പ്രണയമഴ
ഭാഗം 47
അഭിയുടെ തോളിൽ പിടിച്ചു വാതിലിന് പിന്തിരിഞ്ഞു നിൽക്കുന്ന ഗൗരി…
ഹരിയെ കണ്ടതും വേഗം അഭി അവന്റെ നെഞ്ചിലേക്ക് അവളെ ചേർത്തു….
ഗൗരി കുതറാൻ ശ്രെമിച്ചു എങ്കിലും അവൻ അവളെ ബലമായി തന്നിലേക്ക് അടുപ്പിച്ചു..
ഗൗരി.. എനിക്ക് അറിയാം നിനക്ക് എന്നേ ഇഷ്ടം ആണെന്ന്…. നീ വരുന്നതും കാത്തു ഇരിക്കുക ആണ് ഗൗരി ഞാൻ… ഐ ലവ് യു…..”അവൻ ഗൗരിയോട് പറഞ്ഞത് കേട്ട് തറഞ്ഞു നിന്നുപോയി ഹരി…..
പക്ഷെ പാവം ഹരിയും ഗൗരിയും അറിഞ്ഞിരുന്നില്ല ഇതൊക്ക അഭിയുടെ ഗൂഢനീക്കങ്ങൾ ആണെന്ന്…
ഹരി ഞെട്ടി ത്തരിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു..
എന്താണ് താൻ ഇപ്പോൾ കേട്ടത്…. ഗൗരിയും അഭിയും തമ്മിൽ ഇഷ്ടം ആണോ….
അപ്പോൾ… ഗൗരി… ഗൗരി സ്നേഹിച്ചിരുന്ന പുരുഷൻ അഭി ആണോ……
ഒരുപാട് സംശയങ്ങൾ അവന്റെ മനസ്സിൽ മിന്നി മാഞ്ഞു.
പെട്ടന്ന് അഭി ഗൗരിയിൽ നിന്നുള്ള പിടി വിട്ടു.
ആം സോറി ടാ….. ഞാൻ പെട്ടന്ന്… ഗൗരിയുടെ വിഷമം കണ്ടപ്പോൾ ഞാൻ….. അഭി ഹരിയുടെ മുന്നിൽ വന്നു നിഷ്കളങ്കൻ ആയി പറഞ്ഞു.
ഗൗരിയും ആകെ വിരണ്ടുപോയി …
അഭിയിൽ നിന്ന് ഇങ്ങനെ ഒരു നീക്കം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല… തന്നെയുമല്ല ഹരി അത് കാണുകയും ചെയ്തു….
“നിന്റെ കസിൻ കാറിൽ ഉണ്ടോടാ….”?
ഹരി വിഷയം മാറ്റി…
“ഇല്ലടാ… ഞാൻ അവളെ അമ്മയുടെ അടുത്ത് കൊണ്ട് വിട്ടു… എന്നിട്ടാണ് ഇങ്ങോട്ട് വന്നത്….”
ങേ… നന്ദു വന്നോ അപ്പോൾ….ഗൗരിക്ക് ആകാംഷ ഏറി… പക്ഷെ അവൾ അഭിയോട് ഒന്നും ചോദിച്ചില്ല…
എടാ അഭി… ആ കുട്ടിയുടെ പേര് എന്താണ്…..?
നന്ദന…
. “നന്ദു എന്ന് ആണോ എല്ലാവരും വിളിക്കുന്നത്.”…?
“എല്ലാവരും അല്ല… ഗൗരി ആണ് അങ്ങനെ വിളിച്ചു തുടങ്ങിയത്….”
“മ്മ്… ശരി… ശരി….”
ഹരിയോട് യാത്ര പറഞ്ഞു കൊണ്ട് അഭി പെട്ടന്ന് അവിടെ നിന്നും ഇറങ്ങി..
ഗൗരിയുടെ ചേച്ചിയുടെയും അമ്മയുടെയും തലേ ദിവസത്തെ വാചകങ്ങൾ ആണ് അപ്പോൾ ഹരിയുടെ ഉള്ളിൽ തെളിഞ്ഞു വന്നത്…
(നന്ദു നിന്നെ കാത്തു ഇരിക്കുവാ… ആ കുട്ടീടെ പേരമ്മേടെ മോനും വന്നിട്ടുണ്ട് മോളേ… ആ പയ്യന് ജോലി ആയില്ലേ ആവോ…..ഗൗരി യുടെ അമ്മ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി പോയത് അവൻ ഓർത്തു….
കൈ കഴുകാനായി വാഷ് ബേസിന്റെ അരികിൽ ചെന്നപ്പോൾ ആണ് താൻ കേട്ടത് ലക്ഷ്മി അമ്മയെ വഴക്ക് പറയുന്നത്..എന്തിനാണ് അവളെ വിഷമിപ്പിക്കാനായി ആ പയ്യന്റെ കാര്യം ഇപ്പോൾ അമ്മ പറഞ്ഞത് എന്ന്…..
അല്പം മുൻപ് ഇവിടെ വെച്ച് കണ്ടതും കൂടി ഓർത്തപ്പോൾ അവനു ഒരു കാര്യം മനസിലായി…. ഗൗരി സ്നേഹിച്ചത് അഭിയെ ആണ് എന്ന്…
അപ്പോൾ….രണ്ടാളും കൂടി തന്നെ മനഃപൂർവം കബളിപ്പിച്ചു…
ഹരി…….
ഗൗരി വിളിച്ചപ്പോൾ അവൻ അവളെ നോക്കി…
മ്മ്….
ഇന്ന്… ഇന്ന് തിരിച്ചു പോകുന്നുണ്ടോ….? അവൾ വിക്കി വിക്കി ചോദിച്ചു.
ഹ്മ്മ്… പോകണം….
അവൻ വേഗം ബാഗ് എടുത്തു ഷെൽഫിൽ നിന്നു ബെഡിൽ വെച്ചു..
“ഇറങ്ങാം….ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി…
അവൻ ആരോടെന്നല്ലാതെ പറഞ്ഞു.”
“ഹരിക്ക് ക്ഷീണം ഉണ്ടെങ്കിൽ നമ്മൾക്ക് നാളെ.. നാളെ പോയാലും മതിയായിരുന്നു.”അവൾ ഒരു തരത്തിൽ പറഞ്ഞു ഒപ്പിച്ചു.
കാരണം അവൻ ആകെ തളർന്നത് പോലെ അവൾക്ക് തോന്നി…
“നോ പ്രോബ്ലം ഗൗരി…താൻ വാ ഇറങ്ങാം…”
അവൻ ബാഗും എടുത്തു പുറത്തേക്ക് നടന്നു…
പിന്നാലെ ഗൗരിയും.
ഹരിയോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞാലോ എന്ന് മടങ്ങും വഴിയിൽ പല കുറി അവൾ ആലോചിച്ചു.. പക്ഷെ എന്തുകൊണ്ടോ ഗൗരിക്ക് അവനോട് പറയാൻ മനസ് വന്നില്ല… പിന്നീട് ആവാം എന്ന് അവൾ തീരുമാനിച്ചു
ഗൗരിയും അഭിയും കൂടെ തന്നെ വെറും മണ്ടൻ ആക്കിയല്ലോ എന്നത് ആയിരുന്നു ഹരിയുടെ മനസ്സിൽ…
അഭി ഇത്ര വലിയ ആത്മാർത്ഥ സുഹൃത്ത് ആയിട്ട് പോലും ഒരിക്കൽ പോലും അവൻ ഈ കാര്യം തന്നോട് പറഞ്ഞില്ല…. തന്നെ മനഃപൂർവം അവൻ കബളിപ്പിക്കുക ആയിരുന്നു… അവൻ തനിക്ക് അവളോട് ഉള്ള ഇഷ്ടം തുറന്നു പറയുന്നതിന് പകരം പറഞ്ഞത് ഒരു പക്ഷെ അവനു ഗൗരിയെ ഇഷ്ടം ആണെന്ന് ആകും… എന്നിട്ട് തന്നോട് പറഞ്ഞു അവളെ കാണാൻ സാധിച്ചില്ല, പറയാൻ സാധിച്ചില്ല എന്നൊക്കെ..
ഒരിക്കൽ പോലും താൻ അവനെ അവിശ്വസിച്ചില്ല…. കാരണം അത്രക്ക് വിശ്വാസം ആയിരുന്നു തനിക്ക് അവനെ… കൂടപ്പിറപ്പിനെ പോലെ ആയിരുന്നു അവൻ തനിക്ക്… അവൻ തന്നോട് പറഞ്ഞതും ചെയ്തതും എല്ലാം ഇത്രയും വലിയൊരു നുണ ആണെന്ന് താൻ ഒരൊറ്റ നിമിഷം പോലും ഓർത്തില്ല…
അതുകൊണ്ട് ആണ് തനിക്ക് ഇത്രയും വലിയൊരു ചതിവ് പറ്റിയത്….
പെണ്ണ് കാണൽ കഴിഞ്ഞു എന്നും കല്യാണം ഉറപ്പിച്ചു എന്നും ഒക്കെ തന്നോട് കളവ് പറഞ്ഞു കൊണ്ട് തന്നെ അവളിൽ നിന്നും അകറ്റാൻ ആണ് അഭി ശ്രമിച്ചത്…
പക്ഷെ… പക്ഷെ… ഗൗരിക്ക് അറിയില്ലായിരുന്നോ താനും അഭിയും തമ്മിൽ ഇത്രയും പരിചയം ഉണ്ടെന്നും സുഹൃത്തുക്കൾ ആണെന്നും ഉള്ള കാര്യം….
അഭി അവളോട് പറഞ്ഞു കാണുമല്ലോ ഈ കാര്യങ്ങൾ ഒക്കെ…
ഇനി താനും അവനും പിണങ്ങും എന്നോർത്ത് ആണോ ഇവൾ ഈ നാടകത്തിനു കൂട്ട് നിന്നത്.
ഹരി ആശയ കുഴപ്പത്തിൽ ആയി..
ആഹ്… പോട്ടെ… ദൈവം വിധിച്ചത് പോലെ അല്ലെ എല്ലാം നടക്കുന്നത്… അത് അങ്ങനെ തന്നെ ആകട്ടെ…
ഇഷ്ടപ്പെടുന്നവർ തമ്മിൽ ഒരുമിച്ചു കഴിയട്ടെ… അപ്പോൾ അല്ലെ ജീവിതം സ്വർഗം ആകുന്നത്…
ഗൗരി പോലും തന്നോട് പറഞ്ഞത്ഒരു പെണ്ണിന്റെ സ്നേഹം പിടിച്ചു പറിച്ചു മേടിക്കാൻ പറ്റുന്ന ഒന്ന് അല്ല എന്നാണ്….
ശരിയല്ലേ….. ശരിയല്ലേ ഗൗരി പറഞ്ഞത്….
ഹരി….. ഗൗരി അലറി വിളിച്ചു..
ഒരു നിമിഷത്തേക്ക് വണ്ടി ഒന്ന് പാളി പോയത് ആയിരുന്നു..
“പേടിക്കണ്ട ഗൗരി…. തനിക്ക് ഒരു പോറൽ പോലും ഏൽക്കില്ലെടോ… തന്നെ സുരക്ഷിതം ആയ കരങ്ങളിൽ തന്നെ ഞാൻ ഏല്പിക്കും “അവൻ ഒന്ന് ചിരിച്ചു…
ആ ചിരിയിൽ അവൻ തന്റെ വേദന കടിച്ചമർത്തിയിരുന്നു…
ഗൗരിയുടെ ഹൃദയവും വിങ്ങി….
******
അടുത്ത ദിവസവും അമ്മാളു നേരത്തെ ഉണർന്നു..
ഹോസ്പിറ്റലിൽ ഒന്ന് കേറണം… ഡോണിനെയും മമ്മിയെയും കാണണം…
നിഹ എന്തായാലും വരില്ല എന്ന് ഉറപ്പ് ആയിരുന്നു…
കാരണം തലേ ദിവസം തന്നെ അവൾ പറഞ്ഞു അവൾക്ക് ഇന്ന് എന്തെക്കെയോ പ്രോഗ്രാംസ് ഉണ്ടെന്നു…. അതുകൊണ്ട് ഇന്ന് ഒറ്റയ്ക്ക് വേണം പോകാൻ..
ബേബി പിങ്ക് നിറം ഉള്ള ഒരു ടോപ്പും ഡാർക്ക് ബ്ലൂ ജീൻസും ഇട്ടു കൊണ്ട് അവൾ വേഗം പോകാനായി റെഡി ആയി…
.
“ടി…. വിശ്വമിത്രന്റെ തപസ്സു ഇളക്കാൻ ഉള്ള പോക്ക് ആണോ നീയ്…”നിഹ അവളെ കളിയാക്കി..
“ഹ്മ്മ്… വിശ്വമിത്രൻ എത്ര തവണ തപസ്സു ചെയുന്നതിനിടയിൽ വന്നത് ആണ്… അന്നൊന്നും ഇളകിയില്ല… അതിന്റ ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്…”അല്പം ലിപ് ഗ്ലോസും കൂടി ഇട്ടിട്ട് ബാഗും എടുത്തു കൊണ്ട് നിഹായ്ക്ക് ഉമ്മ കൊടുത്തിട്ട് മാളു കോളേജിലേക്ക് പോകാനായി ഇറങ്ങി.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോണിന്റെ കുറച്ചു ഫ്രണ്ട്സ് ഉണ്ട് റൂമിൽ..
പെട്ടന്ന് മാളുവിന് ഒരു വല്ലായ്മ തോന്നി.
അതുകൊണ്ട് അവൾ വെളിയിൽ കാത്തു നിന്നു.
ആനി അപ്പോൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു.
മാളുവിനെ കണ്ടതും അവർ അവളുടെ അടുത്തേക്ക് വന്നു.
“കുട്ടിക്ക് കോളേജിൽ പോവണ്ടേ… ഇങ്ങനെ നടന്നാൽ മതിയോ…”
ആനിയുടെ ശബ്ദത്തിലെ വ്യത്യാസം മാളുവിനു മനസിലായി..
പക്ഷെ അവൾ അതൊന്നും പുറമെ കാണിച്ചില്ല..
“പോണം മമ്മി…. അതിനു മുന്നേ ഡോണിനെ ഒന്നുടെ കാണാൻ വേണ്ടി…”
“ഇന്നലെയും മിനിങ്ങാന്നും ഒക്കെ കണ്ടത് അല്ലെ മോളേ.. ഇനി എന്ത് കാണാൻ ആണ്… മോളു ചെന്നാട്ടെ….”
ആനി പറഞ്ഞപ്പോൾ ഇക്കുറി മാളുവിന്റെ മുഖം വാടി.
ഡോണിന്റെ ഫ്രണ്ട്സും അപ്പോൾ റൂമിൽ നിന്നു ഇറങ്ങി വന്നു…
അവരും കേട്ടു മമ്മി അവളോട് പറയുന്നത്..
അവർ മാളുവിനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് നടന്നും നീങ്ങി..
മാളുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
താനൊരു ശല്യം ആയത് പോലെ ആണ് മമ്മിയുടെ പെരുമാറ്റം എന്ന് അവൾക്ക് തോന്നി..
മ്മ്… മോള് പോകാൻ നോക്ക് കെട്ടോ..അവനെ ബുദ്ധിമുട്ടിക്കണ്ട….ഞാൻ ഇവിടെ ചാപ്പലിൽ
വരെ ഒന്ന് പോകുവാണ്…അതും പറഞ്ഞു കൊണ്ട് ആനി മുന്നോട്ടു നടന്നു..
മാളു റൂമിലേക്ക് നോക്കിയപ്പോൾ ഡോൺ വെറുതെ ഫോൺ നോക്കി കിടക്കുക ആണ്…
അവൾ അവന്റെ അടുത്തേക്ക് ചെന്നു..
“ഡോൺ.”….
അവൾ വിളിച്ചു എങ്കിലും അവൻ ഫോണിൽ നിന്നും മിഴികൾ ഉയർത്തി ഇല്ല..
“ഡോൺ…. പ്ലീസ്.. ഒന്ന് നോക്കുന്നുണ്ടോ…”അത് പറയുകയും അവൾ കരഞ്ഞു പോയി..
അവൻ മാളുവിനെ നോക്കി.
“എന്താണ് നിനക്ക് വേണ്ടത്… ഇന്നലെ ഞാൻ പറഞ്ഞു വിട്ടതല്ലേ എന്നേ ശല്യം ചെയ്യാൻ വരരുത് എന്ന്..പിന്നെയും താൻ എന്തിനാണ് വന്നത് .”
അവൻ അനിഷ്ടത്തോടെ ചോദിച്ചു .
“ഓഹോ… അപ്പോൾ ഞാൻ ശല്യം ആയി അല്ലെ… എന്ന് മുതൽ ആണ് ഞാൻ ഡോണിനു ശല്യം ആയതു… ”
“ദേ മാളവിക തന്നോട് തർക്കിക്കാൻ ഒന്നും ഞാൻ ഇല്ല.. എനിക്ക് അല്പം മനസമാധാനം വേണം…ദയവ് ചെയ്തു ഒന്ന് പോയി തരുമോ..”
“ഡോൺ.. ഞാൻ ഇവിടെ നിന്നു പോയാലെ ഡോണിനു മനഃസമാദാനം കിട്ടുവൊള്ളോ.. അത്രയ്ക്ക് ശല്യം ആയി പോയോ ഞാൻ…..”അത് പറഞ്ഞപ്പോൾ അവളുടെ വാക്കുകൾ വിറച്ചു.
അത് അവന്റെ ഹൃദയത്തിലും വ്യാപിച്ചു.
“മാളവിക….. താൻ വെറുതെ നിന്ന് സമയം കളയാതെ പോകാൻ നോക്ക് കുട്ടി…”
“ഞാൻ പോയ്കോളാം ഡോൺ… ഒരഞ്ചു മിനിറ്റ് ഇവിടെ ഒന്ന് ഇരുന്നിട്ട് പൊയ്ക്കോളാം….”
അവൾ അവിടെ കിടന്ന ഒരു കസേര എടുത്തു കട്ടിലിനോട് ചേർത്തു ഇട്ടു. എന്നിട്ട് അവൾ അവിടെ ഇരുന്നു..
അവന്റെ വലത് കൈ യിൽ അവൾ മൃദുലമായി തഴുകി..
അവൻ കൈ പിൻ വലിക്കാൻ ശ്രെമിച്ചു എങ്കിലും അവൾ അല്പം ബലത്തിൽ പിടിച്ചു.. എന്നിട്ട് അവനെ നോക്കി കണ്ണുരുട്ടി.
“ഡോൺ… വേദന കുറവുണ്ടോ…. ഹ്മ്മ്…”
അരുമയായ് അവൾ അവനോട് ചോദിച്ചു.
” ഉണ്ട് ”
“എന്നോട് എന്തിനാ ഡോൺ ഇങ്ങനെ പെരുമാറുന്നത് ..എനിക്ക് അറിയാം ഡോണിന്റെ ഈ ദേഷ്യം.. സത്യം പറ ഡോൺ എന്നെ… എന്നേ ഇയാൾ സ്നേഹിച്ചിട്ടില്ലേ.. എന്നോട് പറഞ്ഞത് എല്ലാം വെറുതെ ആയിരുന്നോ….. എന്റെ മുഖത്ത് നോക്കി ഒരു തവണ പറയു…. ഡോണിന്റെ ടൈം പാസ്സ് ആയിരുന്നു എങ്കിൽ ഞാൻ ഇനി ഒരു ശല്യമാകാൻ വരില്ല… ഉറപ്പ് ”
അവൾ അവന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
ഡോണും ഒരു നിമിഷം വല്ലാതെ ആയി…..
താൻ തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച പെണ്ണ് ആണ്… ഉറപ്പായും ഇവളെ സ്വന്തം ആക്കണം എന്നു തന്നെ കരുതി ആണ് സ്നേഹിച്ചത്… താൻ ചാർത്തുന്ന മിന്നിന്റെ അവകാശി ആവാൻ ഇവൾ ആണ് തനിക്കു പാതി ആയി വേണ്ടത് എന്നു ആയിരുന്നു തന്റെ മനസ്സിൽ നിറയെ…. പക്ഷെ….. പക്ഷെ… ഇനി വേണ്ട…. ഇനി ഒരു കാരണവശാലും വേണ്ട… ഈ പാവം പെൺകുട്ടിയുടെ ജീവിതം താൻ ആയിട്ട് കളയില്ല…. അത്രയ്ക്ക് നിഷ്കളങ്ക ആണ് ഇവൾ… പാവം നല്ലൊരു ലൈഫ് കിട്ടട്ടെ മാളവികയ്ക്ക്….അവൻ തീർച്ചപ്പെടുത്തി…
മാളു അപ്പോളും പ്രതീക്ഷയോടെ അവനെ ഉറ്റു നോക്കുക ആയിരുന്നു
തുടരും..