Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്തിലെ ഏഴു പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ഒന്ന്; ഇന്ത്യയുടെ സ്വന്തം ഗ്രാൻഡ് കാന്യൻ | Gandikota is a village and historical fort on the right bank of the Penna river

അഗാധഗർത്തങ്ങളും മലയിടുക്കുകളും കുത്തനെയുള്ള താഴ്​വരകളും കൂടിച്ചേർന്ന പരിസരപ്രദേശങ്ങളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2024, 09:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലെ ഏഴു പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ഒന്നാണ് ഗ്രാൻഡ് കാന്യൻ. അമേരിക്കയിലെ അരിസോണയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതോടനുബന്ധിച്ച് സ്ഥിതിചെയ്യുന്ന ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനവും അഗാധഗർത്തങ്ങളും മലയിടുക്കുകളും കുത്തനെയുള്ള താഴ്​വരകളും കൂടിച്ചേർന്ന പരിസരപ്രദേശങ്ങളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒട്ടേറെ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം. എന്നാല്‍ അരിസോണയിലെ ഗ്രാന്‍ഡ്‌ കാന്യൻ കാണാന്‍ സാധിക്കാത്തവർക്ക് ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഗണ്ടിക്കോട്ടയിലേക്ക് യാത്ര ചെയ്താല്‍ മതി. “ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ” എന്നാണ് ഇത് അറിയപ്പെടുന്നത്. പെന്നാർ നദി കൊത്തിയെടുത്ത, അതിമനോഹരമായ മലയിടുക്ക്, ചുവന്ന മണല്‍ക്കല്ലുകളുടെയും പാറക്കെട്ടുകളുടെയും നാടകീയ കാഴ്ചകളും സാഹസികവിനോദങ്ങളുമായി സഞ്ചാരികളുടെ മനംകവരുന്നു.

തെലുഗു ഭാഷയിൽ ‘ഗണ്ടി’ എന്നാൽ മലയിടുക്ക് എന്നാണർത്ഥം. ഗണ്ടിക്കോട്ട കുന്നുകൾ എന്നും അറിയപ്പെടുന്ന എറമല മലനിരകൾക്കും അതിന്‍റെ ചുവട്ടിലുള്ള പെന്നാർ മലനിരകൾക്കും ഇടയിൽ രൂപംകൊണ്ട ‘തോട്’ കാരണമാണ് ഗണ്ടിക്കോട്ടയ്ക്ക് ഈ പേര് ലഭിച്ചത്. ഈ മലയിടുക്കിൽ കൂടിയാണ് പെന്നാർ നദി ഒഴുകുന്നത്. വളരെ ഇടുങ്ങിയ മലയിടുക്കിലൂടെ പെന്നാർ നദി ഒഴുകുന്ന ദൃശ്യം മനം കവരുന്ന കാഴ്ചയാണ്. കടന്നുചെല്ലാൻ വളരെ ബുദ്ധിമുട്ടുള്ള ചെങ്കുത്തായ കുന്നുകളും വലിയ ഉരുളന്‍ കരിങ്കല്ലുകളും കൊണ്ട് ചുറ്റപെട്ടതുമായ ഈ പ്രദേശം, പ്രകൃതി തന്നെ ഒരുക്കിയ സംരക്ഷണത്തിലാണ് നിലകൊള്ളുന്നത്.
രാജാക്കന്മാരുടെ വരവും പോക്കും കണ്ട കോട്ട. ചരിത്ര പ്രസിദ്ധമായ ഗണ്ടിക്കോട്ട ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മനോഹരമായ വാസ്തുവിദ്യ ഈ കോട്ടയുടെ പ്രത്യേകതയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍, കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യ വംശത്തിലെ കാപ്പാ രാജാവാണ് ഗണ്ടികോട്ട പണികഴിപ്പിച്ചത്.

കാകതീയ, വിജയനഗര, കുതബ്ഷാഹി തുടങ്ങിയ വംശങ്ങളുടെ കാലഘട്ടത്തിൽ ഗണ്ടികോട്ട തന്ത്ര പ്രധാനമായ ഒരു പ്രദേശമായിരുന്നു. പിന്നീട്, ഏകദേശം 300 വർഷത്തോളം പെമ്മസാനി നായകരുടെ അധീനതയിലായിരുന്നു കോട്ട.കോട്ടയിൽ മാധവനും രംഗനാഥനും സമർപ്പിച്ചിരിക്കുന്ന രണ്ട് പുരാതന ക്ഷേത്രങ്ങളുണ്ട്. അവ തകർന്ന നിലയിലാണ്. മത സൗഹാർദ്ദത്തിന്‍റെ മകുടോദാഹരണമായി ഒരു ജാമിയാ മസ്ജിദും ഇവിടെ നിലകൊള്ളുന്നു. ജാമിയ മസ്ജിദിന് സമീപത്തായി രണ്ട് മിനാരങ്ങളുണ്ട്. കോട്ട പ്രദേശത്ത് എല്ലാ വർഷവും ഒരു പൈതൃകോത്സവം നടക്കുന്നു. കൂടാതെ പഴയ കാലത്തെ ഒരു പീരങ്കിയും നിരവധി പത്തായപുരകളും ഇവിടെ കാണാം. ഗണ്ടിക്കോട്ട കാണാന്‍ നടന്നുതന്നെ വേണം പോകാന്‍. ടൂറിസ്റ്റുകള്‍ക്കു വിവരങ്ങള്‍ പറഞ്ഞുകൊടുക്കാനായി ഗൈഡുകളുടെ സേവനം ലഭ്യമാണ്. ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള ഒരു ഹരിത ഹോട്ടലിൽ താമസ സൗകര്യമുണ്ട്.

പെന്നാർ നദിയുടെ തീരത്ത് ക്യാംപിങ് സൗകര്യവുമുണ്ട്. താമസവും ഭക്ഷണവും ഈ പ്രദേശത്ത് പൊതുവേ ചെലവു കുറഞ്ഞതാണ്. സാഹസിക കായിക പ്രേമികൾക്കു കുറഞ്ഞ പണം നൽകി, കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന തരത്തിലുള്ള പാക്കേജ് ഡീലുകൾ പ്രയോജനപ്പെടുത്താം. റാപ്പലിങ്, റോക്ക് ക്ലൈബിങ്, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്. ആന്ധ്രാപ്രദേശിലെ ജമ്മലമഡുഗിലാണ് ഗണ്ടിക്കോട്ടയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയാണ് ഗണ്ടിക്കോട്ട. ജമ്മലമഡുഗുവിലെ പഴയ ബസ്‌സ്റ്റാന്‍റില്‍ നിന്നും ഗണ്ടികോട്ടയിലേക്കു ബസുകൾ ലഭ്യമാണ്. അതല്ലെങ്കില്‍ 26 കിലോമീറ്റർ അകലെയുള്ള മുദ്ദനുരു റെയില്‍വേ സ്റ്റേഷനിലും ഇറങ്ങാം. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗണ്ടിക്കോട്ട സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

STORY HIGHLLIGHTS : Gandikota is a village and historical fort on the right bank of the Penna river

ReadAlso:

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

സമാധാനത്തോടെയും സുരക്ഷിതമായും സഞ്ചരിക്കാം; ലോകത്തിലെ 10 രാജ്യങ്ങള്‍ ഇവയാണ്…

വർണാഭമായ പവിഴപ്പുറ്റുകളും സാഹസിക വിനോദങ്ങളും; സീഷെൽസ് അടിപൊളിയാണ്

ഈ മൺസൂണിൽ ചിറാപുഞ്ചിയിലെ മഴ നനയാൻ പോയാലോ ?

Tags: അന്വേഷണം.കോംഅന്വേഷണം. ComGrand Canyon Skywalkഗ്രാൻഡ് കാന്യൻഗണ്ടിക്കോട്ട കുന്നുകൾANDHRA PRADESHTRAVEL INDIAAnweshanam.comTravel news

Latest News

Los Angeles, California, USA - March 8, 2013 - Delta Airlines Airbus A320-212 takes off from Los Angeles Airport on March 8, 2013. The plane has a range of 5,900 km with 150 seats.

വിമാനത്തിൻ്റെ ചിറക് പൊട്ടി റോഡിൽ വീണു; അത്ഭുതകരമായ ലാൻഡിങ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ‌ അപകടം; കെട്ടിടം ഇടിഞ്ഞുവീണു, നിരവധി പേർക്ക് പരിക്ക് | Kottayam Medical College

ആരോ​ഗ്യ വകുപ്പ് അനാരോ​ഗ്യ വകുപ്പാണെന്ന് മുരളീധരൻ

പറഞ്ഞ രീതി തെറ്റിപോയി,മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും തന്റെ ഒപ്പം നിന്നവർ; തെളിവുകളെല്ലാം അന്വേഷണ സമിതിക്കു മുൻപാകെ നൽകിയെന്ന് ഡ‍ോ. ഹാരിസ്

മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം: ഡോ. ഹാരിസിനെതിരെ നടപടി ഇല്ല, ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.