ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിഷാ സാരംഗ്. നീലിമ എന്ന കഥാപാത്രമായി വലിയ സ്വീകാര്യത തന്നെയാണ് താരം നേടിയെടുത്തത് ഇപ്പോൾ ഇതാ താരത്തോടെ ഹേമ കമ്മിറ്റി വിഷയത്തിലുള്ള നിലപാടുകളെ കുറിച്ച് ചോദിക്കുന്നതും അതിന് താരം നൽകുന്ന മറുപടിയും ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിനെ കുറിച്ച് ഒക്കെ എന്താണ് പറയാനുള്ളത് എന്നും ഉപ്പും മുളകും എന്ന സീരിയൽ നടക്കുന്ന സമയത്ത് മോശമായി ഇടപെട്ട ആളെക്കുറിച്ച് പൊതു ഇടത്തിൽ വന്നു ധൈര്യത്തോടെ പറഞ്ഞ് മാതൃകയായ നടിയാണ് നിഷ എന്നും അവതാരകൻ പറയുമ്പോൾ താരം പറയുന്ന മറുപടി ഇങ്ങനെയാണ്..
നമ്മൾ പറയേണ്ട സമയത്ത് പറയേണ്ട കാര്യങ്ങൾ പറയണം. ആദ്യം തന്നെ നോ പറയാൻ പഠിക്കണം. നമ്മളെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. നമ്മൾ പ്രതികരിക്കാനുള്ളിടത്ത് പ്രതികരിക്കണം. അതിനെതിരെ നമ്മുടെ അടുത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് മൈൻഡ് ചെയ്യേണ്ട കാര്യമില്ല. പ്രശ്നങ്ങൾ വരാതെ നോക്കുകയാണ് വേണ്ടത് അല്ലാതെ വന്നതിനു ശേഷം പ്രതികരിച്ചിട്ട് കാര്യമില്ല. ഹേമ കമ്മീഷൻ റിപ്പോർട്ട് അതിന്റെ വഴിക്ക് നടക്കുന്നുണ്ടല്ലോ. നമ്മൾക്ക് പറയാനുള്ളത് എവിടെയും തുറന്നു പറയണം. നമ്മൾക്ക് എന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ മുൻപേ അത് തുറന്നു പറയുകയാണ് വേണ്ടത്.
നമ്മൾ പ്രതികരിക്കാനുള്ളത് പ്രതികരിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നമ്മൾ അത് ഗൗനിക്കേണ്ട കാര്യമില്ല. ഞാൻ എപ്പോഴും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും മുൻപോട്ട് പോകുന്നതും എന്റെ ശരികളിലൂടെയാണ്. അതേപോലെ എന്നെ വീട്ടിൽ നിന്നും പഠിപ്പിച്ചിട്ടുള്ള ശീലങ്ങളിലൂടെയും ആണ്.ആ ശീലങ്ങൾ വിട്ട് എവിടെ ചെന്നാലും ഞാൻ ജീവിക്കില്ല. നാളെ ആരുടെയും മുന്നിൽ തലകുനിച്ചു നിൽക്കാനുള്ള ഒരു അവസ്ഥ എനിക്ക് ഉണ്ടാവരുത് എന്ന് ഏത് കാര്യം ചെയ്യുമ്പോഴും ചിന്തിക്കും അതേപോലെ കുടുംബത്തെയും ഓർമ്മിക്കും. നോ പറയാൻ പഠിക്കുക എന്നുള്ളതാണ് പ്രധാനം. സ്വയം സംരക്ഷിക്കാൻ പഠിക്കുക. ”
Story Highlights ;Nisha Sarang talkes hema commission report