയ്യാൻ സാധിക്കും. എന്നാൽ ഒരു വ്യക്തി മരണപ്പെട്ടതിനുശേഷം അയാളുടെ ആത്മാവ് എവിടേക്ക് പോകുന്നു.? ഈ ചോദ്യം എല്ലായിപ്പോഴും നിലനിൽക്കുന്ന ഒന്നുതന്നെയാണ്. എന്നാൽ ഇതിനുള്ള ഉത്തരം അത് വളരെ അപൂർവമായി മാത്രമേ നമുക്ക് കണ്ടെത്താൻ സാധിക്കൂ. മരണത്തിനു ശേഷം എന്ത് എന്നത് ആർക്കും അറിയാത്ത ഒരു ചോദ്യം തന്നെയാണ്. കാരണം തിരികെ എത്തിയിട്ടില്ലല്ലോ ആ കാലത്തെക്കുറിച്ചോ മരണത്തിനു ശേഷമുള്ള കാലഘട്ടത്തെക്കുറിച്ചോ നമുക്ക് പറഞ്ഞു തരാനായി മരിച്ച ആരും തിരിച്ചു വന്നിട്ടില്ലല്ലോ. അതുകൊണ്ടു തന്നെ മരണത്തിനു ശേഷമുള്ള അവസ്ഥ എന്താന്നുള്ളത് ഇന്നും ദുരൂഹമായി തന്നെ നിലനിൽക്കുകയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾ ലഭിച്ചിട്ടുമില്ല. ശാസ്ത്രം ഇത്രത്തോളം വളർന്നുവെങ്കിലും ഇതിന് മാത്രം ഇപ്പോഴും ആരുടെയും കയ്യിൽ മറുപടിയില്ല. ചിലർ ഫാന്റസിയിൽ ചില കാര്യങ്ങൾ പറയാറുണ്ട്. മരണത്തിനു ശേഷം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ ഗായത്രി കുടുംബത്തിന്റെ സ്ഥാപകയായ പണ്ഡിറ്റ് ശ്രീറാം ശർമ ആചാര്യ മരണാനന്തരം നമുക്ക് സംഭവിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെടുന്ന ചില ദുരൂഹതകളിൽ നിന്നും നമ്മെ മാറ്റിനിർത്താൻ ഈ പുസ്തകത്തിന് സാധിക്കും. അദ്ദേഹം എഴുതിയത് ശരീരം വിട്ട ശേഷം ആത്മാക്കൾ സാധാരണയായി കുറച്ചു സമയത്തേക്ക് വിശ്രമത്തിലാണ് എന്നതാണ്.
ശേഷമവർ പുതിയൊരു ജന്മം എടുക്കുകയും ചെയ്യും. അമാനുഷിക ശാസ്ത്രത്തെ കുറിച്ച് അറിയാവുന്നവർ പോലും ഇതുതന്നെയാണ് സംഭവിക്കുന്നത് എന്നാണ് സമ്മതിക്കുന്നത്. പുരാതന ബാബിലോണിലും ഈജിപ്തിലും ഒക്കെ മരണശേഷം ഒരു പ്രത്യേക പേസ്റ്റ് പുരട്ടിയശേഷം മൃതദേഹം ഒരു ശവപ്പെട്ടിയിൽ അടക്കം ചെയ്യുമായിരുന്നു. കുറച്ചു സമയത്തിനു ശേഷം ആത്മാവ് പഴയ ശരീരത്തിലേക്ക് മടങ്ങും എന്നാണ് അവർ വിശ്വസിച്ചിരുന്നത്. മരിച്ചവർ വീണ്ടും ഉയർത്തെഴുന്നേൽക്കും എന്നും ചിലർ വിശ്വസിച്ചിരുന്നു. എന്നാലും അത് ഒരിക്കലും സംഭവിക്കുന്ന കാര്യമല്ലെന്ന് നമുക്കെല്ലാം അറിയാം. പരമഹംസ യോഗാനന്ദയുടെ വിശ്വപ്രസിദ്ധമായ ആത്മകഥ യോഗി കഥാമൃതയും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഈ പുസ്തകം ലോകമെമ്പാടുമുള്ള 20 ഭാഷകളിലേക്കാണ് വിവർത്തനം ചെയ്തത്. മരണശേഷം സംഭവിക്കുന്ന അവസ്ഥകളെ കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. മരണശേഷം ഭൂമിയിലെ എല്ലാ നിവാസികളും സൂക്ഷ്മമായ പ്രദേശങ്ങളിലേക്ക് പോകണമെന്നാണ് അദ്ദേഹം പറയുന്നത് അവിടെനിന്ന് ആത്മീയമായി മുന്നേറുന്ന താമസക്കാരെ ഹിരണ്യ ലോകത്തേക്ക് അയയ്ക്കുകയും ചെയ്യുന്നു അവിടെ പോകുന്നവർ പലപ്പോഴും പുനർജന്മത്തിൽ നിന്നും മോചിതരാവുകയാണ് ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ് എഴുത്തുകൾ എന്നെങ്കിലും മരണവുമായി ബന്ധപ്പെട്ട് നിഗൂഢതകൾ ഇന്നും നിലനിൽക്കുന്നുണ്ട് ശാസ്ത്രത്തിന് പോലും ഇതിനെ കൃത്യമായി ഒരു ഉത്തരം നൽകാൻ സാധിക്കുന്നില്ല
ലോകത്തിലെ എല്ലാ വസ്തുക്കളും ഒരുകാലത്ത് ക്ഷയിക്കുന്നവയാണ് അതുപോലെതന്നെ മനുഷ്യന്റെ ശരീരവും ക്രമേണ ക്ഷയിക്കുന്നുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത് 30 വയസ്സിനുശേഷം ഓരോ പത്തുവർഷത്തിലും എല്ലുകളുടെ സാന്ദ്രത ഒരു ശതമാനത്തോളം കുറയുന്നതായി വൈദ്യശാസ്ത്രവും പറയുന്നുണ്ട് 35 വർഷത്തിനുശേഷം ശാരീരിക തകർച്ച കാരണം പേശികൾ കുറയാൻ തുടങ്ങുകയാണ് ഒരു വ്യക്തിയിൽ ചെയ്യുന്നത് 80 വയസ്സ് ആകുമ്പോഴേക്കും പേശികളുടെ 40% വും ഒരു മനുഷ്യനിൽ നഷ്ടമാകും അവരുടെ ശക്തി ദുർബലമായിക്കൊണ്ടിരിക്കും കുട്ടിക്കാലം മുതൽ യൗവനം വരെ ശരീരത്തിലെ കോശങ്ങൾ പൊട്ടി മുകുളങ്ങൾ പോലെ വളരുകയാണ് ചെയ്യുക എന്നാൽ പ്രായം കൂടുന്തോറും അവയുടെ വിഭജനം മന്ദഗതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട് കോശങ്ങളുടെ ഡിഎൻഎയും നശിപ്പിക്കപ്പെടുന്നുണ്ട് മരണത്തിനു മുൻപിൽ ക്ഷയിച്ച അവയവങ്ങൾ ഓരോന്നായി പ്രവർത്തിക്കുന്നത് പതിയെ നിർത്തിത്തുടങ്ങും ശ്വസന പ്രക്രിയ ഇത് ബാധിക്കുകയും ചെയ്യും അത് നിലക്കുന്ന ഉടനെ തന്നെ ഹൃദയത്തിന്റെ പമ്പിങ് നിർത്തുകയാണ് ചെയ്യുക അടുത്ത അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ശരീരത്തിലേക്കുള്ള ഓക്സിജൻ വിതരണവും പൂർണമായും നിലയ്ക്കും ആന്തരിക കോശങ്ങൾ അതോടെ മരണപ്പെടും ഈ അവസ്ഥയെ പോയിന്റ് ഓഫ് നോ റിട്ടേൺ എന്നാണ് വൈദ്യശാസ്ത്രപ്രകാരം വിളിക്കുന്നത് തന്നെ വൈദ്യശാസ്ത്രം പോലും ഈ തിരിച്ചു വരവിന്റെ ഒരു രഹസ്യമായാണ് കണക്കാക്കി പോകുന്നത് ഈ അവസ്ഥയിൽ എത്തിയ ശരീരത്തിന്റെ താപനില ഓരോ മണിക്കൂറിലും 1.5 ഡിഗ്രി വെച്ച് കുറയുകയാണ് ചെയ്യുന്നത് അപ്പോഴും ചർമ്മ കോശങ്ങൾ 24 മണിക്കൂറോളം ജീവനോടെ നിലനിൽക്കും എന്നും ശാസ്ത്രം പറയുന്നുണ്ട് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളും മരണപ്പെട്ടതിനുശേഷം കുറച്ച് സമയങ്ങൾക്ക് ശേഷമാണ് അവയുടെ പ്രവർത്തനം നിർത്തുന്നത് എന്നതാണ് സത്യം
Story Highlights ;Where does a person’s soul go after death