നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹമാണ്. ഇതാണ് ദിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിശേഷം. സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. അശ്വിനും മായുള്ള പ്രണയവും വിവാഹവും ദിയ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അശ്വിനുമായുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
പ്രിയപ്പെട്ടവരെയെല്ലാം മകളുടെ വിവാഹത്തിന് കൃഷ്ണകുമാറും സിന്ധുവും ക്ഷണിച്ചും തുടങ്ങി. ഇപ്പോഴിതാ സിന്ധു കൃഷ്ണ പങ്കിട്ട ലേസി സൺഡെ വ്ലോഗിൽ ദിയയുടെ വിവാഹത്തെ കുറിച്ച് ആദ്യമായി കൃഷ്ണകുമാർ സംസാരിച്ചു. വലിയ ആഡംബരം ഇല്ലാതെ ചെറിയൊരു വിവാഹമായിരിക്കും ദിയയുടേത് എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.
മകൾ തന്നെയാണ് വിവാഹ ചെലവുകൾ വഹിക്കുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. നമ്മുടെ വീഡിയോസൊക്കെ വരുമ്പോൾ ആളുകൾ ചോദിക്കാറുണ്ട് കൃഷ്ണകുമാറെ മോളുടെ വിവാഹമായോയെന്ന്. ഞാൻ പറഞ്ഞു… ഞാനും അറിഞ്ഞില്ല. കുറേ കഴിഞ്ഞ് എല്ലാവരും പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞതെന്ന്. ഞാൻ അങ്ങനെ യുട്യൂബ് അധികം കാണാത്തതുകൊണ്ട് കണ്ടില്ല.
പിന്നെ സെപ്തംബറിലാണ് കല്യാണമെന്ന് പറഞ്ഞപ്പോൾ ടോം വടക്കൻ ചേട്ടൻ എന്നോട് ചോദിച്ചു… കല്യാണം എങ്ങനെയാണ് നടത്തുന്നതെന്ന്. അപ്പോൾ ഞാൻ പറഞ്ഞു… കല്യാണം വളരെ ചെറിയ തോതിലാണ്. കാരണം മോള് ഓസി തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോൾ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല.
ഞങ്ങൾ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ വലിയ സന്തോഷമായി. ഞാൻ മറ്റ് മക്കളോടും ഇത് തന്നെയാണ് പറയുന്നത്. ഓസിയുടെ അതേ പാത പിന്തുടരാൻ. ഞാൻ ഇത് ടോം വടക്കൻ ചേട്ടനോട് സംസാരിച്ചപ്പോൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു… നിങ്ങളാണോ അതോ നിങ്ങളുടെ മകളാണോ അനുഗ്രഹിക്കപ്പെട്ടതെന്ന്.
കാരണം വിവാഹം തങ്ങൾ നടത്തിക്കോളാമെന്ന് പറഞ്ഞല്ലോ. ഇന്ന് പലയിടത്തും മാതാപിതാക്കൾക്ക് കല്യാണത്തിന് വലിയ രീതിയിൽ ചിലവാക്കാൻ പണമുണ്ടാകില്ല അല്ലെങ്കിൽ ആഗ്രഹം കാണില്ല. പക്ഷെ മക്കളുടെ പ്രഷർ കാരണമാണ് വലിയ രീതിയിൽ വിവാഹം നടത്തുിന്നത്. ഇങ്ങനെയൊക്കെ സമൂഹത്തിൽ നടക്കുമ്പോൾ കല്യാണം ചെറിയ തോതിൽ മതിയെന്ന് മകൾ പറഞ്ഞെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അപ്പോൾ ഞാൻ തിരുത്തി പറഞ്ഞു… ഞാനല്ല മോളാണ് അനുഗ്രഹിക്കപ്പെട്ടവളെന്ന്. അതുപോലെ എന്റെ അച്ഛന്റേയും അമ്മയുടേയും കല്യാണവും ചെറിയ തോതിലാണ് നടന്നത്. അമ്പലത്തിന്റെ നടയിൽ മണ്ഡപം പോലും ഇല്ലാതെ ഷീറ്റ് വിരിച്ചാണ് വിവാഹം നടന്നത്. ചെറിയ തോതിൽ വിവാഹം നടത്തിയാൽ മതിയെന്ന തീരുമാനിച്ച ഓസിക്ക് താങ്ക്യു എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.
പിന്നീട് സ്ത്രീ ശക്തിയെക്കുറിച്ചുമെല്ലാം കൃഷ്ണകുമാർ സംസാരിച്ചു. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും എത്രയോ പ്രഗത്ഭമതികളായ സ്ത്രീകൾ ഈ സമൂഹത്തിലുണ്ടെന്ന് അറിയാമോ എന്നുമെല്ലാം ഉദാഹരണ സഹിതം കൃഷ്ണകുമാർ പറഞ്ഞു. അഭിനയത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും ഒരു സംരംഭക എന്ന രീതിയിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ദിയ കൃഷ്ണ.
content highlight: diya-is-paying-for-her-wedding-expenses