മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. വലിയൊരു ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ വലിയൊരു തിരിച്ചുവരവ് സിനിമയിലേക്ക് നടത്തിയത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാലും പഴവും റിലീസ് ആയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി താരം നൽകിയ അഭിമുഖങ്ങളിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
താരത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ കസ്തൂരിമാൻ എന്ന ചിത്രത്തിലെ പ്രിയപ്പെട്ട രംഗത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.. കസ്തൂരിമാൻ എന്ന സിനിമയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം ഏതാണ് എന്ന ചോദ്യത്തിന് ആണ് താരം മറുപടി പറയുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്ന് താരം പറയുന്നുണ്ട്. “അവസാന രംഗത്തിൽ ചാക്കോച്ചൻ എന്നെ കാണാൻ വരുമ്പോൾ ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതും അതിനുശേഷം അവിടെ നിന്നും എഴുന്നേൽക്കുന്നതുമായ ഒരു രംഗം ഉണ്ട്.. ആ രംഗം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. വളരെ ഇമോഷണൽ അറ്റാച്ച്മെന്റ് ഉള്ള ഒരു രംഗമാണ് അത്.
അതുപോലെ തന്നെ വളരെ പ്രിയപ്പെട്ട ഒരു രംഗം സ്വപ്നക്കൂട് എന്ന ചിത്രത്തിലും ഉണ്ട്. അതും അവസാനരംഗം തന്നെയാണ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിനെ ഒരുപാട് അടിക്കുന്ന ഒരു രംഗമുണ്ട്. ഇഷ്ടത്തോടെയുള്ള അടികളാണ് നൽകുന്നത്. എങ്കിലും ആ രംഗം എനിക്ക് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. ” സ്വപ്നക്കൂടിലെയും കസ്തൂരിമാനിലെയും ഈ രംഗങ്ങൾ തനിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ് എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു..
Story Highlights ;Meera Jasmin swapanakoodu and kasthooriman