സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ ഇന്ന് പലതരത്തിലുള്ള വീഡിയോകളുമായി ചിത്രങ്ങളുമായും ഒക്കെ എത്താറുണ്ട്. എന്നാൽ അവയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് അടുത്ത സമയത്തെങ്ങും സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലാതിരുന്ന ആളുകൾ ആക്ടീവ് ആകുമ്പോഴാണ്. അത്തരത്തിൽ ആക്ടീവായി മാറിയ വ്യക്തിയാണ് കാവ്യ മാധവൻ. കുറച്ച് അധികം കാലങ്ങളായി സോഷ്യൽ മീഡിയ ഇപ്പോൾ സജീവമായി മാറിയിരിക്കുകയാണ് കാവ്യ മാധവൻ. ലക്ഷ്യയുടെ മോഡലായി വീണ്ടും വന്നിരിക്കുന്ന കാവ്യയുടെ ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം താരം ഡയറ്റ് പിന്തുടർന്നതും അത് വഴി തടി കുറച്ചതും ഒക്കെ വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്.. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കാവ്യ സജീവമായി മാറിയത് സന്തോഷം നൽകുന്ന കാര്യമാണെന്നാണ് കൂടുതൽ ആളുകളും പറയുന്നത്. അനുവിന് പണിയായി കാവ്യ ചേച്ചി വീണ്ടും അവതരിച്ചിട്ടുണ്ട്, കാവ്യ ചേച്ചി രണ്ടാമത്തേ വരവിൽ സുന്ദരിയായിരിക്കുന്നു ഇനി സിനിമയിലേക്ക് വരാനാണോ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തുടങ്ങി പലതരത്തിലുള്ള ചോദ്യങ്ങളാണ് ഇപ്പോൾ താരം നേരിട്ടു കൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് എല്ലാം തന്നെ ലക്ഷ്യയുടെ മോഡലായി അവതരിച്ചത് കാവ്യ തന്നെയായിരുന്നു.

ഫ്ലോറൽ എംബ്രോയിഡറി ചന്തേരി സാരി അണിഞ്ഞു കൊണ്ട് അതീവ സുന്ദരിയായാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ചിത്രം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന കാര്യം കാവ്യ മാധവൻ വളരെയധികം മെലിഞ്ഞു എന്നതാണ്. അതുകൊണ്ടു തന്നെ സിനിമയിലേക്കുള്ള ഒരു തിരിച്ചു വരവാണ് ഈ ഡയറ്റിന് പിന്നിൽ എന്നും പലരും ചോദിക്കുന്നുണ്ട്. വളരെ വേഗം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. ഒരു വലിയ മറുപടിയാണ് ഇത് എന്നൊക്കെ ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.
Story Highlights ;Kavya Madhavan new photo
















