Celebrities

‘എന്റെ സെറ്റിൽ ഇത്തരം കാര്യങ്ങൾ നടക്കാറില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് നാനി | hema-committee-report-shocked

എൻ്റെ സെറ്റുകളിലോ എൻ്റെ ചുറ്റുപാടുകളിലോ ഇത് സംഭവിക്കുന്നതായി ഞാൻ കാണുന്നില്ല

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ വലിയ വിവാദം പുകയുകയാണ്. സിനിമാ മേഖലയിൽ തങ്ങൾ നേടിട്ട ലൈം​ഗികാതിക്രമങ്ങളും വിവേചനങ്ങളും സംബന്ധിച്ച് നിരവധി നടിമാർ കമ്മീഷന് മൊഴി നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ തന്റെ ഹൃദയം തകർന്നുവെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് നടൻ നാനി.

‘എൻ്റെ സെറ്റുകളിലോ എൻ്റെ ചുറ്റുപാടുകളിലോ ഇത് സംഭവിക്കുന്നതായി ഞാൻ കാണുന്നില്ല. തെന്നിന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ കാര്യത്തിലും ഇത് തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങളിൽ അല്പം കൂടി ശ്രദ്ധ സെറ്റുകളിൽ ചെലുത്താറുണ്ടെന്നും ഇതുവരെ ഇത്തരം സംഭവങ്ങൾക്കൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും’ നടൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ തന്റെ ഹൃദയം തകർക്കുന്നുവെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ നടൻ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ ഇതെല്ലം എവിടെയാണ് നടക്കുന്നത് എന്ന് ആശ്ചര്യപ്പെടുത്തി. കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിനിമാ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും നാനി പറഞ്ഞു. യുവതലമുറയിലെ അഭിനേതാക്കളിൽ കൂടുതൽ പക്വതയും പ്രൊഫഷണലിസവും കാണുന്നതായും ഇനിയും സിനിമാ മേഖല മെച്ചപ്പെടുമെന്നും നടൻ കൂട്ടിച്ചേർത്തു.

content highlight: hema-committee-report-shocked