പ്രണയമഴ
ഭാഗം 46
.ഞാൻ ഇവനോട് അപ്പോൾ ഒരു സഹായം ചോദിച്ചു ആ പെൺകുട്ടിയോട് ഒന്ന് പറയാമോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്…. ഇവനും സമ്മതിച്ചു… അങ്ങനെ ആണ് ഇവൻ കസിന്റെ വീട്ടിലേക്ക് വരുന്നത്…. അവിടെ വന്നപ്പോൾ ആണ് ഇവൻ പറയുന്നത് ഗൗരിയെ കാണാൻ പറ്റിയില്ല, താൻ എവിടെയോ പോയി എന്ന്…
ഹരി പറഞ്ഞപ്പോൾ ഗൗരി അഭിയെ നോക്കി..
കള്ളത്തരം ഓരോന്നും പുറത്തു വന്നു കൊണ്ട് ഇരിക്കുക ആണ് എന്ന് അവനു അറിയാം…എല്ലാം കൈ വിട്ടു പോകുക ആണ്…
“എന്നാണ് അഭിയേട്ടൻ വന്നത്….”ഗൗരി ചോദിച്ചു..
രണ്ടു മാസം മുൻപ്… അന്ന് താൻ ചേച്ചിയുടെ വീട്ടിൽ നിന്ന് കൊണ്ട് അല്ലെ കോളേജിലേക്ക് പോയ്കൊണ്ട് ഇരുന്നത്… ഹരി ചോദിച്ചു.
അവൾക്ക് മനസിലായി അഭി ആണ് ഈ കള്ളങ്ങൾ എല്ലാം അവനോട് പറഞ്ഞു കൊടുത്തത് എന്ന്..
“ഹരി എന്നിട്ടും കാര്യം പറഞ്ഞില്ല… എന്തിനാണ് എന്നോട് അന്ന് അങ്ങനെ ഒക്കെ…..”
“. തന്റെ മാര്യേജ് ഫിക്സ് ചെയ്തില്ലേ ഏതോ ഗവണ്മെന്റ് ജോലിക്കാരനും ആയിട്ട്…. അന്ന് ഇവൻ എന്നോട് പറഞ്ഞു എല്ലാം കൈ വിട്ട് പോയി…. നമ്മൾക്ക് വേറെ പെണ്ണ് നോക്കാം എന്ന്….അത് കേട്ടതും ഞാൻ തകർന്നു പോയി… ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ…. കാരണം നിന്നെ നഷ്ടപെടുന്നത് എനിക്ക് ചിന്തിക്കാൻ കൂടെ വയ്യാരുന്നു ഗൗരി… അതുകൊണ്ട് ആണ് ഞാൻ അന്ന് അങ്ങനെ…ഇവനോട് ഞാൻ നേരത്തെ പറഞ്ഞത് ആണ് ഇവന്റെ കസിൻ കൊച്ചിനോട് ഒന്ന് പറയു എനിക്ക് ഗൗരിയ ഇഷ്ടം ആണെന്ന്.. ഇവൻ പറയാം പറയാം എന്ന് പറഞ്ഞു എന്നെ പറ്റിച്ചു….”
“അതിന് വേണ്ടി ഒരു പെണ്ണിന്റെ മാനം നശിപ്പിക്കാൻ ആണോ ഹരി നിങ്ങൾ ശ്രെമിക്കേണ്ടിയിരുന്നത്..”
“സത്യം ആയിട്ടും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ അല്ലായിരുന്നു ഗൗരി…നീ നിന്റെ ഫ്രണ്ടിനോട് പറഞ്ഞില്ലേ എന്നേ ഇഷ്ടം അല്ല എന്നും ഒരിക്കലും നീ ഞാനും ആയിട്ട് ഉള്ള കല്യാണത്തിന് സമ്മതിക്കില്ല എന്നും ഒക്കെ… അതെല്ലാം ഇവൻ പറഞ്ഞു ഞാൻ അറിഞ്ഞത്… അത് കേട്ട് കഴിഞ്ഞു എനിക്ക് ശരിക്കും ഒരുപാട് ദേഷ്യം വന്നു… ഞാൻ അന്ന് പോയി ഡ്രിങ്ക്സ് കഴിച്ചു.. അത് ഇത്തിരി കൂടി പോയി… എന്തായാലും നിന്റെ വീട്ടിൽ വന്നു നിന്നെ പെണ്ണ് ചോദിക്കാൻ തന്നെ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷെ നീയ് എന്നേ ഇഷ്ടം അല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്റെ കണ്ട്രോൾ പോയത്.. എല്ലാം കൂടെ ആലോചിച്ചു തല പെരുത്തു വന്നപ്പോൾ നീ ദേ മഴ നനഞു വരുന്നു…..
……..
ഇത്രയും കാലം ഒന്ന് അടുത്ത് കാണാനും എന്റെ സ്നേഹം പറയാനും ആശിച്ചു മോഹിച്ചു ഇരുന്ന എന്റെ മുന്നിലേക്ക് നീ വന്നപ്പോൾ എന്റെ മനസിൽ മുഴുവനും നിനക്ക് എന്നോട് വെറുപ്പ് ആണ് എന്ന് പറഞ്ഞ നിമിഷം ആയിരുന്നു.. അങ്ങനെ മറ്റൊരുത്തനെ കെട്ടി നീ സുഖിച്ചു കഴിയണ്ടാ എന്ന് ഞാൻ ഓർത്തത് സത്യം ആണ് ഗൗരി… എങ്ങനെ എങ്കിലും നിന്നെ എന്റേത് ആക്കണം എന്ന് മാത്രമേ അപ്പോൾ ഞാൻ ചിന്തിച്ചൊള്ളൂ…..
സത്യം പറഞ്ഞാൽ നിന്നെ ഒന്ന് പേടിപ്പിക്കണം എന്നേ ഞാൻ വിചാരിച്ചൊള്ളു… നിന്നെ ഭീഷണിപ്പെടുത്തി ആണെങ്കിലും വേണ്ടില്ല ഞാനും ആയുള്ള വിവാഹത്തിന് നിന്നെ സമ്മതിപ്പിക്കണം എന്ന് ഓർത്തു പോയി ഞാൻ..
എല്ലാം നീ കാരണം അല്ലെ ഗൗരി… നിനക്ക് എന്നേ ഇഷ്ടം ആണെന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളായിരുന്നു….. നീ അല്ലെ എന്നേ വെറുതെ വാശി പിടിപ്പിച്ചത്… അതുകൊണ്ട് അല്ലേ ഞാൻ… അവന്റെ വാക്കുകൾ മുറിഞ്ഞു.
ഹരി പറഞ്ഞത് കേട്ട് തറഞ്ഞു നിൽക്കുക ആണ് ഗൗരി അപ്പോളും.. എന്നിട്ടവൾ മെല്ലെ ഹരിയോട് പറഞ്ഞു
“അങ്ങനെ പിടിച്ചു പറിച്ചു മേടിക്കാൻ പറ്റിയത് ആണോ ഹരി ഒരു പെണ്ണിന്റെ മനസ്…. അതിനായി നിങ്ങൾ തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി… നിങ്ങളുട പെങ്ങൾക്ക് ആണ് ഈ അവസ്ഥ വരുന്നതെങ്കിലോ… നിങ്ങൾ സഹിക്കുമോ…. പറയു….. . ”
എന്റെ അപ്പോളത്തെ സാഹചര്യം അങ്ങനെ ആയി പോയി……ഗൗരി യോട് ക്ഷമ പറയാൻ പോലും ഉള്ള അവകാശം എനിക്ക് ഇല്ല….. അതുകൊണ്ട് ആണ് ഗൗരി മറ്റൊരാളെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോളും താൻ ഈ വിവാഹബന്ധം വേർപ്പെടുത്തി ഒരു വർഷം കഴിയുമ്പോൾ താൻ ഇഷ്ടപെടുന്നവന്റെ അടുത്തേക്ക് പോകും എന്ന് പറഞ്ഞപ്പോൾ പോലും ഞാൻ എതിർത്തു ഒന്നും പറയാതെ എല്ലാം സമ്മതിച്ചത്.
അഭി ആണെങ്കിൽ ഗൗരിയെയും ഹരിയെയും മാറി മാറി നോക്കി… ഹരി ഇപ്പറഞ്ഞ കാര്യങ്ങൾ അവനു പുതിയ അറിവ് ആയിരുന്നു.
പക്ഷെ ഗൗരി…. എനിക്ക് തന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ താൻ എന്തുകൊണ്ട് ആണ് തനിക്ക് ഒരാളെ സ്നേഹം ഉണ്ടെന്ന് ഉള്ള കാര്യം ഇവനോട് പറയാഞ്ഞത്…. അത് അറിഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കുക ഇല്ലായിരുന്നു..
അങ്ങനെ ഒരു കാര്യം ആരും തന്നോട് പറഞ്ഞില്ല എന്ന് ഹരിയോട് പറയാൻ അവൾക്ക് തോന്നിയില്ല….
ഇതിന്റ എല്ലാം പിന്നിൽ പ്രവർത്തിച്ചത് അഭി ആണ് എന്നത് ആയിരുന്നു അവളുടെ ചിന്ത…
ഫോൺ ബെൽ അടിച്ചപ്പോൾ ഹരി നോക്കി..
അച്ഛൻ ആണ്..
ഹെലോ അച്ഛാ… ഉവ്വ്…. ഞാൻ റൂമിൽ ഉണ്ട് അച്ഛാ… ആണോ… എങ്കിൽ ഞാൻ ഇപ്പോൾ തന്നെ ഇറങ്ങി ചെല്ലാം…. ഓക്കേ ഓക്കേ…
“അച്ഛൻ ആയിരുന്നു… എനിക്ക് ഒരു പാർട്ടി യേ കാണാൻ ഉണ്ട്.. അവർ ഈ ഹോട്ടലിൽ ഇപ്പോൾ വരും.. അര മണിക്കൂറിനു ഉള്ളിൽ ഞാൻ അവരെ ഒന്ന് മീറ്റ് ചെയ്തിട്ട് വരാം കെട്ടോ…. അഭി നീ വരുന്നോടാ….”
“മ്മ് വരാം….”അഭി യും അവന്റെ ഒപ്പം റൂമിൽ നിന്നു ഇറങ്ങി പോയി.
അവനു എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെട്ടൽ മതി എന്നേ അപ്പോൾ ഉള്ളായിരുന്നു.
ഗൗരി ഇത്ര പെട്ടന്ന് എല്ലാം അറിയും എന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല….
ഹരിക്കൊപ്പം ലിഫ്റ്റിലേക്ക് അവൻ കയറി….
എടാ അഭി…..
എന്താടാ…
“ഗൗരിയേ എല്ലാം അറിയിക്കുമ്പോൾ നീയും കൂടെ വേണം എന്ന് എന്റെ ഉള്ളിൽ ഇരുന്നു ആരോ എപ്പോളും പറയുന്നത് പോലെ ഒരു ഫീൽ ആയിരുന്നു. അതുകൊണ്ട് ആണ് ഞാൻ നിന്നെ കാണാൻ തിടുക്കം കൂട്ടിയത് കെട്ടോ…”
മ്മ്… അത് നന്നായി…..പക്ഷെ ഹരി അവൾക്ക് ആരോടാണ് ഇഷ്ടം ഉള്ളത്.. അവൾ ആരുടെ ഒപ്പം പോകും എന്നാണ് പറഞ്ഞത്.. അതൊന്നും നീ എന്നോട് പറഞ്ഞില്ലാലോ..”
“ആഹ്.. അതൊക്ക ഇതിന്റെ ഇടയ്ക്ക് നടന്നെടാ… ഞാൻ നിന്നോട് പറഞ്ഞില്ലന്നെ ഒള്ളു….. അവൾക്കാരോടോ ഇഷ്ടം ഉണ്ടായിരുന്നു… ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയത് കൊണ്ട് എന്നോട് പ്രതികാരം ചെയ്യാൻ ആണ് അവൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്നു…. ഒരു വർഷം കഴിഞ്ഞു അവൾക്ക് ഡിവോഴ്സ് വേണം.. എന്നിട്ട് അവന്റെ ഒപ്പം പോകണം എന്നത് ആണ് അവളുടെ ഇപ്പോളത്തെ ഡിമാൻഡ്….”
കേട്ടത് വിശ്വസിക്കാനാവാതെ അഭി അവനെ നോക്കി..
അപ്പോൾ ഗൗരി… അവൾ തന്റെത് ആകും…… അവളുടെ ഇഷ്ടം തന്നോട് ആണെന്ന് അവൾ തുറന്നു പറഞ്ഞത് ആണ്… ഉള്ളിൽ പതഞ്ഞു പൊങ്ങിയ സന്തോഷം സമർഥമായി ഒളിപ്പിച്ചു കൊണ്ട് അഭി ഹരിയേ വേദനയോടെ നോക്കി..
“സാരമില്ല ഹരി… നീ വിഷമിക്കാതെ….”
“ആഹ്.. അവൾ എന്നേ മനസിലാക്കുക ഒന്നും ഇല്ല എന്ന് എനിക്ക് അറിയാം… പക്ഷെ എന്റെ മനസാക്ഷിയെ വഞ്ചിക്കാൻ എനിക്ക് പറ്റില്ലെടാ…അതുകൊണ്ട് ആണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്…”
“എന്തായാലും എല്ലാം അറിയുന്നത് തന്നെ ആടാ നല്ലത്… ഇന്നല്ലെങ്കിൽ നാളെ അവളറിയും.. അത് ഒരു ദിവസം മുന്നേ ആയതു നല്ല കാര്യം ”
“മ്മ്…. നീ എങ്കിലും എന്നേ മനസിലാക്കിയല്ലോടാ…. താങ്ക്സ്..”
ഹരി അവന്റെ തോളിൽ കൂടെ കൈ ഇട്ടു കൊണ്ട് ലിഫ്റ്റ് ഇറങ്ങി നടന്നു.
“ഹരി… നീ പോയിട്ട് വാ.. ഞാൻ ഇവിടെ നിന്നോളം…”
അഭി പറഞ്ഞപ്പോൾ ഹരി പുറത്തേക്ക് ഇറങ്ങി പോയി.
ഈ സമയം അഭിയുടെ ഫോണിലേക്ക് ഗൗരി വിളിച്ചു.
അവൻ ആദ്യം ഒന്ന് അമ്പരന്ന്… എടുക്കണോ അതോ…. പിന്നെ രണ്ടും കല്പിച്ചു എടുത്തു.
“ഹെലോ… ഗൗരി…”
“അഭിയേട്ട…. ഹരി… ഹരി കൂടെ ഉണ്ടോ…”
“ഇല്ല ഗൗരി… അവൻ പുറത്തേക്ക് പോയി..”
“എങ്കിൽ.. എങ്കിൽ അഭിയേട്ടൻ ഇങ്ങോട്ട് ഒന്ന് വരണം…”
അതും പറഞ്ഞു കൊണ്ട് അവൾ കാൾ കട്ട് ചെയ്തു.
അവളുടെ അടുത്തേക്ക് പോയാൽ എന്താണ് സംഭവിക്കുക എന്ന് അവനു ഏകദേശം അറിയാം.
പക്ഷെ ഒരുപാട് ഒന്നും അവൾ പൊട്ടിത്തെറിക്കില്ല… കാരണം ഹരി ഇവിടെ ഉള്ളത് കൊണ്ട്….
അങ്ങനെ അവൻ റൂമിലേക്ക് ചെന്നു.
വാതിൽ മുട്ടിയപ്പോൾ ഗൗരി വന്നു വാതിൽ തുറന്നു.
ഒരു സംഹാര രൂപീണിയെ പോലെ നിൽക്കുക ആണ് അവൾ.
അഭി അകത്തു കയറി.. ഡോർ ലോക്ക് ചെയ്യാൻ തുടങ്ങിയതും അവൾ വിലക്കി.
അതിന്റെ ആവശ്യം ഇല്ല അഭിയേട്ടാ… ഡോർ ചാരിയാൽ മതി..
അവൾ പറഞ്ഞത് അവൻ അനുസരിച്ചു.
അഭിയേട്ടാ….
അവൻ അവളെ നോക്കി.
ഹരി പറഞ്ഞത് ഒക്കെ സത്യം ആണോ അഭിയേട്ടാ….
അഭി ഒന്നും മിണ്ടാതെ നിൽക്കുക ആണ്..
അഭിയേട്ടാ… ഞാൻ ചോദിച്ചതിന് ഉത്തരം പറ… ഹരി ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം ആണോ…..
മ്മ്… അവൻ ഇഷ്ടപെടാത്ത മട്ടിൽ പറഞ്ഞു.
“എന്താ അഭിയേട്ടന് ഒരു അനിഷ്ടം പോലെ… ഹരി കൂടുതൽ ആയിട്ട് എന്തെങ്കിലും പറഞ്ഞോ.. അതോ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കള്ളത്തരം കൂട്ടി കലർത്തിയോ…. “?
“അതൊന്നും എനിക്ക് അറിയില്ല ഗൗരി…”
“അതെന്താ…. സ്വന്തം കൂട്ടുകാരനെ നിങ്ങൾക്ക് വിശ്വാസം ഇല്ലേ….”
അവൻ വെറുതെ വെളിയിലെക്ക് ഒക്കെ നോക്കി നിൽക്കുക ആണ്..
“അഭിയേട്ട… എനിക്ക് ഇനി ഒരൊറ്റ കാര്യം കൂടെ അറിഞ്ഞാൽ മതി..”
“എന്താന്ന് വെച്ചാൽ പറ ”
“എന്തിന് വേണ്ടി… എന്തിന് വേണ്ടി ആയിരുന്നു അഭിയേട്ട ആ പാവത്തിനെ ചതിച്ചത്… സ്വന്തം കൂടപ്പിറപ്പിനെക്കാൾ കൂടുതൽ സ്നേഹിച്ചു കൂടെ നിർത്തി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ട് ഒടുവിൽ….. ഒടുവിൽ ആ പാവം ഹരിയെ എന്തിനാണ് നിങ്ങൾ ചതിച്ചത്….. എന്തിനാണ് എന്റെ വിവാഹ ഉറപ്പിച്ചു എന്നും ഞാൻ ഹരിയെ ഇഷ്ടം അല്ലെന്ന് പറഞ്ഞു എന്നും ഞാൻ ചേച്ചിടെ വീട്ടിൽ നിന്നു ആണ് കോളേജിൽ പോകുന്നത് എന്നും ഒക്കെ നിങ്ങൾ പറഞ്ഞത്…നിങ്ങൾ എന്തൊരു നീചൻ ആണ്…”അവളെ കിതച്ചു..
അഭി പക്ഷെ ഒന്നും മറുപടി പറഞ്ഞില്ല.
“എന്താണ് നിങ്ങൾ മിണ്ടാത്തത്.. നാവിറങ്ങി പോയോ…ദുഷ്ടൻ ആണ് നിങ്ങൾ…. പരമ ദുഷ്ടൻ… ആ പാവം ഹരിയെ ചതിച്ചതിനു നിങ്ങൾ അനുഭവിക്കും…ഈശ്വരന്റെ മുന്നിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും… ഉറപ്പ്…..”അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു.
ഗൗരി….
മിണ്ടരുത് നിങ്ങൾ….. ചതിയൻ ആണ്…..സ്വന്തം കൂട്ടുകാരനെ കൂടെ നിന്നു ചതിച്ചവൻ ആണ്…നിങ്ങളോട് എനിക്ക് അറപ്പ് ആണ്….
ഗൗരി പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്കു….
വേണ്ട… ഒന്നും കേൾക്കണ്ട…. ഞാൻ എല്ലാ കാര്യങ്ങളും നിങ്ങളോട് തുറന്ന് പറഞ്ഞത് അല്ലെ… എന്നിട്ട് പോലും നിങ്ങൾ എന്നോട് ഇതൊന്നും പറഞ്ഞില്ലാലോ… എന്തിനാണ് അഭിയേട്ടാ ഈ ചതി ചെയ്തത്…. പറ… ആർക്കു വേണ്ടി ആണ്…. ഗൗരി ശരിക്കും കരഞ്ഞു പോയി.
“നിനക്ക് വേണ്ടി
…നിനക്ക് വേണ്ടി ആണ് ഞാൻ അങ്ങനെ ഒക്കെ ചെയ്തത്… അത് എന്താ മനസിലായില്ലേ നിനക്ക്.അതിനുള്ള ബോധം ഒന്നും ഇല്ലേ നിനക്ക്…….. നിന്നെ സ്വന്തം ആക്കണമെന്നു ഞാൻ ആഗ്രഹിച്ചു.. അതുകൊണ്ട്…. അതുകൊണ്ട് ആടി ഞാൻ ഹരിയോട് ഇങ്ങനെ എല്ലാം പറഞ്ഞത്….. അവൻ ഗൗരിയെ നോക്കി പറഞ്ഞു
“എന്താ പറഞ്ഞത്…. നിങ്ങൾ എന്താണ് പറഞ്ഞത്.. …”
“അതേ ഗൗരി…. ഹരി നിന്നെ ആദ്യമായി ഫോണിൽ കാണിച്ച നിമിഷം മുതൽ ഇപ്പോൾ വരെ എന്റെ ഉള്ളിൽ ഒരു തിരയായി അലയടിക്കുക ആയിരുന്നു നീയ്.. എനിക്ക് വേണ്ടി ഈശ്വരൻ കാത്തു വെച്ചത് ആണ് നിന്നെ എന്ന് എനിക്ക് തോന്നി…. ഞാൻ അത് എന്റെ മനസിൽ കൊണ്ട് നടന്നു… ഒരിക്കൽ നന്ദു ന്റെ ഫോണിൽ ആണ് നിന്നെ വീണ്ടും കാണുന്നത്… അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് നീയ് എന്നറിഞ്ഞതും വീണ്ടും എനിക്ക് ആഗ്രഹം തോന്നി… നിന്നെ എന്റെത് ആക്കണം എന്ന്… അതിന് വേണ്ടി ആണ് ഞാൻ ഈ നാടകം ഒക്കെ കളിച്ചതു…. നീ എന്നേ വെറുക്കല്ലേ ഗൗരി…. ഒരു വർഷം കഴിഞ്ഞാൽ നീ വരില്ലേ… ഞാൻ കാത്തിരിക്കുന്നത് ആ നിമിഷത്തിനായി ആണ്….”
“ചെ… നിർത്തുന്നുണ്ടോ നിങ്ങൾ…. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരുന്നതും കാത്തു ഇരിക്കുക ആണോ നിങ്ങൾ…. ങേ…. അത്രയ്ക്ക് തരം താഴ്ന്നവൾ അല്ലെടോ ഞാന്…. ഹരിയെ ഞാൻ വെറുത്തിരുന്നു…. ഒരുപാട് ഒരുപാട്… പക്ഷെ അതിനൊക്കെ കാരണക്കാരൻ നിങ്ങൾ ആയിരുന്നു… സ്വന്തം കൂട്ടുകാരൻ സ്നേഹിച്ച പെണ്ണിനെ വഞ്ചിച്ചു തട്ടിഎടുക്കാൻ നോക്കിയവൻ ആണ് നിങ്ങൾ.. ആ നിങ്ങളെ ഞാൻ സ്നേഹിക്കാനോ…..”അവൾ ഒരു ഭ്രാന്തിയെ പോലെ ചിരിച്ചു..
“ഗൗരി… നീ… നീ അതിന് അവനെ സ്നേഹിച്ചിട്ടുണ്ടോ… നീ സ്നേഹിച്ചത് എന്നേ അല്ലെ ഗൗരി…. എന്നോട് അല്ലെ നീ നിന്റെ ഇഷ്ടം പറഞ്ഞത്…”
“എന്ന് ആര് പറഞ്ഞു… പറയെടോ…. എടൊ പറയാൻ…”അവൾ പാഞ്ഞു ചെന്നു അവന്റെ ഇരു തോളിലും പിടിച്ചു ശക്തമായികുലുക്കി…
പെട്ടന്ന് വാതിൽ തുറന്ന് റൂമിലേക്ക് കയറി വന്ന ഹരി ഒന്ന് പകച്ചു..
അഭിയുടെ തോളിൽ പിടിച്ചു വാതിലിന് പിന്തിരിഞ്ഞു നിൽക്കുന്ന ഗൗരി…
ഹരിയെ കണ്ടതും വേഗം അഭി അവന്റെ നെഞ്ചിലേക്ക് അവളെ ചേർത്തു….
ഗൗരി കുതറാൻ ശ്രെമിച്ചു എങ്കിലും അവൻ അവളെ ബലമായി തന്നിലേക്ക് അടുപ്പിച്ചു..
ഗൗരി.. എനിക്ക് അറിയാം നിനക്ക് എന്നേ ഇഷ്ടം ആണെന്ന്…. നീ വരുന്നതും കാത്തു ഇരിക്കുക ആണ് ഗൗരി ഞാൻ… ഐ ലവ് യു…..”അവൻ ഗൗരിയോട് പറഞ്ഞത് കേട്ട് തറഞ്ഞു നിന്നുപോയി ഹരി…..
പക്ഷെ പാവം ഹരിയും ഗൗരിയും അറിഞ്ഞിരുന്നില്ല ഇതൊക്ക അഭിയുടെ ഗൂഢനീക്കങ്ങൾ ആണെന്ന്…
തുടരും..