മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളിയുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.. താരത്തിന്റെ സിനിമകളെക്കാൾ കൂടുതൽ എപ്പോഴും ശ്രദ്ധ നേടുന്നത് താരത്തിന്റെ അഭിമുഖങ്ങളാണ് വളരെ തഗ് ആയിട്ടുള്ള മറുപടികളാണ് ഓരോ അഭിമുഖങ്ങളിലും താരം പറയാറുള്ളത് അതുകൊണ്ടു തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.
അത്തരത്തിൽ ഇപ്പോൾ താരം പുതിയ ചിത്രത്തിന്റെ അഭിമുഖ വേളയിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തെ കുറിച്ചാണ് ഈ ഒരു അഭിമുഖത്തിൽ താരം പറയുന്നത്. ഈ ചിത്രത്തിന്റെ അഭിമുഖ സമയത്ത് താനും ബേസിൽ ജോസഫും ഒരുമിച്ച് വന്നിരുന്നു എന്നും തങ്ങൾ പരസ്പരം തമാശകൾ പറഞ്ഞ് ചിരിച്ചത് കണ്ടുകൊണ്ട് ചില മണ്ടന്മാർ കരുതിയത് സിനിമയിൽ അത്രയും തമാശകൾ ഉണ്ട് എന്നാണ്. അത് വിശ്വസിച്ച ഈ മണ്ടന്മാർ സിനിമ കാണാൻ വേണ്ടി പോയി എന്നാൽ സിനിമയിൽ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞ് പിന്നീട് ഇവർ തന്നെ ചീത്ത വിളിക്കുകയാണ് ഉണ്ടായത് എന്നും ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
എന്നാൽ പ്രേക്ഷകരെ മണ്ടന്മാർ എന്ന് വിളിച്ചത് ഒട്ടും തന്നെ ശരിയായിട്ടില്ല എന്നാണ് പലരും പറയുന്നത്. ഇത്തരത്തിൽ പ്രേക്ഷകരെ സംബോധന ചെയ്യുന്നത് ശരിയായ രീതിയല്ല ഈ മണ്ടന്മാരുടെ ഉള്ളതുകൊണ്ടാണ് നിങ്ങളൊക്കെ കഞ്ഞി കുടിച്ചു പോകുന്നത് എന്നിട്ടും പ്രേക്ഷകരെ അടിമുടി കളിയാക്കുന്ന രീതിയിലാണ് ഇങ്ങനെ സംസാരിച്ചത് ഇത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല എന്നും പലരും പറയുന്നുണ്ട്. ഈയൊരു പരാമർശനത്തിന് ധ്യാൻ ശ്രീനിവാസൻ മാപ്പ് പറയേണ്ടത് അത്യാവശ്യമാണ് എന്ന് വരെ പല ആളുകളും സംസാരിക്കുന്നു.
Story Highlights ;Dhayan Sreenivasan new interview