മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും അതിൽ സ്ത്രീകളും കാണുമെന്നും നടി ശ്വേതാ മേനോൻ. അനധികൃത വിലക്ക് താനും നേരിട്ട് ഉണ്ടെന്നും നടി പറഞ്ഞു. കരാർ ഒപ്പിട്ട ശേഷം 9 സിനിമകളാണ് ഇല്ലാതായത്. തനിക്ക് സിനിമയിൽ മോശം അനുഭവം ഇല്ലെന്നു പറഞ്ഞ ശ്വേതാ എല്ലാ സ്ത്രീകൾക്കും അങ്ങനെ അല്ലെന്നും സമ്മതിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ വാദങ്ങളെ തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് ശ്വേതാ നടത്തിയത്.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതകരണവുമായി നടിയും ബി ജെ പി നേതാവുമായ ഖുശ്‌ബു സുന്ദർ രംഗത്തെത്തി. ഇരകളായവർ ദുരനുഭവങ്ങൾ ധൈര്യത്തോടെ തുറന്നു പറയണമെന്ന് ഖുശ്ബു ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. ഇനിയും മുഖം മറച്ചിരിക്കേണ്ട കാര്യമില്ലെന്നും ഹേമ കമ്മറ്റി റിപ്പോർട്ട് രാഷ്ട്രീയവൽക്കരിക്കാനില്ലെന്നും അവർ പറഞ്ഞു. രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു വ്യക്തമാക്കി. ഒരു പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഖുശ്ബുവിന്‍റെ പ്രതികരണം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താരസംഘടന ‘അമ്മ’യിൽ ഭിന്നത ഉയര്‍ന്നിരുന്നു. സിനിമാ രംഗത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ നിലപാട് വൈസ് പ്രസിഡന്‍റ് ജഗദീഷ് തള്ളിയിരുന്നു. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായവര്‍ ശിക്ഷിക്കപ്പെടണം. അതിനായി അന്വേഷണം അനിവാര്യമെന്നും ജഗദീഷ് നിലപാടെടുത്തിരുന്നു.
വേട്ടക്കാരുടെ പേര് പുറത്തുവരണമെന്ന് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനിടെ അമ്മയിൽ ഭിന്നത ഇല്ലെന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. താൻ പറഞ്ഞതിന് എതിരായി ജഗദീഷ് ഒന്നും പറഞ്ഞിട്ടുണ്ടാവില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
content highlight: power-group-in-cinema