ചെറിയ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് മാളവിക മേനോൻ. പൃഥ്വിരാജ് സുകുമാരൻ നായകനായി ഹീറോ എന്ന ചിത്രത്തിൽ താരത്തിന്റെ സഹോദരിയുടെ വേഷത്തിൽ ആയിരുന്നു താരം എത്തിയിരുന്നത് ഈ കഥാപാത്രം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു ഇതിൽ അനൂപ് മേനോൻ നായകനായി എത്തിയ നയൻ വൺ സിക്സ് എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു.
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വ്യക്തി കൂടിയാണ് മാളവിക. നിരവധി ഉദ്ഘാടനകളുമായി ബന്ധപ്പെട്ട് താരം ഗ്ലാമർസ്സ് വേഷങ്ങളിൽ എത്തുന്നു എന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിന്നും വലിയൊരു സൈബർ ആക്രമണം തന്നെ നേരിടേണ്ടി വന്ന വ്യക്തിയാണ് താരമെന്ന് പറയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ താരം വിമർശിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഓൺലൈൻ മാധ്യമങ്ങൾ തന്നെയാണ്. പലപ്പോഴും താരത്തോട് മോശമായ രീതിയിലാണ് ഓൺലൈൻ മാധ്യമങ്ങൾ ഇടപെടാറുള്ളത്.. താരത്തിന്റെ വസ്ത്രധാരണം അടക്കം മോശമായ രീതിയിലാണ് ഓൺലൈൻ മാധ്യമങ്ങൾ പുറത്തേക്ക് കാണിക്കുന്നത്.
ഇത്തരത്തിൽ ഓൺലൈൻ മാധ്യമങ്ങളെക്കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “ഒരു പരിപാടിക്ക് വന്നാൽ എന്തു വസ്ത്രം ആണ് ഇട്ടിരിക്കുന്നത് എന്ന് ഓൺലൈൻ മാധ്യമങ്ങൾ വിളിച്ചു ചോദിക്കും” തന്റെ ചിത്രങ്ങൾ മോശമായാണ് ഉപയോഗിക്കുന്നത്. ഒരു പരിപാടിക്ക് പോയപ്പോൾ ഞാൻ ചുരിദാറാണ് ഇട്ടിരുന്നത് എന്റെ ഒപ്പം ഉള്ളവരോട് നേരത്തെ തന്നെ വിളിച്ചു ചോദിക്കും അവർ എന്തു വസ്ത്രം ആണ് ഇട്ടിരിക്കുന്നത് എന്ന്..വീഡിയോ എടുത്തിട്ട് പറയുകയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യില്ല കാരണം എനിക്ക് കണ്ടന്റ് ആവശ്യമുള്ളത് കിട്ടിയില്ല എന്ന്. ഇതൊക്കെ എന്ത് ചിന്താഗതിയാണ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ കൂടെയുള്ളവർ മറുപടി അപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്. നമ്മളെക്കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും ആലോചിക്കും..
Story Highlights ; Malavika Menon speaks online media