Celebrities

‘പുള്ളിക്കാരന്‍ കുളിച്ചു കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് ഇരിക്കുവായിരുന്നു’: സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് സൂര്യ മേനോന്‍-Surya Menon about her bad experience

റൂം ഫുള്‍ അത്തറിന്റെ മണം ആയിരുന്നു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമ നടിമാരും സിനിമ പ്രവര്‍ത്തകരുമാണ് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പുറത്തുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ സിനിമ നടിയും ബിഗ്‌ബോസ് കണ്ടസ്റ്റന്റും ആയിരുന്ന സൂര്യ മേനോന്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. തനിക്ക് കുറേ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ അത് എല്ലാവര്‍ക്കും സംഭവിക്കണമെന്നില്ലെന്നും പറയുകയാണ് താരം. ആദ്യമായിട്ട് സിനിമയിലേക്ക് എത്തുന്ന ഒത്തിരി നടിമാര്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ;

‘എനിക്ക് കുറേ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് എല്ലാവര്‍ക്കും സംഭവിക്കണമെന്നില്ല, ആദ്യമായിട്ട് സിനിമയിലേക്ക് എത്തുന്ന ഒത്തിരി നടിമാര്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നെ പലരും അപ്‌റോച്ച് ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ ഒരു അനുഭവം എന്ന് പറയുന്നത് ഞാനൊരു മൂവി ചെയ്യാന്‍ പോയി… അതില്‍ രണ്ടു നായികമാരായിരുന്നു. ആദ്യം ഞാന്‍ ചെന്നപ്പോള്‍ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ഒക്കെയായിരുന്നു എനിക്ക് താമസസൗകര്യം നല്‍കിയിരുന്നത്. താമസം ഒക്കെ തുടങ്ങി.. അന്ന് രാത്രി ആയപ്പോള്‍ ഡയറക്ടര്‍ എന്നോട് പറഞ്ഞു.. സൂര്യ ഒന്ന് റൂമിലേക്ക് വരണം, സ്‌ക്രിപ്റ്റിന്റെ കുറച്ചു കാര്യങ്ങള്‍ സംസാരിക്കണമെന്ന്. പക്ഷേ പുള്ളി ഉദ്ദേശിച്ചത് ഞാന്‍ ഒറ്റയ്ക്ക് വരണമെന്നാണ്. എന്നാല്‍ ഞാന്‍ എന്റെ അമ്മയും ആയിട്ട് ഒരു ജാഥയായിട്ടാണ് പോയത്. അവിടെ ചെന്നപ്പോഴേക്കും പുള്ളിക്കാരന്‍ പൗഡര്‍ ഒക്കെ ഇട്ട്, കുളിച്ചു കുട്ടപ്പനായി, റൂം ഫുള്‍ അത്തറിന്റെ മണം ഒക്കെ ആയിരുന്നു.’

‘ഞങ്ങളെ കണ്ടപ്പോള്‍ പുള്ളി പറഞ്ഞു, സൂര്യ ഒറ്റയ്ക്ക് വരാന്‍ അല്ലേ പറഞ്ഞത്.. അമ്മ എന്തിനാണ് കൂടെ വന്നതെന്ന്. ഞാന്‍ പറഞ്ഞു അമ്മ വന്നോട്ടെ സാറേ അതിനിപ്പോള്‍ എന്താ കുഴപ്പം എന്ന്. അപ്പോള്‍ പറഞ്ഞു എനിക്ക് വേറൊരു മീറ്റിംഗ് ഉണ്ട്, ഞാന്‍ പിന്നെ വിളിക്കാം, പൊക്കോളാന്‍. എനിക്ക് കാര്യം മനസ്സിലായി. അമ്മ റൂമില്‍ എത്തിയിട്ട് ഒരുപാട് വിഷമിച്ചു. നമുക്ക് തിരിച്ചു പോകാം എന്നൊക്കെ അമ്മ പറയുന്നുണ്ട്. പിന്നീട് ഞാന്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ പുള്ളി ഭയങ്കര ഹാര്‍ഷായിട്ട് പെരുമാറുന്നു. എത്ര തവണ ചെയ്താലും ടേക്ക് ഒക്കെ അല്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അത് കഴിഞ്ഞ് അന്ന് രാത്രി എന്നെ ആ ഹോട്ടലില്‍ നിന്നും മാറ്റിയിട്ട് ഒരു ലോഡ്ജിലേക്ക് മാറ്റി. പ്രത്യേകിച്ച് ഉപയോഗം ഒന്നുമില്ല എന്ന് കണ്ടപ്പോള്‍ എന്നെ ഒരു തേര്‍ഡ് ക്ലാസ് ആയിട്ടുള്ള ലോഡ്ജിലേക്ക് മാറ്റി.’

‘പിന്നെ പുള്ളിക്കാരന്‍ എന്നോട് മിണ്ടാതെയായി. എന്നിട്ട് ഒരു സൈഡില്‍ നിര്‍ത്തി എന്നോട് ചോദിച്ചു, ഞാന്‍ അന്ന് ഒറ്റയ്ക്ക് വരാനല്ലേ പറഞ്ഞതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഒറ്റയ്ക്ക് വരില്ല സാര്‍ അമ്മയെയും കൂട്ടിയിട്ടേ വരുള്ളൂ എന്ന്. അപ്പോള്‍ അയാള്‍ക്ക് അത് ഇഷ്ടമായില്ല. നായിക എന്നാണ് വെപ്പ്. അത് കഴിഞ്ഞ് പുള്ളിക്കാരന്‍ പറഞ്ഞു.. ഒരു പാട്ടുണ്ട് സൂര്യ വീട്ടില്‍ പൊക്കോളൂ എന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളാണ് ഇത് വന്ന് പറഞ്ഞത് വിളിക്കാം എന്നും അയാള്‍ പറഞ്ഞു അപ്പോഴേക്ക് ഞാന്‍ അമ്മയോട് പറഞ്ഞു അയാള്‍ ഒരു രൂപ പോലും തന്നതുമില്ല. ഇനി വരുമ്പോള്‍ തരാമെന്നാണ് എന്നോട് പറഞ്ഞത്. തിരിച്ച് ഞാന്‍ വീട്ടില്‍ ചെല്ലുന്ന സമയത്ത് ഞാന്‍ അമ്മയോട് പറഞ്ഞു, ഇനി വിളിക്കാന്‍ ഒന്നും പോകുന്നില്ല, ഇത് അവരുടെ അടവാണ് എന്ന്.

‘അതൊക്കെ പോട്ടെ.. സിനിമ റിലീസായ സമയത്ത് എന്റെ ഒന്ന് രണ്ട് ഫ്രണ്ട്‌സ് സിനിമ കാണാനായി പോയി. പടത്തിന്റെ ഇന്റര്‍വെല്‍ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, നിന്നെ ഈ പടത്തില്‍ കാണുന്നില്ലല്ലോ എന്ന്. ഇനി സെക്കന്‍ഡ് ഹാഫിലാണോ എന്ന് ചോദിച്ചു. അത് കേട്ട് ഞാന്‍ പറഞ്ഞു ഫസ്റ്റ് ഹാഫില്‍ തന്നെ ഞാനുണ്ട് എന്ന്. സംഭവം എന്താണെന്ന് വെച്ചാല്‍, ആ പടത്തില്‍ ഒരു ക്രൗഡില്‍ നില്‍ക്കുന്ന ഒരു സീന്‍ മാത്രമായി ചുരുക്കി എന്റേത്. ബാക്കി എന്റെ ഫുള്‍ സീന്‍സ് അവര്‍ കട്ട് ചെയ്തു കളഞ്ഞു. ഞാന്‍ നായകന്റെ മുറപ്പെണ്ണായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. പരസ്പരബന്ധമില്ലാത്ത കുറച്ചു സീന്‍സ് ആയിരുന്നു എന്റേത്. അതായത് കുറച്ചു റൊമാന്‍സ് കാര്യങ്ങളൊക്കെ. അതൊന്നും ഇല്ല എങ്കിലും പടത്തില്‍ വേറൊരു നായികയുണ്ടായിരുന്നു. ആ നായികയുടെ സീന്‍ വെച്ച് സിനിമ അവര്‍ കംപ്ലീറ്റ് ചെയ്തു. എന്റെ അത്രയും പോര്‍ഷന്‍ അവര്‍ കട്ട് ചെയ്തു കളഞ്ഞു. പടം എട്ട് നിലയില്‍ പൊട്ടി..അത് വേറെ കാര്യം.’, സൂര്യ പറഞ്ഞു.’, സൂര്യ പറഞ്ഞു.

STORY HIGHLIGHTS: Surya Menon about her bad experience

Latest News