മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോൾതന്നെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് കൊണ്ട് തന്നെ താരം കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തു വരാനുള്ള ഏറ്റവും വലിയ കാരണം പാർവതി അടക്കമുള്ള ചില നടിമാരാണ്. ഈ റിപ്പോർട്ട് പുറത്തുവരുവാൻ വേണ്ടി ഇവർ ചെറുതായി ഒന്നുമല്ല പൊരുതിയത് എന്ന് തന്നെ പറയണം.. അത്രത്തോളം ബുദ്ധിമുട്ടുകൾ ഇവർ നേരിടുകയും ചെയ്തിട്ടുണ്ട് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുകയടക്കമുള്ള ഒരുപാട് കാരണങ്ങൾ ഇവർക്ക് നേരിടേണ്ടതായി വന്നിട്ടുമുണ്ട്..
ഏറ്റവും കൂടുതൽ അതിൽ ശ്രദ്ധ നേടിയിട്ടുള്ളത് പാർവതി തന്നെയായിരുന്നു. കാരണം കരിയറിന്റെ പീക് പോയിന്റുകൾ നിൽക്കുന്ന സമയത്താണ് പാർവതിക്ക് സിനിമകൾ നഷ്ടമായി തുടങ്ങിയത് ഇതിനെക്കുറിച്ച് പലരും സംസാരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പോലും പല നടന്മാരുടെയും പിആർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് പാർവതി. പല പെൺകുട്ടികളും പല കാര്യങ്ങളും തുറന്നു പറയാത്തതിന്റെ പ്രധാന കാരണം സോഷ്യൽ മീഡിയയിൽ ഉള്ള ഇത്തരം സൈബർ ആക്രമണങ്ങൾ തന്നെയാണെന്ന് എടുത്തു പറയണം. അത്തരത്തിൽ ഇപ്പോൾ പാർവതി വലിയൊരു സൈബർ ആക്രമണം തന്നെയാണ് നേരിടുന്നത്.
View this post on Instagram
പുതുതായി താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയാണ് പലരും മോശം കമന്റുകളും ആയി എത്തുന്നത്. കണ്ടിട്ട് മനസ്സിലാകുന്നില്ല, സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ പറഞ്ഞാൽ മാത്രം പോരാ ഇടയ്ക്ക് നല്ല രീതിയിൽ ഒരുങ്ങുക കൂടി വേണം. തമിഴിൽ പോയി കിടന്നു കൊടുത്താൽ ഒരു കമ്മറ്റിയും അറിയില്ല..ഇങ്ങനെയാണ് മോശം കമന്റുകൾ വരുന്നത്. എങ്കിലും താരത്തെ പിന്തുണച്ചു കൊണ്ടും നിരവധി ആളുകൾ എത്തുന്നുണ്ട്. ഇനി മിക്കവാറും അവരെല്ലാവരും കൂടി നിങ്ങളുടെ കാര്യത്തിൽ തീരുമാനം ആക്കും.. യുദ്ധം ചെയ്യുമ്പോൾ എപ്പോഴും തനിക്ക് പോകുന്നവരോട് വേണം ഇല്ലെങ്കിൽ പുറത്ത് മണ്ണ് പറ്റും പക്ഷേ ഓപ്പോസിറ്റ് ഉള്ളത് വലിയ ആളുകൾ ആണെന്ന് അറിഞ്ഞിട്ടും നിങ്ങൾ വളരെ സ്വാതന്ത്ര്യത്തോടെ തന്റെ അഭിപ്രായങ്ങൾക്ക് തുറന്നു പറഞ്ഞു. അതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകുന്നു എന്നാണ് മറ്റു ചിലർ പറയുന്നത്.
Story Highlights ;Parvathi Thiruvoth face social media attack