Movie News

മിസ്റ്റര്‍ ഡീസന്റ്; ചിത്രത്തിന്റെ സ്വിച്ചോണ്‍ കഴിഞ്ഞു, ചിത്രീകരണം തുടങ്ങി-Mr. Descent, shooting started

സ്വിച്ചോൺ കർമ്മം പ്രശസ്ത നടി ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് നിർവ്വഹിച്ചു

ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം പ്രശസ്ത നടി ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തുടർന്ന് ചിത്രീകരണം തുടങ്ങി.ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു.

സമകാലിക വിഷയങ്ങൾ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകർക്കും രുചിക്കുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്. ഓകെ ഫിലിംസിനു വേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന മിസ്റ്റർ ഡീസൻ്റ് അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു. സഹനിർമ്മാണം – ജയിംസ് പാലപ്പുറം,കഥ, തിരക്കഥ – ഐ.ജി.മനോജ്, ഛായാഗ്രഹണം – റോണി ശശീധരൻ.

പ്രൊഡക്ഷൻ കൺട്രോളർ-എൻ.ആർ.ശിവൻ, സംഗീതം – അനിൽ ഗോപാലൻ, എഡിറ്റിംഗ് – വിപിൻ വിജയൻ , ആർട്ട് – മൊട്ട മുഗൾ വിജയൻ,ചമയം – ബിനോയ് കൊല്ലം,സ്റ്റിൽ – അനുപള്ളിച്ചൽ, സ്റ്റുഡിയോ – കെ. സ്റ്റുഡിയോസ് കൊച്ചി, പി.ആർ.ഒ- അയ്മനം സാജൻ. തമിഴ് നായകൻ എയ്ഡൻ നായകനാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം, പുതുമുഖങ്ങളും വേഷമിടുന്നു.

STORY HIGHLIGHTS:  Mr. Descent movie shooting started